Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിജെപിയിലേക്ക് ആരുവന്നാലും ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ തോമസ് മാഷിനെ റാഞ്ചാൻ നോക്കി; കോൺഗ്രസ് പട്ടിക കൂടി പുറത്തിറങ്ങിയ ശേഷം അന്തിമ പട്ടിക തയ്യാറാക്കാനും ആലോചന; ആകെ ആശ്വാസം തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ സമ്മതം മൂളിയത്; പത്തനംതിട്ടയും തൃശൂരും കിട്ടില്ലെന്ന് വന്നപ്പോൾ പിന്മാറുമെന്ന് സുരേന്ദ്രൻ; ആറ്റിങ്ങൽ വേണ്ടെന്ന് ശോഭ സുരേന്ദ്രൻ; കോട്ടയവും തിരുവനന്തപുരവും ഒഴിച്ചാൽ കുഴഞ്ഞുമറിഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി നിർണയം

ബിജെപിയിലേക്ക് ആരുവന്നാലും ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ തോമസ് മാഷിനെ റാഞ്ചാൻ നോക്കി; കോൺഗ്രസ് പട്ടിക കൂടി പുറത്തിറങ്ങിയ ശേഷം അന്തിമ പട്ടിക തയ്യാറാക്കാനും ആലോചന; ആകെ ആശ്വാസം തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ സമ്മതം മൂളിയത്; പത്തനംതിട്ടയും തൃശൂരും കിട്ടില്ലെന്ന് വന്നപ്പോൾ പിന്മാറുമെന്ന് സുരേന്ദ്രൻ; ആറ്റിങ്ങൽ വേണ്ടെന്ന് ശോഭ സുരേന്ദ്രൻ; കോട്ടയവും തിരുവനന്തപുരവും ഒഴിച്ചാൽ കുഴഞ്ഞുമറിഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി നിർണയം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എല്ലാവർക്കും ഇഷ്ടമണ്ഡലം വേണം. ഇഷ്ടം മാറ്റാൻ നേതാക്കൾ തയ്യാറാകാതെ വന്നതോടെ എൻഡിഎയുടെ സീറ്റ് നിർണയം അനിശ്ചിതാവസ്ഥയിലായി. ശോഭ സുരേന്ദ്രന് പാലക്കാട് വേണം. കെ.സുരേന്ദ്രന് പത്തനംതിട്ടയോ തൃശൂരോ വേണം. ഈ മണ്ഡലങ്ങൾ കിട്ടിയില്ലെങ്കിൽ തങ്ങൾ മത്സരിക്കുന്നില്ല എന്നാണ് ഇരുവരുടെയും നിലപാട്. പത്തനംതിട്ട കിട്ടിയില്ലെങ്കിൽ മത്സരിക്കില്ലെന്ന് എം ടി.രമേശും പറയുന്നു. പത്തനംതിട്ടയ്ക്ക വേണ്ടി പിടിമുറുക്കിയവരിൽ കേന്ദ്ര് മന്ത്രി അൽഫോൻസ് കണ്ണന്താനവുമുണ്ട്. ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തോട് സമ്മതം മൂളിയതായി പറയുന്നു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയും തൃശൂരിൽ കെ. സുരേന്ദ്രനും സീറ്റ് ഉറപ്പിച്ചുവെന്നാണ് ഒടുവിൽ കിട്ടുന്ന സൂചന. ആലപ്പുഴയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ പി.എസ്.സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയും പങ്കെടുത്ത യോഗത്തിൽ കേരളത്തിലെ സ്ഥാനാർത്ഥി നിർണയം ചർച്ചയായെങ്കിലും തീരുമാനമായില്ല. അതിനിടെ ആറ്റിങ്ങൽ സീറ്റ് വേണ്ടന്ന് ശോഭ സുരേന്ദ്രൻ അറിയിച്ചു. കോഴിക്കോട് സീറ്റ് വേണ്ടന്ന് എം ടി രമേശും അറിയിച്ചു. പത്തനംതിട്ടയോ , തൃശൂരോ കിട്ടിയില്ലെങ്കിൽ താൻ മത്സരത്തിൽ നിന്നും പിന്മാറുമെന്നാണ് കെ.സുരേന്ദ്രന്റെ നിലപാട്. തൃശൂർ വിട്ടുനിൽകാൻ ബിഡിജെഎസ് തയ്യാറാവാതെ വന്നതോടെയാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്.

എം ടി രമേശും ശോഭാ സുരേന്ദ്രനും സംഘടനാ ചുമതലകളിലേയ്ക്ക് മാറിയേക്കും. പാലക്കാട് സി കൃഷ്ണകുമാറിന്റെ സാധ്യത ഏറി.സംസ്ഥാന നേതൃത്വം നൽകിയ സാധ്യതപട്ടികയിൽ ഇന്നലെ ദേശീയ നേതൃത്വം മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ടോം വടക്കന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.വി.തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ഇനിയും അവസാനിപ്പിച്ചിട്ടില്ല. തോമസ് മാഷ് വന്നാൽ എറണാകുളത്തേക്കാണ് ബിജെപി പരിഗണിക്കുനനത്. എന്നാൽ, താൻ തൽക്കാലം കോൺ്ഗ്രസിൽ തന്നെ തുടരുമെന്ന സൂചനയാണ് കെ.വി.തോമസ് നൽകിയിരിക്കുന്നത്. കോൺ്ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കൂടി പുറത്തിറങ്ങിയാൽ ചിത്രം കൂടി വ്യക്തമാകും. എൻഡിഎ പട്ടിക അതിന് അനുസരിച്ച് അഴിച്ചുപണിയണമെന്നും ഒരുവിഭാഗം വിലയിരുത്തുന്നു. കേന്ദ്ര നേതൃത്വം വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊള്ളിച്ചാവും അന്തിമ പട്ടിക തയ്യാറാക്കുക എന്ന കാര്യം വ്യക്തമാണ്. ഏതായാലും കുമ്മനം രാജശേഖൻ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്ന് ധാരണയായിട്ടുണ്ട്. ഇത്രയും കാത്ത സ്ഥിതിക്ക് കോൺഗ്രസ് പട്ടിക കൂടി വന്നിട്ട് മതി എൻഡിഎ പട്ടിക എന്ന് ഒരുവിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്.

പിഎസ്‌സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽവച്ച് അമിത് ഷായിൽനിന്ന് അംഗത്വം സ്വീകരിച്ചു. ആലപ്പുഴയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ശക്തമായ നേതൃത്വമില്ലാത്തതാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാൻ കാരണമെന്ന് അംഗത്വം സ്വീകരിച്ചശേഷം കെ.എസ്. രാധാകൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു. അതേസമയം, തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തിൽ മാറ്റമില്ല. മുന്നണി സംവിധാനമാകുമ്പോൾ ബിഡിജെഎസ് അധ്യക്ഷന് മൽസരിക്കേണ്ടി വന്നേക്കാമെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP