Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ; വിജയത്തിന് ആവശ്യമായ ഇലക്ട്രൽ വോട്ടുകൾ നേടി; ലോകത്തെ അമ്പരപ്പിച്ച തകർപ്പൻ വിജയം; ഡെമോക്രാറ്റുകൾ മാത്രം വിജയിച്ച സംസ്ഥാനങ്ങളിൽ പോലും അട്ടിമറി വിജയം നേടി ട്രംപ്; ഒബാമയ്ക്ക് പകരക്കാരനായി വൈറ്റ് ഹൗസിലേക്ക് എത്തുന്നത് വിവാദങ്ങളുടെ തോഴനായ വ്യക്തിത്വം

പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ; വിജയത്തിന് ആവശ്യമായ ഇലക്ട്രൽ വോട്ടുകൾ നേടി; ലോകത്തെ അമ്പരപ്പിച്ച തകർപ്പൻ വിജയം; ഡെമോക്രാറ്റുകൾ മാത്രം വിജയിച്ച സംസ്ഥാനങ്ങളിൽ പോലും അട്ടിമറി വിജയം നേടി ട്രംപ്; ഒബാമയ്ക്ക് പകരക്കാരനായി വൈറ്റ് ഹൗസിലേക്ക് എത്തുന്നത് വിവാദങ്ങളുടെ തോഴനായ വ്യക്തിത്വം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പ്രവചനങ്ങളും കണക്കുകൂട്ടലുകളുമെല്ലാം കാറ്റിൽപ്പറത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ ആദ്യത്തെ യുഎസ് വനിതാ പ്രസിഡന്റ് ആകുമെന്ന് കരുതിയിടത്താണ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ട്രംപ് വിജയക്കൊടു നേട്ടിയത്. വിജയത്തിന് ആവശ്യമായ ഇലക്ട്രൽ വോട്ടുകൾ ട്രംപ് സ്വന്തമാക്കി. ഇതോടെ റിപ്പബ്ലിക്കൻ കേന്ദ്രങ്ങളിൽ ആഹ്ലാദം അലയടിക്കുകയാണ്. 288 ഇലക്ട്രൽ വോട്ടുകൾ നേടിയാണ് ട്രംപ് ലോക പൊലീസിന്റെ അമരക്കാരനായത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലരിക്ക് 218 വോട്ടാണുള്ളത്. ഇതോടെ ബറാക്ക് ഒബാമയുടെ പകരക്കാനായി വിവാദങ്ങളുടെ തോഴനും വ്യവസായി കൂടിയുമായി ട്രംപ് എത്തുന്നു എന്ന പ്രത്യേകതയാണ് ഉള്ളത്.

വോട്ടെടുപ്പിന്റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തത്. ഒരു ഘട്ടത്തിൽ ഹിലരി ക്ലിന്റൺ മുന്നേറിയപ്പോൽ പിന്നീട് ഡെമോക്രാറ്റിക് കേന്ദ്രങ്ങളിൽ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സംസ്ഥാനങ്ങളിൽ പോലും ഹിലരി പിന്നോട്ടു പോയി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ട്രംപ് ഹിലരിയെ അട്ടിമറിക്ക് മുന്നേറുകയായിരുന്നു.

യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലായിരുന്നു അമേരിക്കൻ ജനതയോടൊപ്പം ലോകവും. ഹിലരിയിലാണ് എല്ലാവരും പ്രതീക്ഷ വച്ചതും എന്നാൽ, ഈ കണക്കു കൂട്ടലുകളെല്ലാം വെറുതേയായി. ട്രംപ് തന്നെ വിജയക്കൊടി പാറിച്ചു. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സ്വിങ് സ്റ്റേറ്റുകളായ ഫ്‌ലോറിഡയിലും ഒഹയോയിലും ഹിലരി തോറ്റു. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറെ വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റമാണ് ട്രംപ് കാഴ്‌ച്ചവച്ചത്.

മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സംസ്ഥാനമായ അർകൻസ ട്രംപ് നേടി. ഫ്‌ലോറിഡ, ടെക്‌സസ്, നോർത്ത് കാരലൈന എന്നിവിടങ്ങളിലെ വിജയമാണ് ട്രംപിനു കരുത്തായത്. ഒഹായോ, ഇന്ത്യാന, ടെനിസി എന്നിവിടങ്ങളിലും മികച്ച വിജയമാണ് ട്രംപ് നേടിയത്. അതേസമയം, അമേരിക്കൻ സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. 100 അംഗ സെനറ്റിൽ പകുതിയിലേറെ സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി നേടി വിജയം ഉറപ്പിച്ചു. ഡെമോക്രാറ്റ് ശക്തികേന്ദ്രമായ പെൻസിൽവേനിയയിലെ വിജയമാണ് സെനറ്റിലെ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻസിനെ സഹായിച്ചത്.

അതിനിടെ ചില ഇന്ത്യൻ നേട്ടങ്ങളു തിരഞ്ഞെടുപ്പിലുണ്ടായി. യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യൻ വനിതയായി ഡമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാലും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടനിൽ നിന്നാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ പ്രമീള ജയിച്ചത്. ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിൽ ആകെയുള്ള 435 സീറ്റുകളിൽ 232 സീറ്റുകൾ റിപ്പബ്ലിക്കൻസ് നേടിയിട്ടുണ്ട്. 218 സീറ്റാണ് സഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത്. ഡെമോക്രാറ്റുകൾക്ക് 177 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

വിജയ പ്രഖ്യാപനം വന്നതോടെ ട്രംപ് അനുകൂലികൾ ആഹ്ലാദപ്രകടനവുമായി ന്യൂയോർക്കിലെ ടൈം സ്്‌ക്വെയറിൽ ഒത്തുകൂടി. വിജയത്തിന് സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞ ട്രംപ് അമേരിക്കയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുമെന്നും ലോകരാജ്യങ്ങളുമായി സൗഹൃദ പാതയിൽ നീങ്ങുമെന്നും വ്യക്തമാക്കി. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും. ഇത് ഒരൊറ്റ ജനതയായി ഒന്നിക്കേണ്ട സമയമാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നാം നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ തന്നെ ഫോണിൽ വിളിച്ച് വിജയത്തിൽ അഭിനന്ദിച്ചതായും ന്യൂയോർക്കിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. പരാജയം സമ്മതിച്ച ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം മേധാവി ജോൺ പോഡെസ്റ്റ ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി.

ട്രംപ് വിജയിച്ച സംസ്ഥാനങ്ങൾ

സൗത്ത് കരോലിന, വെസ്റ്റ് വിർജീനിയ, കെന്റകി, ഇന്ത്യാന, ടെന്നസി, അലബാമ, മിസിസിപ്പി, ലൂസിയാന, അർകൻസാസ്, ടെക്‌സാസ്, ഒക്ലഹാമ, കാൻസാസ്, നെബ്‌റസ്‌ക, സൗത്ത് ഡകോട്ട, നോർത്ത് ഡകോട്ട, വ്യോമിങ്, മൊന്റാന, അരിസോണ, ഇഡാഹൊ, വിസ്‌കോൺസിൻ, മിഷിഗൺ
ഒഹയോ, നോർത്ത് കരോലിന, ജോർജിയ, ഫ്‌ലോറിഡ

ഹിലറി വിജയിച്ച സംസ്ഥാനങ്ങൾ

ഓറിഗൻ, നെവാഡ, കലിഫോർണിയ, ഹവായ്, കൊളറാഡോ, വെർജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാൻഡ്, ഡെലവെയർ, ന്യൂജഴ്‌സി, റോഡ് ഐലൻഡ്, കനക്ടികട്ട്, ന്യൂയോർക്ക്, വെർമോണ്ട്, മാസച്യുസിറ്റ്‌സ്, ന്യൂ മെക്‌സികോ, ഇല്ലിനോയിസ്, ന്യൂയോർക്ക്, ന്യൂ ഹാംപ്‌ഷെയർ, കണക്ടികട്ട, വേർമൊണ്ട്.

70 വയസുള്ള ട്രംപ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റാണ്. മാർക്ക് പെൻസാണ് പുതിയ വൈസ് പ്രസിഡന്റ്. 57 കാരനായ പെൻസ് നിലവിൽ ഇന്ത്യാന ഗവർണറാണ്. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേൽക്കുക. അമേരിക്ക കണ്ട ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഇത്തവണ നടന്നത്. പലപ്പോഴും നിലവാരമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാതെ വിവാദങ്ങളായിരുന്നു പ്രചരണ രംഗത്തെ ചർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP