Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വട്ടിയൂർക്കാവിൽ 'മേയർ ബ്രോയുടെ' തേരോട്ടം; ഒൻപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം; മണ്ഡലത്തിൽ ആഹ്‌ളാദ പ്രകടനങ്ങൾക്ക് തുടക്കമിട്ട് പ്രവർത്തകർ; ബിജെപിക്ക് വൻ തിരിച്ചടിയും വോട്ട് ചോർച്ചയും; എൻ.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ടും ലഭിക്കും; 15000വോട്ടു വരെ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രശാന്ത്

വട്ടിയൂർക്കാവിൽ 'മേയർ ബ്രോയുടെ' തേരോട്ടം; ഒൻപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം; മണ്ഡലത്തിൽ  ആഹ്‌ളാദ പ്രകടനങ്ങൾക്ക് തുടക്കമിട്ട് പ്രവർത്തകർ; ബിജെപിക്ക് വൻ തിരിച്ചടിയും വോട്ട് ചോർച്ചയും; എൻ.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ടും ലഭിക്കും; 15000വോട്ടു വരെ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രശാന്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; വട്ടിയൂർക്കാവിൽ മുന്നേറ്റം തുടർന്ന് എൽഡിഎഫ്. ഒൻപതിനായിരത്തോളം വോട്ടിലധികമാണ് വികെ പ്രശാന്ത് എന്ന മേയർ ബ്രോയുടെ ലീഡ് നില. 84 മണ്ഡലങ്ങളാണ് ഇതുവരെ എണ്ണി പുർത്തിയായത്. ഇതോടെ വിജയം ഉറപ്പിച്ചെന്ന് വിലയിരുത്തി പ്രവർത്തകർ മണ്ഡലത്തിൽ മധുരം വിളമ്പിയും ആഹ്‌ളാദ പ്രകടനം നടത്തിയും ആഘോഷത്തിന് തുടക്കമിട്ടു.

23,000 വോട്ടുകൾക്ക് പിന്നിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷമിവിടെ. ഇവിടെയാണ് വലിയ തോതിലുള്ള ലീഡ് സിപിഎം നേടുന്നത്. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും, ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലല്ല മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് കാണാൻ കഴിയുന്നതെന്ന് പ്രശാന്ത് പ്രതികരിച്ചു.

'ബുദ്ധിമുട്ട് പ്രതീക്ഷിച്ച സ്ഥലങ്ങളിൽ ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ലീഡ് നേടാൻ കഴിഞ്ഞു. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എൽ.ഡി.എഫിന് അനുകൂലമായി തന്നെ വോട്ട് ചെയ്തു. എല്ലാ വിഭാഗം ആൾക്കാരുടെ വോട്ടും ഞങ്ങൾക്ക് ലഭിച്ചു. എൻ.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ട് ലഭിക്കും. അത് ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലാണെന്ന് തോന്നുന്നില്ല. ഈ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത്. അത് എൽ.ഡി.എഫിന് അനുകൂലമാണ്.

സ്ഥാനാർത്ഥി എന്ന നിലയ്ക്ക് പറഞ്ഞ ലീഡിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7000 മുതൽ 15000 വരെ ലീഡ് കിട്ടും'- പ്രശാന്ത് പറഞ്ഞു.യു.ഡി.എഫിന്റെ മോഹൻകുമാറിനെയും ബിജെപിയുടെയും എസ്.സുരേഷിനെയും ബഹുദൂരം പിന്നിലാക്കിയാണ് പ്രശാന്ത് വിജയക്കുതിപ്പ് തുടരുന്നത്.അതേസമയം വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ പകുതിയായി കുറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനിലൂടെ നേടിയ വോട്ടുകൾ നിലനിർത്താൻ ബിജെപിക്ക് ആയില്ല. അതേസമയം തുടക്കം മുതൽ ശക്തമായ ആധിപത്യം തുടരുകയാണ് വി കെ പ്രശാന്ത്. ബിജെപിയുടെ കുറഞ്ഞ വോട്ടുകൾ ലഭിച്ചത് എൽഡിഎഫിനെന്നാണ് വിലയിരുത്തൽ.

ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. മഴയെത്തുടർന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്‌സലായതിനാൽ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളിൽ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ. കോന്നിയിൽ മുൻ എംഎൽഎ അടൂർ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കിൽ അടൂർ പ്രകാശിനു മറുപടി പറയേണ്ടി വരും. അരൂരിനു പുറമേ വട്ടിയൂർക്കാവും കോന്നിയും വിജയിക്കുമെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP