1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

താരങ്ങൾ സ്ഥാനാർത്ഥികളായപ്പോൾ താരത്തിളക്കത്തിൽ മുഖ്യമായി 'മിന്നിയത്' എട്ട് മണ്ഡലങ്ങൾ; ഉത്തരേന്ത്യയിലുള്ള ഭൂരിഭാഗം താര സീറ്റുകളിലും ബോളിവുഡിന്റെ കൈയൊപ്പ്; മഥുരയില ഹേമാ മാലിനിയുടെ വിജയം മുതൽ മണ്ഡ്യയിലെ സുമലതയുടെ തരംഗം വരെ ചലച്ചിത്ര ലോകത്തെ 'രാഷ്ട്രീയ ചർച്ച'; മുംബൈ നോർത്തിൽ ഊർമ്മിള തോറ്റെങ്കിലും മണ്ഡലമിപ്പോഴും 'സൂപ്പർ സ്റ്റാർ'

May 27, 2019 | 04:32 PM IST | Permalinkതാരങ്ങൾ സ്ഥാനാർത്ഥികളായപ്പോൾ താരത്തിളക്കത്തിൽ മുഖ്യമായി 'മിന്നിയത്' എട്ട് മണ്ഡലങ്ങൾ; ഉത്തരേന്ത്യയിലുള്ള ഭൂരിഭാഗം താര സീറ്റുകളിലും ബോളിവുഡിന്റെ കൈയൊപ്പ്;  മഥുരയില ഹേമാ മാലിനിയുടെ വിജയം മുതൽ മണ്ഡ്യയിലെ സുമലതയുടെ തരംഗം വരെ ചലച്ചിത്ര ലോകത്തെ 'രാഷ്ട്രീയ ചർച്ച'; മുംബൈ നോർത്തിൽ ഊർമ്മിള തോറ്റെങ്കിലും മണ്ഡലമിപ്പോഴും 'സൂപ്പർ സ്റ്റാർ'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജയാരവങ്ങൾ ഇപ്പോഴും നിറുത്താതെ മുഴങ്ങുകയാണ് ഇന്ത്യ മുഴുവനും. ഈ വേളയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'താരത്തിളക്കം' നേടിയ മണ്ഡലങ്ങൾ ഏറെ ശ്രദ്ധേയമാകുന്നത്. സീറ്റ് നേടിയെടുക്കാൻ വെള്ളിത്തിരയിലെ മിന്നുംതാരങ്ങളെ  സാധാരണയായി ഇറക്കുമെങ്കിലും മുൻ തിരഞ്ഞെടുപ്പുകളേക്കാൾ താരത്തിളക്കത്തിന് ഏറെ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പാണ് ഇക്കുറി നടന്നത്.

യുപിയിലെ മഥുരയിൽ  ഹേമാമാലിനിയുടെ ജയം മുതൽ കർണാടകയിലെ മണ്ഡ്യയിൽ നടി സുമലത നേടിയ വിജയം വരെയാണ് ഇപ്പോൾ ചലച്ചിത്ര ലോകത്തെ ചൂടേറിയ ചർച്ചയായിരിക്കുന്നത്. ഉത്തരേന്ത്യയിലാണ് ഭൂരിഭാഗം താരങ്ങളും സ്ഥാനാർത്ഥികളായി തിളങ്ങിയത്.

ബോളിവുഡ് താരം ഊർമ്മിള മാതോംഡ്കറടക്കമുള്ളവർ തോറ്റെങ്കിലും മണ്ഡലം ഇപ്പോഴും 'സൂപ്പർ താരമായി' തന്നെ വിലസുകയാണ്. അതായത് താരങ്ങൾ മത്സരിച്ച മണ്ഡലങ്ങിൽ സിനിമാ താരങ്ങളെ തന്നെ ഇറക്കി അടുത്ത തവണ അങ്കത്തിന് സാധ്യതയുണ്ടെന്ന് ചുരുക്കം.

താരത്തിളക്കമുണ്ടായ പ്രധാന മണ്ഡലങ്ങൾ

മുംബൈ നോർത്ത് (മഹാരാഷ്ട്ര): ബോളിവുഡ് നടൻ ഗോവിന്ദ 2009 ൽ വൻ ഭൂരിപക്ഷത്തിനു ജയിച്ച മുംബൈ നോർത്തിൽ ഇത്തവണ കോൺഗ്രസിന്റെ വനിതാ സൂപ്പർതാരം ഊർമിള മാതോംഡ്കറിനു കാലിടറി. നിലവിലെ എംപി. ഗോപാൽ ഷെട്ടി തന്നെയാണു ജയിച്ചത്.
മുംബൈയിലെ മറ്റൊരു താരമണ്ഡലമായിരുന്നു നോർത്ത് വെസ്റ്റ്. സുനിൽദത്തിലൂടെ ശ്രദ്ധേയമായ മണ്ഡലത്തിൽ പിന്നീടു മകൾ പ്രിയാദത്തും വിജയിച്ചിരുന്നു.

നടനും സംവിധായകനുമായ മഹേഷ് മഞ്ജ്‌രേക്കർ എംഎൻഎസ് ടിക്കറ്റിൽ ഇവിടെ 2014 ൽ മത്സരിച്ചെങ്കിലും തോറ്റു. നടി രാഖി സാവന്തും സ്വന്തമായി ഉണ്ടാക്കിയ രാഷ്ട്രീയ ആം പാർട്ടി ടിക്കറ്റിൽ മത്സരിച്ചു തോറ്റു.

ചണ്ഡിഗഡ്: കഴിഞ്ഞ 2 ടേമിലും താരമണ്ഡലമായതാണ് ചണ്ഡിഗഡ്. നടി കിരൺ ഖേർ 2014 ൽ മത്സരിക്കാനെത്തിയപ്പോൾ എതിരാളി ആയി ആം ആദ്മി പാർട്ടി ടിക്കറ്റിൽ നടി ഗുൽ പനാഗുമെത്തിയിരുന്നു. ഗുൽ പക്ഷേ, മൂന്നാം സ്ഥാനത്തായി. കിരൺ ഇത്തവണയും ജയിച്ചു കയറി.

അസൻസോൾ (ബംഗാൾ): മത്സരിച്ച സുഹൃത്തുക്കളായ താരങ്ങൾ തമ്മിൽ പിണങ്ങിയ മത്സരവും ഇത്തവണയുണ്ടായി. ബംഗാളിലെ അസൻസോളിൽ ഗായകൻ ബാബുൽ സുപ്രിയോയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നടി മുൺമുൺ സെന്നും തമ്മിലുണ്ടായിരുന്ന സൗഹൃദം ഈ മത്സരത്തോടെ ഇല്ലാതായതായി സുപ്രിയോ തന്നെയാണു വെളിപ്പെടുത്തിയത്. സുപ്രിയോ ഇത്തവണയും ജയിച്ചു.

മണ്ഡ്യ (കർണാടക) : കന്നഡ നടൻ അംബരീഷ് 3 തവണ മണ്ഡ്യയുടെ എംപിയായിരുന്നു; ആദ്യം ദൾ സ്ഥാനാർത്ഥിയായും പിന്നീടു രണ്ടുവട്ടം കോൺഗ്രസ് ആയും. 2013 ലെ ഉപതിരഞ്ഞെടുപ്പിൽ തെന്നിന്ത്യൻ നടി രമ്യ (ദിവ്യ സ്പന്ദന) ഇവിടെ ജയിച്ചു.

ഇത്തവണ 2 സിനിമാ താരങ്ങളാണ് ഇവിടെ ഏറ്റുമുട്ടിയത്. മലയാളികളുടെ പ്രിയനടി സുമലതയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയും. വിജയം സുമലതയ്‌ക്കൊപ്പം.

റാംപുർ (യുപി) :നടി ജയപ്രദ 2004 ലും 2009 ലും എസ്‌പി സ്ഥാനാർത്ഥിയായി ജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായി ജയപ്രദ ഇത്തവണയും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും എസ്‌പിയിലെ അസംഖാനോടു തോറ്റു.

ഗുർദാസ്പുർ (പഞ്ചാബ്) :കോൺഗ്രസ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലം പിടിക്കാൻ 1998 ൽ ബിജെപി രംഗത്തിറക്കിയത് ബോളിവുഡ് നടൻ വിനോദ് ഖന്നയെ. 2017 ൽ മരിക്കുന്നതു വരെ വിനോദ് ഇവിടുത്തെ പ്രതിനിധിയായിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ ഭാര്യ കവിത മത്സരിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും മറ്റൊരു സൂപ്പർതാരം സണ്ണി ഡിയോളിനാണ് ബിജെപി ടിക്കറ്റ് നൽകിയത്. സണ്ണി മികച്ച ജയം നേടി.

മഥുര (യുപി): സണ്ണി ഡിയോളിന്റെ രണ്ടാനമ്മ ഹേമമാലിനി രണ്ടാം തവണയും ജയിച്ച മഥുരയും താരത്തിളക്കമുള്ള മണ്ഡലങ്ങളിൽപ്പെടും.

ഡൽഹി നോർത്ത് ഈസ്റ്റ് : ഡൽഹിയിലെ ബിജെപി അധ്യക്ഷനും ഭോജ്പുരി നടനുമായ മനോജ് തിവാരി 2014 മുതൽ ഇവിടെ നിന്നുള്ള എംപിയാണ്. ഇത്തവണ പരാജയപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ. മനോജ് തിവാരി ആദ്യം മത്സരിച്ചത് 2009ൽ ഗോരഖ്പുരിലാണ്. എസ്‌പി സ്ഥാനാർത്ഥിയായിരുന്ന മനോജ് തോറ്റത് ബിജെപിയുടെ യോഗി ആദിത്യനാഥിനോട്.

യോഗി മുഖ്യമന്ത്രിയായതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്‌പി സ്ഥാനാർത്ഥി വിജയിച്ചെങ്കിലും ഇത്തവണ ഭോജ്പുരി സൂപ്പർതാരം രവി കിഷനെ നിർത്തി ബിജെപി സീറ്റ് തിരികെ പിടിച്ചു.

ഡൽഹിയിൽ '91ൽ ബിജെപിയുടെ എൽ.കെ. അഡ്വാനിയെ നേരിടാൻ കോൺഗ്രസ് ബോളിവുഡ് സൂപ്പർതാരം രാജേഷ് ഖന്നയെ ഇറക്കിയെങ്കിലും തോറ്റു. പിന്നീട് ഉപതിരഞ്ഞെടുപ്പിൽ ഖന്ന ജയിച്ചു കയറി. അന്നു ഖന്ന തോൽപിച്ചത് ബിജെപിയുടെ സൂപ്പർതാരം ശത്രുഘ്‌നൻ സിൻഹയെ ആയിരുന്നു.

പട്‌ന സാഹിബ് (യുപി): ശത്രുഘ്‌നൻ സിൻഹ പിന്നീടു ബിഹാറിലെ പട്‌നസാഹിബിലേക്കു മാറി. 2009 ൽ ശത്രുഘ്‌നൻ സിൻഹയെ എതിരിടാൻ കോൺഗ്രസ് ഇറക്കിയത് നടൻ ശേഖർ സുമനെ ആയിരുന്നു. ശത്രുഘ്‌നൻ ഇത്തവണ സീറ്റു കിട്ടാത്തതിനാൽ കോൺഗ്രസ് ടിക്കറ്റിലാണു മത്സരിച്ചത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനോടു തോറ്റു. 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നാല് മണിക്കൂറോോളം ബാറിലിരുന്ന് മദ്യപിച്ചും മൂക്ക് മുട്ടെ തിന്നും സുഖിച്ച സംഘം പണം അടയക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു; മൊബൈൽ ഫോൺ പിടിച്ച് വാങ്ങി പറഞ്ഞ് വിട്ട് ബാർ ജീവനക്കാർ; രണ്ട് ജെർമ്മൻ ഷെപ്പേർഡ് നായ്ക്കളുമായി മടങ്ങിയെത്തിയ യുവാക്കൾ പിന്നെ ചെയ്തത് വടി വാളുയർത്തി ബാർ കൗണ്ടർ അടിച്ച് തകർക്കൽ; ഇടപാടുകാർ ഓടി രക്ഷപ്പെട്ടപ്പോൾ ബാറുടമയ്ക്ക് നഷ്ടം ഒന്നരലക്ഷത്തോളം; പഴയന്നൂരിൽ ഇന്നലെ സംഭവിച്ചത്
പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്‌സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കും; തുക കാഷായോ അക്കൗണ്ടിലിട്ടോ പേടിഎം വഴിയോ; കാശിന്റെ പകുതി പെൺകുട്ടികൾക്കും ബാക്കി സീമയ്ക്കും; പെൺകുട്ടികൾ മാറി മാറി വരും..വീടും മാറും; നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയാൽ ടൂറിസ്റ്റ് ഹോമിലേക്ക് മാറും; ആറ് മാസം കഴിഞ്ഞാൽ പെൺകുട്ടികളെ നാടുകടത്തും; തൃശൂരിൽ പിടിയിലായ സീമ അറിയപ്പെടുന്നത് സെക്‌സ് റാക്കറ്റ് ക്യൂൻ എന്ന് വിളിപ്പേരിൽ
സ്‌കൂളിൽ എത്തിയാൽ കന്യസ്ത്രീകളോടും വൈദീകരോടും ഭക്തിയിൽ പൊതിഞ്ഞ വിനയവും ഇടപെടലും; യുവതികളായ അദ്ധ്യാപികമാരോടും പെരുമാറ്റം വളരെ മാന്യമായി; പള്ളിക്കാര്യങ്ങളിൽ അതീവതൽപ്പരനായ കുഞ്ഞാടും; വിവാഹിതയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മഠ വക സ്‌കൂളിലെ ലാബ് അസിസ്റ്റന്റിനെ പൊലീസ് പൊക്കിയപ്പോൾ ഇടവക്കാർക്കും നാട്ടുകാർക്കും ഞെട്ടൽ; റെജി ജോസഫ് കുടുങ്ങിയത് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയപ്പതോടെ
ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല; ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും മോശക്കാർ ആക്കാനും സിപിഎം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ എന്നെ കിട്ടില്ല സഖാക്കളെ; കുടുംബവുമൊത്തുള്ള മരുഭൂമിയിലെ സവാരിയുടെ വീഡിയോ ഉപയോഗിച്ച് മദ്യപാനിയാക്കി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകും; വോഡ്ക കഴിച്ച് വേച്ചു വേച്ചു നടക്കുന്ന കോൺഗ്രസ് നേതാവാക്കിയവർക്കെതിരെ തുറന്നടിച്ച് ടി സിദ്ദിഖ്
ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടൻ നഗരം തുടച്ചുമാറ്റുക സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകൾ; ഫെമിനിസ്റ്റുകൾ മുതൽ ഇന്റർസെക്‌സ് കമ്മ്യൂണിറ്റിയുടെ വരെ കേന്ദ്രമാകുന്ന മ്യൂസിയത്തിൽ അരങ്ങേറുക വിജ്ഞാനപ്രദമായ കലാപരിപാടികളും; ലജ്ജ വേണ്ടെന്നും അവ ആഘോഷിക്കേണ്ട ശരീരഭാഗമെന്നും മ്യൂസിയം സ്ഥാപക ഫ്‌ളോറൻസ്
എന്തൊരു മനുഷ്യൻ! കുഞ്ഞുകാര്യങ്ങളിൽ പോലും ഇത്രയും ശ്രദ്ധയോ? അത്ഭുതം കൂറി അമേരിക്കക്കാർ; ഹൂസ്റ്റണിൽ പറന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങുമ്പോൾ ബൊക്കെയിൽ നിന്നടർന്ന് വീണത് ഒരുകുഞ്ഞുപൂവ്; ആരും ചവിട്ടി അരയ്ക്കാതിരിക്കാൻ ഉടൻ പൂവ് കൈയിലെടുത്ത് സുരക്ഷിതമാക്കി മോദി; ഹൗ ഡു യു ഡു എന്ന് ചോദിച്ച് ഹൗഡി മോദിയിൽ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി 50,000 ത്തോളം പേർ; ട്രംപും മോദിയും കൈകോർക്കുന്ന പരിപാടിക്ക് ഒരുക്കം തകൃതി
നായിക നഗ്നയായപ്പോൾ കൂടെയുള്ള 18 പേരും നഗ്നരായി എന്ന തലക്കെട്ടിലൂടെ ലൈംലൈറ്റിലെത്തിയ 'ഏക' സിനിമയെ ചൊല്ലി തർക്കം; സെൻസർ പ്രശ്‌നങ്ങൾ കാരണം യൂടൂബിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് നായികയായ രഹ്ന ഫാത്തിമ; അതുനടപ്പില്ലെന്ന് സംവിധായകൻ പ്രിൻസ് ജോൺ; സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടിയില്ലെന്നും താൻ കുടുങ്ങുമെന്നും പ്രിൻസ്; പ്രിൻസല്ല സംവിധായകനെന്നും പ്രചാരണം
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ