Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ഇടതുപക്ഷത്തെ പിഴുതെറിഞ്ഞ് യുഡിഎഫ് തരംഗം; 20ൽ പത്തൊമ്പത് സീറ്റുകളിലും വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ; ഇടതുപക്ഷത്തിന്റെ കനൽത്തരിയായി ആലപ്പുഴയിൽ ആരിഫിന്റെ വിജയപ്രതീക്ഷ മാത്രം; തിരുവനന്തപുരത്ത് ഹാട്രിക് വിജയം ഉറപ്പിച്ചു ശശി തരൂർ; കുമ്മനത്തെ കളത്തിലിറക്കിയിട്ടും അക്കൗണ്ട് തുറക്കാമെന്ന മോഹം നശിച്ച് ബിജെപി; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കവിഞ്ഞു; അത്ഭുതക്കുട്ടികളായി വി കെ ശ്രീകണ്ഠനും രമ്യ ഹരിദാസും: കേരളത്തിന്റെ വിധിയെഴുത്ത് ഇങ്ങനെ

കേരളത്തിൽ ഇടതുപക്ഷത്തെ പിഴുതെറിഞ്ഞ് യുഡിഎഫ് തരംഗം; 20ൽ പത്തൊമ്പത് സീറ്റുകളിലും വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ; ഇടതുപക്ഷത്തിന്റെ കനൽത്തരിയായി ആലപ്പുഴയിൽ ആരിഫിന്റെ വിജയപ്രതീക്ഷ മാത്രം; തിരുവനന്തപുരത്ത് ഹാട്രിക് വിജയം ഉറപ്പിച്ചു ശശി തരൂർ; കുമ്മനത്തെ കളത്തിലിറക്കിയിട്ടും അക്കൗണ്ട് തുറക്കാമെന്ന മോഹം നശിച്ച് ബിജെപി; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കവിഞ്ഞു; അത്ഭുതക്കുട്ടികളായി വി കെ ശ്രീകണ്ഠനും രമ്യ ഹരിദാസും: കേരളത്തിന്റെ വിധിയെഴുത്ത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ബിജെപി തരംഗം ആഞ്ഞു വീശിയപ്പോൾ കേരളത്തിൽ യുഡിഎഫ് തരംഗം. സിപിഎമ്മിന്റെ കോട്ടകളെ ഇടിച്ചു നിരപ്പാക്കി യുഡിഎഫ് വിജയത്തിലേക്ക് നീങ്ങുകയാണ്. ആകെയുള്ള 20 സീറ്റുകളിൽ 19 ഇടങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ചു. സിപിഎമ്മിന് കനൽത്തിരിയായി ആലപ്പുഴ മാത്രമാണുള്ളത്. ഇവിടെ എ എം ആരിഫ് ലീഡു ചെയ്യുന്നത് മാത്രമാണ്. സിപിഎമ്മിലെ വന്മരങ്ങളെ പിഴുതെറിഞ്ഞാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ വിജയത്തിലേക്ക് നീങ്ങുന്നത്. അതേസമയം ശബരിമല വികാരം അടക്കം മുതലാക്കി കേരളത്തിൽ നിന്നു വിജയിച്ചു കയറാമെന്ന ബിജെപിയുടെ സ്വപ്‌നങ്ങളെല്ലാം പൊലിഞ്ഞു. ഏറ്റവും വിജയപ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തോൽവിയെ നേരിടുകയാണ്. ഇവിടെ ശശി തരൂർ വിജയിച്ചു കയറുന്ന അവസ്ഥയാണുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അവസ്ഥയാണ് ഉണ്ടായത്.

കേരളത്തിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു കയറിയത്. ഇവിടെ രാഹുലിന്റെ ലീഡ് മൂന്ന് ലക്ഷത്തിലേക്ക് നീങ്ങുകയാണ്. രാഹുലിനെ കൂടാതെ പി കെ കുഞ്ഞാലിക്കുട്ടിയും വലിയ ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിത് ഏഴു പേരാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് ഒരു ലക്ഷത്തിലേറെ വോട്ടുനേടി എല്ലാവരെയും ഞെട്ടിച്ചു. സിപിഎമ്മിന്റെ ഉരുക്കുകോട്ട എന്നു കരുതിയ പാലക്കാടും ആറ്റിങ്ങലും ആലത്തൂരും സിപിഎം തോറ്റമ്പുന്ന അവസ്ഥയായിരുന്നു. സിറ്റിങ് സീറ്റായ കാസർകോട്ടും തോൽവിക്കരികെയാണ് സിപിഎം. ഇവിടെ രാജ്‌മോഹൻ ഉണ്ണിത്താൻ വിജത്തോട് അടുക്കുകയാണ്. കേരളത്തിലെ ലീഡുനില ഇങ്ങനെയാണ്:

യുഡിഎഫ്: 19
എൽഡിഎഫ്: 1
എൻഡിഎ: 0

രാഹുൽ ഗാന്ധി മത്സിക്കാൻ എത്തയതും മോദി സർക്കാറിനെതിരായ വികാരവും ശബരിമല വിഷയത്തിലെ ശബരിമലയും ഇടതിനെതിരായ വികാരം കേരളത്തിൽ യുഡിഎഫ് മുതലാക്കി. പാലക്കാടാണ് സിപിഎം വിജയം ഏവരും പ്രതീക്ഷിച്ചതാണ്. എന്നാൽ ഏവരേയും അമ്പരപ്പിച്ചാണ് വികെ ശ്രീകണ്ഠൻ മുന്നേറിയത്. ആലത്തൂരിലെ വിജയവും കോൺഗ്രസിന് മിന്നുന്നതാണ്. ആറ്റിങ്ങലിലും സിപിഎമ്മിന് മുന്നേറാൻ കഴിഞ്ഞില്ല. ഇങ്ങനെ എല്ലാ അർത്ഥത്തിലും സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ആദ്യ ഘട്ടം. കാസർകോടും, ആലപ്പുഴയിൽ മാത്രമാണ് സിപിഎം ലീഡു ചെയ്യുന്നത്. ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രമ്യ ഹരിദാസ് ആലത്തൂരിലും അടൂർ പ്രകാശ് ആറ്റിങ്ങലിലും അട്ടിമറി വിജയം നേടുന്ന അവസ്ഥയിലാണ്.

ഇടുക്കിയിൽ വെല്ലുവിളികളില്ലാതെയായിരുന്നു ഡീൻ കുര്യാക്കോസിന്റെ മുന്നേറ്ററിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അൻപതിനായിരം വോട്ടിനായിരുന്നു ജോയ്‌സിന്റെ ജയം. ഒരുഘട്ടത്തിലും പിന്നോട്ടുപോകാതെയാണ് ഇടുക്കി തിരിച്ചുപിടിച്ചു. മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിലുൾപ്പെടെ ഡീനിന് തന്നെയാണ് മേൽക്കൈ. മലപ്പുറത്ത് അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. തുടക്കം മുതൽ ആധികാരിക കുതിപ്പായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടേത്. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് ലീഡ് തിരിച്ചുപിടിച്ചു.

യു.ഡി.എഫിന്റെ കേരളത്തിലെ വിജയശില്പി മുഖ്യമന്ത്രി പിണറായി വിജയനെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ. വിജയത്തിന് ആദ്യം നന്ദി പറയുന്നത് പിണറായി വിജയനോടാണെന്നും സുധാകരൻ പറഞ്ഞു. യു.ഡി.എഫിന്റെ വിജയശില്പിയായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നു. എവിടെയാണ് കേരളം എന്ന പാഠം പഠിപ്പിച്ചു തന്നത് പിണറായി വിജയനാണ്. ഇത്രയേറെ വലിയ ഭൂരിപക്ഷം യൂ.ഡി.എഫിന് ലഭിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത് എന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരിലേത് റെക്കോഡ് ഭൂരിപക്ഷമാണെന്നും യു.ഡി.എഫിന് വിജയം നേടാൻ സഹായിച്ച മതേതര ജനാധിപത്യ ശക്തികൾക്കും നന്ദിരേഖപ്പടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെയും, പിണറായി വിജയന്റെയും, ഇ.പി ജയരാജന്റെയും ഷൈലജ ടീച്ചറുടേയും മണ്ഡലങ്ങളിൽ യു.ഡി.എഫിനാണ് മുൻതൂക്കം എന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ സമഗ്രമായി യു.ഡി.എഫിന്റെ അപ്രമാദിത്വം വെളിവാക്കിയ തെരഞ്ഞെടുപ്പാണിതെന്നും സുധാകരൻ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗം യുഡിഎഫിനൊപ്പം നിന്നപ്പോൾ ശബരിമല വിഷയത്തിലെ സർക്കാർ നിലപാടുകളും എൽഡിഎഫിനു തിരിച്ചടിയായെന്നാണ് ആദ്യഘട്ടത്തിലെ വിലയിരുത്തൽ. എക്‌സിറ്റ്‌പോളുകൾ പ്രവചിച്ചതിനേക്കാൾ വലിയ കുതിപ്പുമായി യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണെങ്കിൽ ഭരണത്തിലെ പാളിച്ചകളും സമുദായ സംഘടനകളോടുള്ള നിലപാടുമെല്ലാം എൽഡിഎഫിനു പുനഃപരിശോധിക്കേണ്ട സാഹചര്യമാണ്. മുഖ്യമന്ത്രിയുടെ ശബരിമല വിഷയത്തിലെ നിലപാടുകളും വിചാരണയ്ക്കു വിധേയമായേക്കാം.

20 സീറ്റുകളും നേടുമെന്നു പരസ്യമായി അവകാശവാദമുയർത്തിയിരുന്നെങ്കിലും 15 സീറ്റുകളെങ്കിലും നേടാനാകുമെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതിലും മികച്ച വിജയത്തിലേക്കാണ് ഇപ്പോൾ കടക്കുന്നതെന്നാണു സൂചന. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയതോടെയാണു യുഡിഎഫ് പ്രതീക്ഷകൾ വർധിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകളും സമുദായ സംഘടനകളുമായുള്ള തർക്കവും യുഡിഎഫിന് അനുകൂലമായെന്നാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP