Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലത്തൂർ പാർലമെന്റ് സീറ്റിൽ എത്തുക അപ്രതീക്ഷിത മുഖം! മുൻ കെഎസ്‌യു നേതാവും ഡൽഹി എയിംസ് യൂണിയൻ വീണ്ടും തിരിച്ചു പിടിക്കുകയും ചെയ്ത ദലിത് ആക്റ്റിവിസ്റ്റ് വിപിൻ കൃഷ്ണനും സാധ്യതാ പട്ടികയിൽ; സംവരണ സീറ്റായ ആലത്തൂരിൽ കഴിവും പ്രവർത്തന പരിചയവും ഒരു യുവനേതാവിനെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ രംഗത്ത്; രാഹുൽ ബ്രിഗേഡിൽ നിന്ന് പുതിയൊരാൾ കൂടി കേരളത്തിൽ അങ്കം കുറിക്കുമോ?

ആലത്തൂർ പാർലമെന്റ് സീറ്റിൽ എത്തുക അപ്രതീക്ഷിത മുഖം! മുൻ കെഎസ്‌യു നേതാവും ഡൽഹി എയിംസ് യൂണിയൻ വീണ്ടും തിരിച്ചു പിടിക്കുകയും ചെയ്ത ദലിത് ആക്റ്റിവിസ്റ്റ് വിപിൻ കൃഷ്ണനും സാധ്യതാ പട്ടികയിൽ; സംവരണ സീറ്റായ ആലത്തൂരിൽ കഴിവും പ്രവർത്തന പരിചയവും ഒരു യുവനേതാവിനെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ രംഗത്ത്; രാഹുൽ ബ്രിഗേഡിൽ നിന്ന് പുതിയൊരാൾ കൂടി കേരളത്തിൽ അങ്കം കുറിക്കുമോ?

കെ വി നിരഞ്ജൻ

പാലക്കാട്: കോൺഗ്രസിന് കേരളത്തിൽ വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്ത സീറ്റായിരുന്നു തൃശൂർ- പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആലത്തൂർ ലോക്സഭാ മണ്ഡലം. പക്ഷേ കഴിവും പ്രവർത്തന പരിചയവും ഒരു യുവനേതാവിനെ കണ്ടെത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കൂകൂട്ടലിലാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം. നിരവധി പേരുകളാണ് ഇതിനകം ഉയർന്നു വന്നിട്ടുള്ളത്. എങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ആശിർവാദത്തോടെ സംസ്ഥാന നേതൃത്വം പുതിയ ഒരു പരീക്ഷണത്തിലൂടെ മണ്ഡലം പിടിക്കാനൊരുങ്ങുന്നു എന്നാണ് വിവരങ്ങൾ.

മുൻ കെഎസ്‌യു നേതാവും ഡൽഹി എയിംസ് യൂണിയൻ വർഷങ്ങൾക്കു ശേഷം തിരിച്ചു പിടിക്കുകയും ചെയ്ത ഡൽഹിയിലെ യുവ കോൺഗ്രസ് പ്രവർത്തകരിലെ സജീവ സാന്നിധ്യമായ വിപിൻ കൃഷ്ണന്റെ പേരാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. പട്ടികജാതി-പട്ടികവർഗ സംവരണ സീറ്റായ ആലത്തൂരിൽ ശക്തനായ, കഴിവും പ്രവർത്തന പരിചയവും സംഘടനാ പാടവവും കൈമുതലായ ഒരു യുവനേതാവിനെ കണ്ടെത്തുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ ഒരു കാര്യമാണ്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് കോൺഗ്രസ് ഹൈക്കമാന്റ് എയിംസ് നഴ്‌സസ് യൂണിയൻ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന വിപിൻ കൃഷ്ണനെ ശ്രദ്ധിക്കുന്നത്. രാഹുൽ ബ്രിഗേഡ് എന്ന് വിളിക്കുന്ന യുവ നേതാക്കളിൽ ഇപ്പോൾ ഇദ്ദേഹവും ഉൾപ്പെട്ടിട്ടുണ്ട്. വിപിൻ പഠനകാലത്ത് കെ എസ് യുവിന്റെ സജീവ സംഘടനാ പ്രവർത്തകനായിരുന്നു.

ധാരാളം വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇദ്ദേഹം ഒരു ദലിത് ആക്ടിവിസ്റ്റ് കൂടിയാണ്. സ്വാശ്രയ സമരങ്ങളിലും നഴ്‌സിങ് മേഖലയിൽ നിലനിൽക്കുന്ന അനീതികൾക്കെതിരെയും നിരന്തരം സമരം നയിച്ച് ശ്രദ്ധേയനായിരുന്നു. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഡൽഹിയിൽ ഒരുപാട് സംഘടനകളെയും ജനങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുവാനും കേരളത്തിനായി സഹായങ്ങളെത്തിക്കുവാനും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സംഭാവനകളും സംഘടനാ പാടവവും ദേശീയ മാധ്യമങ്ങളിൽ വാർത്തയാവുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആലത്തൂരിൽ വിപിന് വേണ്ടി പല കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിട്ടുള്ളത്. മികച്ച ഒരു സംഘടനാ നേതാവും വാഗ്മിയുമായ വിപിൻ ആലത്തൂരിൽ മത്സരിക്കുകയാണെങ്കിൽ കോൺഗ്രസിന് അതൊരു മുതൽക്കൂട്ടാവുമെന്ന് ഇവർ വ്യക്തമാക്കുന്നു.

നേതൃത്വ പാടവമുള്ള ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചില്ല എന്നതാണ് ഈ മണ്ഡലത്തിലെ തിരിച്ചടികൾക്ക് കാരണമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2009 ൽ സ്ഥാനാർത്ഥിയായി വന്ന സുധീർ, ഇലക്ഷൻ സമയത്ത് മാത്രമായി ഉദിച്ചുയർന്ന വ്യക്തിയായാണന്ന ആരോപണമായിരുന്നു ഇടതുപക്ഷം മണ്ഡലത്തിൽ പ്രചരിച്ചിരുന്നത്. തന്നെയുമല്ല ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തന്നെ ഒരുപാട് വിവാദങ്ങളുടെ ചുഴിയിലായിരുന്നു എന്നതും പരാജയത്തിന്റെ ആക്കം കൂട്ടിയിരുന്നു.

പിന്നീട് വന്ന ഇലക്ഷനിൽ ജനങ്ങൾക്ക് സുപരിചയല്ലാത്ത ഷീബ എന്ന ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവന്ന് കോൺഗ്രസ് പരീക്ഷിച്ചു നോക്കിയെങ്കിലും ചാവേർ ആകാനായിരുന്നു അവരുടെ വിധി. ഇവരോടൊപ്പം തന്നെ തുളസിടീച്ചറെ പോലുള്ള പലരുടെയും പേരുകൾ മണ്ഡലത്തിൽ പ്രചരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പല തെരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെടുകയും ജനങ്ങൾക്ക് അവരിൽ വേണ്ടത്ര മതിപ്പ് ഉളവാക്കാൻ കഴിയാത്തതിനാലും കോൺഗ്രസ് നേതൃത്വം വളരെ ആലോചിച്ച് മാത്രമെ ഇക്കാര്യത്തിൽ ഇത്തവണ ഒരു തീരുമാനത്തിലെത്താൻ സാധ്യതയുള്ളു. ഈയൊരു സാഹചര്യത്തിലാണ് നേതൃത്വം പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.

2008ൽ ഡീലിമിറ്റേഷൻ പ്രകാരം രൂപപ്പെട്ട ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ 2009ലും 2014ലും സിപിഎമ്മിന്റെ യുവനേതാവ്് പികെ ബിജു വിജയിച്ചിരുന്നത്. എസ്എഫ്ഐയുടെ പ്രവർത്തന പരിചയമാണ് ബിജുവിന് കരുത്തയാത്. അതുപോലെ തന്നെ ഒരു കെസ്യു നേതാവിനെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. പക്ഷേ വിപിൻ കൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിക്കകത്ത് കടുത്ത എതിർപ്പുമുണ്ട്. മുമ്പും ആലത്തൂരിൽ മത്സരിച്ചിട്ടുള്ള പാലക്കാട് ഡിസിസി പ്രസിഡണ്ട് ശ്രീകണ്ഠന്റെ ഭാര്യയും കോൺഗ്രസ് നേതാവും വനിതാ കമ്മീഷൻ മെമ്പറുമായ തുളസി ടീച്ചർ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സിസി ശ്രീകുമാർ, ഫുട്ബോൾ താരം ഐഎം വിജയൻ, കെപിസിസി സെക്രട്ടറി എൻകെ സുധീർ, കെഎസ്യയു നേതാവ് ശ്രീലാൽ ശ്രീധർ തുടങ്ങിയവരുടെ പേരുകളും മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP