Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരഞ്ഞെടുപ്പ് അവസാന സ്റ്റേജിൽ എത്തിയപ്പോഴേക്കും മുസ്ലിം വോട്ടുകൾക്കായി പരസ്യമായ വടംവലി തുടങ്ങി; ദളിത് വോട്ട് ഉറപ്പിച്ച മായാവതി മുസ്ലിം വോട്ടുതേടി യാത്ര തുടങ്ങി; ഇളക്കമില്ലാത്ത ബിജെപി വോട്ടുകൾക്ക് മാത്രം

തിരഞ്ഞെടുപ്പ് അവസാന സ്റ്റേജിൽ എത്തിയപ്പോഴേക്കും മുസ്ലിം വോട്ടുകൾക്കായി പരസ്യമായ വടംവലി തുടങ്ങി; ദളിത് വോട്ട് ഉറപ്പിച്ച മായാവതി മുസ്ലിം വോട്ടുതേടി യാത്ര തുടങ്ങി; ഇളക്കമില്ലാത്ത ബിജെപി വോട്ടുകൾക്ക് മാത്രം

ആഗ്ര: യുപിയിൽ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനിയും ആർക്കും മുൻതൂക്കം കൽപിക്കാനാവാത്ത വിധം അപ്രവചനീയതയാണ് പ്രതിഫലിക്കുന്നത്. ബിജെപിയും എസ്‌പി-കോൺഗ്രസ് സഖ്യവും ബി.എസ്‌പിയും പ്രതീക്ഷ പുലർത്തുന്നു. ദളിത് വോട്ടുകളിൽ നിർണായക സ്വാധീനമുള്ള മായാവതി, മുസ്ലിം വോട്ടുകൾ തേടിയുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു. മുസ്ലീങ്ങൾ തനിക്ക് ഏകപക്ഷീയമായി വോട്ടുചെയ്യണമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് മായാവതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.

ഗൊരഖ്പുരിൽ കഴിഞ്ഞ ദിവസം നടന്ന റാലിയിൽ മായാവതി തന്റെ മുസ്ലിം പ്രേമം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. എസ്‌പിയെയും ബിജെപിയെയും ശക്തമായി വിമർശിച്ചശേഷമായിരുന്നു മുസ്ലിം വിഭാഗത്തോടുള്ള പരസ്യമായ അഭ്യർത്ഥന. മുസ്ലീങ്ങൾ ബിഎസ്‌പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവരുടെ വോട്ട് ഇക്കുറി പാഴാവുമെന്ന് മായാവതി പറഞ്ഞു. ദളിത് വോട്ടുകൾപോലെ തന്നെ മുസ്ലിം വോട്ടുകളും ബിഎസ്‌പിക്ക് കൂട്ടമായി ലഭിക്കുമെന്ന പ്രതീക്ഷയും അവർ റാലിയിൽ ഉറക്കെ പ്രകടിപ്പിച്ചു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊക്കെ പൊള്ളയാണെന്ന് മായാവതി പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ, ദളിതുകൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുമുള്ള സംവരാവകാശങ്ങൾ അവർ കവർന്നെടുക്കും. മുസ്ലീങ്ങൾക്ക് ലഭിക്കുക രണ്ടാനമ്മയുടെ പരിഗണനയായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷ പദവിതന്നെ നഷ്ടമായേക്കാം. ഏകീകൃത സിവിൽകോഡിലൂടെ വ്യക്തിനിയമത്തിലും കടന്നുകയറാൻ ശ്രമിക്കുന്നു. ട്രിപ്പിൾ തലാഖിനെ ചെറുക്കുന്നു. ന്യൂനപക്ഷങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും മായാവതി പറഞ്ഞു.

മുസ്ലിം വോട്ടുകൾ സ്വാധീനിച്ച് അധികാരത്തിലേറുകയെന്ന തന്ത്രമാണ് മായാവതി ഇക്കുറി തുടക്കം മുതൽ പയറ്റിയത്. തിരഞ്ഞെടുപ്പിൽ 97 മണ്ഡലങ്ങളിൽ ബിഎസ്‌പി നിർത്തിയിരിക്കുന്നത് മുസ്ലിം സ്ഥാനാർത്ഥികളെയാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും, 2007ലും 2012-ലും ബ്രാഹ്മണർക്ക് പാർട്ടിയിൽനിന്ന് ലഭിച്ച പരിഗണന ഇക്കുറി മായാവതി മുസ്ലീങ്ങൾക്ക് നൽകിയിരിക്കുന്നു. പാർട്ടിയുടെ പ്രമുഖ വോട്ട് ബാങ്കായി മുസ്ലീങ്ങളെ കണ്ടുകൊണ്ടാണ് മായാവതി പ്രചാരണരംഗത്ത് ഇറങ്ങിയിരിക്കുന്നത്.

അവസാന ഘട്ടത്തിലേക്ക് കടന്നെങ്കിലും യുപിയിൽ ഇക്കുറി ഇതേവരെ വ്യക്തമായ ഒരു തരംഗം ദൃശ്യമല്ലെന്നതാണ് പ്രത്യേകത. മുന്നോക്കവിഭാഗക്കാർക്കിടയിൽ നിർണായക സ്വാധീനമുള്ള ബിജെപിക്കുമാത്രമാണ് നിശ്ചിത ശതമാനം വോട്ടെങ്കിലും ഉറപ്പിച്ച് പറയാനാവുക. മറ്റു കക്ഷികൾക്കെല്ലാം അവരുടെ വോട്ടുബാങ്കിനെ പൂർണമായി വിശ്വസിക്കാവുന്ന നിലയായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP