Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീണാ ജോർജ്ജിന്റെ പേരിലുള്ളത് ആറ് ലക്ഷത്തോളം രൂപയുടെ നിക്ഷേപവും സ്വർണവും; കൈവശമുള്ളത് 5500 രൂപ മാത്രം! ആറന്മുള എംഎൽഎയേക്കാൾ സ്വത്തുക്കൾ ഉള്ളത് ഭർത്താവിന്; ജോർജ്ജ് ജോസഫിന്റെ പേരിലുള്ള വസ്തുവകകളുടെ ആസ്തി ഒന്നര കോടിയോളം; ഏഴുലക്ഷം രൂപ വിലയുള്ള കാറും ഭർത്താവിന്റെ ഉടമസ്ഥതയിൽ തന്നെ: പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയുടെ സ്വത്തു വിവരങ്ങൾ ഇങ്ങനെ

വീണാ ജോർജ്ജിന്റെ പേരിലുള്ളത് ആറ് ലക്ഷത്തോളം രൂപയുടെ നിക്ഷേപവും സ്വർണവും; കൈവശമുള്ളത് 5500 രൂപ മാത്രം! ആറന്മുള എംഎൽഎയേക്കാൾ സ്വത്തുക്കൾ ഉള്ളത് ഭർത്താവിന്; ജോർജ്ജ് ജോസഫിന്റെ പേരിലുള്ള വസ്തുവകകളുടെ ആസ്തി ഒന്നര കോടിയോളം; ഏഴുലക്ഷം രൂപ വിലയുള്ള കാറും ഭർത്താവിന്റെ ഉടമസ്ഥതയിൽ തന്നെ: പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയുടെ സ്വത്തു വിവരങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയും കുടുംബവും കോടി ക്ലബ്ബിൽ. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന്റെ പേരിൽ 5,91,373. 55 രൂപയുടെ നിക്ഷേപവും സ്വർണവും ഉണ്ടെന്നാണ് പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭർത്താവിന്റെ പേരിൽ 34,18,363.47 രൂപയുടെ നിക്ഷേപവും സ്വർണവുമുണ്ട്. ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുമ്പോൾ വീണയുടെ കൈവശം 5500 രൂപയും ഭർത്താവിന്റെ കൈവശം 15000 രൂപയുമാണുള്ളത്.

ഭർത്താവിന്റെ പേരിലുള്ള വസ്തുവകകളുടെ മൂല്യം 1,58,64,940 രൂപയുടേതാണ്. 66,43,517 രൂപയുടെ ബാധ്യതയും ഇവർക്കുണ്ട്. വീടും ഏഴുലക്ഷം രൂപ വിലയുള്ള കാറും ഭർത്താവിന്റെ ഉടമസ്ഥതയിലാണ്. 128 ഗ്രാം സ്വർണമാണ് വീണാ ജോർജിനുള്ളത്. 3,75,000 രൂപ വിലമതിക്കുന്നു. ഭർത്താവിന് 40 ഗ്രാം സ്വർണവും മക്കൾക്ക് 104 ഗ്രാം സ്വർണവുമുണ്ട്. 1,05,500 രൂപ 2017 - 18ൽ വീണാ ജോർജ് വരുമാനനികുതി അടച്ചിട്ടുണ്ട്.

അതേസമയം നേരത്തെ നിയമസഭയിലേക്ക് മത്സരിക്കുന്ന വേളയിൽ വീണാ ജോർജ്ജ് സ്വത്തു വിവരം പൂർണമായും വെളിപ്പെടുത്തിയില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി കയറുകയും ഉണ്ടായി. വീണ ജോർജ് സ്വത്ത് വിവരം മറച്ചുവെച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് വീണാജോർജ്ജ് സ്വത്ത് വിവരം പൂർണമായും വെളിപ്പെടുത്തിയിട്ടില്ലെന്നും വെൽപ്പെടുത്തിയ വിവരത്തിൽ തന്നെ ഭർത്താവിന്റെ സ്വത്ത് വിവരങ്ങൾ ചേർത്തിയിട്ടില്ലെന്നുമായിരുന്നു അന്നുയർന്ന പരാതി. വീണ ജോർജിന്റെ ഭർത്താവ് ഡോ.ജോർജ് ജോസഫ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് അസോസിയേഷൻ സെക്രട്ടറി കൂടിയായിരുന്നു അന്ന്. അന്ന് വീണാ ജോർജ്ജ് കുംബത്തിലെ അംഗതത്തിന്റെ ബാങ്ക് ബാലൻസ് വ്യക്തമാക്കിയില്ലെന്നായിരുന്നു ഉയർന്ന ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP