Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥാനാർത്ഥി കൈ ഉയർത്തി നിൽക്കുന്ന പോസ്റ്ററുകളൊക്കെ പഴഞ്ചൻ; ടീ ഷർട്ടും ജീൻസുമിട്ട് ബുള്ളറ്റിൽ ചീറിപ്പാഞ്ഞൊരു വരവ്; മേമ്പൊടിയായി പോസ്റ്ററിൽ പുത്തൻ സിനിമാ ഡയലോഗുകളും; ക്യാമ്പസുകളിൽ കുമാരീകുമാരന്മാരുടെ വോട്ട് തേടി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി; ലീഗിന്റെ തട്ടകമായ മലപ്പുറത്ത് ന്യൂജെൻ സ്റ്റൈലിൽ വോട്ടുപിടിച്ച് ഇടതിന്റെ ഇളമുറക്കാരൻ വി.പി.സാനു

സ്ഥാനാർത്ഥി കൈ ഉയർത്തി നിൽക്കുന്ന പോസ്റ്ററുകളൊക്കെ പഴഞ്ചൻ; ടീ ഷർട്ടും ജീൻസുമിട്ട് ബുള്ളറ്റിൽ ചീറിപ്പാഞ്ഞൊരു വരവ്; മേമ്പൊടിയായി പോസ്റ്ററിൽ പുത്തൻ സിനിമാ ഡയലോഗുകളും; ക്യാമ്പസുകളിൽ കുമാരീകുമാരന്മാരുടെ വോട്ട് തേടി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി; ലീഗിന്റെ തട്ടകമായ മലപ്പുറത്ത് ന്യൂജെൻ സ്റ്റൈലിൽ വോട്ടുപിടിച്ച് ഇടതിന്റെ ഇളമുറക്കാരൻ വി.പി.സാനു

ജംഷാദ് മലപ്പുറം

മലപ്പുറം: ന്യൂജനറേഷനുകളുടെ മനംകവർന്ന തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നേറുകയാണ് മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സാനു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയെന്ന വ്യാതിയുമായി മത്സരിക്കുന്ന 30കാരനായ സാനു ടീ ഷർട്ടും, ജീൻസും രിച്ചാണ് കോളജുകളിൽ വോട്ടഭ്യർഥിക്കാനെത്തിയത്. മുസ്ലിംലീഗിന്റെ തട്ടകമായി അറിയപ്പെടുന്ന മലപ്പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യത്യസ്തനാവുകയാണ് വി.പി. സാനു. സാനുവിനോടൊപ്പം അകമ്പടിയായി എസ്.എഫ്.ഐ, ഡിവൈഎഫ്ഐയുടെ പട ന്നെ എപ്പോഴും കൂടെയുണ്ട്, ന്യൂജെൻ ലുക്കിൽ വന്ന സാനുവിന് ക്യാമ്പസുകളിൽ വൻവരവേൽപ്പുകളാണ് ഇതിനോടകം ലഭിച്ചത്.

കഴിഞ്ഞ ദിവസം മലപ്പുറം ഗവ. കോളജിൽ പച്ച ടീഷർട്ടും ജീൻസും ധരിച്ചെത്തിയ സാനുവിനെ കണ്ട് വിദ്യാർത്ഥികൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് ജയ് വിളികളും, മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ ഒന്നടങ്കം വരവേൽപ്പു നൽകുകയായിരുന്നു. എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റായ സാനു ഉത്തരേന്ത്യയിൽ സംഘടനയുടെ പരിപാടികളിൽ കോളെജിലെത്തുമ്പോൾ ടീ ഷർട്ടും ജീൻസ്പാന്റുമാണ് ധരിക്കാറുള്ളത്. എല്ലാ വേഷവും ഉൾക്കൊള്ളുകയാണ് പൊതുപ്രവർത്തകർ വേണ്ടതെന്ന് സാനു പറയുന്നു. യുവ വോട്ടർമാർക്കിടയിൽ ചുവടുറപ്പിക്കാനുള്ള പ്രചാരണ പരിപാടിയുമായാണ് സാനു മുന്നോട്ട് പോവുന്നത്. പ്രചാരണം ആസൂത്രണം ചെയ്യുന്നതിലെ വിദ്യാർത്ഥി-യുവജന നേതാക്കളുടെ പങ്കാളിത്തമാണ് സാനുവിന്റെ ഓരോ ദിനങ്ങളിലും യുവാക്കളുമായുള്ള ആശയ വിനിമയത്തിലുള്ളത്. സ്ഥാനാർത്ഥി കൈ ഉയർത്തിയുള്ള പ്രചാരണ പോസ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി ടീ ഷർട്ട് ധരിച്ച് ബുള്ളറ്റ് ഓടിക്കുന്ന പോസ്റ്ററുകളും സാനുവിന്റെ മാത്രം പ്രചാരണത്തിലുള്ളതാണ്. പുത്തൻ സിനിമാ ഡയലോഗുകളും പോസ്റ്ററുകളിലുണ്ട്.

പ്രചാരണം പ്രധാനമായും ക്യാമ്പസുകൾ കേന്ദ്രീകരിച്ച്

വിദ്യാർത്ഥി നേതാവായതിനാൽ തന്നെ ക്യാമ്പസുകൾ കയറിയുള്ള പ്രചാരണത്തിലാണ് സാനു മുഖ്യപരിഗണന നൽകുന്നത്. മണ്ഡലത്തിലെ പ്രാധാന കോളജുകളിലെല്ലാം തന്നെ ഇതിനോടകം പര്യടനം നടത്തി. മലപ്പുറം മണ്ഡലത്തിൽ അല്ലാത്ത സാനു ഡിഗ്രി പഠിച്ചിരുന്ന എംഇഎസ് കോളേജിൽ വൻ സ്വീകരണംതന്നെയാണ് സാനുവിന് ലഭിച്ചത്. മണ്ഡലത്തിൽ ഉള്ള കോളേജ് അല്ലെങ്കിലും ക്യാമ്പസിലെ വിദ്യാർത്ഥികൾ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനും അദ്ധ്യാപകരെ കണ്ടു ആശീർവാദങ്ങൾ വാങ്ങാനും വേണ്ടിയാണ് ക്യാമ്പസിൽ പോയത്.
ഇതിനുശേഷം പെരിന്തൽമണ്ണയിലെ എസ്എൻഡിപി കോളേജിലും, പി ടിഎം കോളേജിലും, മലപ്പുറം ഗവ. കോളജിലും, രാമപുരം ജെംസ് കോളജിലും, എം ഇഎംഎസ് നഴ്സിങ് കോളേജിലും, ഐ.എച്ച്.ആർ.ഡി കോളേജ്, വനിതാ കോളേജ്, കോട്ടപ്പടി ടി.ടി.ഐ, പ്രിയദർശനി കോളേജ്, അടക്കം പര്യടനം നടത്തി

ഇതാണ് സാനു

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുതിർന്ന നേതാവുമായ വി.പി. സക്കറിയയുടെ മകനും മുപ്പതുകാരനുമായ വി.പി. സാനു ബാലസംഘത്തിലൂടെയാണ് തുടക്കം കുറിച്ചത്. ബാലസംഘം വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഏരിയ പ്രസിഡന്റ്, 2006ൽ ജില്ലാ സെക്രട്ടറി പദങ്ങൾക്ക് ശേഷം കുറ്റിപ്പുറം ഗവ.ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് എസ്.എഫ്.ഐയിലെത്തുന്നത്. തൊട്ടുപിന്നാലെ യൂണിറ്റ്, ഏരിയ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 2011ൽ മലപ്പുറം ജില്ലാ സെക്രട്ടറിയായി. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിര നായകനായി. 2013ൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ സംസ്ഥാന പ്രസിഡന്റായി. 2016 ജനുവരിയിൽ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റുമായി. രാജ്യത്തെ വിവിധ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വമേകി. മികച്ച പ്രാസംഗികനാണ്. 2018 നവംബർ രണ്ടിന് വീണ്ടും ദേശീയ പ്രസിഡന്റ് സ്ഥാനം തേടിയെത്തി.1991 ൽ കുറ്റിപ്പുറം നിയോജകമണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടയാളാണ് സാനുവിന്റെ പിതാവ് സക്കറിയ. വളാഞ്ചേരി സ്വദേശിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP