Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്‌സിറ്റ് പോൾ ഫലങ്ങൾ എന്തുമാകട്ടെ തങ്ങൾ ഡൽഹി പിടിക്കുമെന്ന് ബിജെപി; 48 സീറ്റോടെ അധികാരത്തിൽ വരുമെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ മനോജ് തിവാരി ട്വീറ്റ് ചെയ്തത് പാർട്ടി അടിയന്തര യോഗത്തിന് ശേഷം; വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകൾക്ക് പുറത്ത് കാവൽ നിൽക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് അരവിന്ദ് കെജ്രിവാളിന്റെ നിർദ്ദേശം; വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും പൗരത്വ നിയമ പ്രതിഷേധം നടന്ന ന്യൂനപക്ഷ മേഖലകളിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്

എക്‌സിറ്റ് പോൾ ഫലങ്ങൾ എന്തുമാകട്ടെ തങ്ങൾ ഡൽഹി പിടിക്കുമെന്ന് ബിജെപി; 48 സീറ്റോടെ അധികാരത്തിൽ വരുമെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ മനോജ് തിവാരി ട്വീറ്റ് ചെയ്തത് പാർട്ടി അടിയന്തര യോഗത്തിന് ശേഷം;  വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകൾക്ക് പുറത്ത് കാവൽ നിൽക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് അരവിന്ദ് കെജ്രിവാളിന്റെ നിർദ്ദേശം; വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും പൗരത്വ നിയമ പ്രതിഷേധം നടന്ന ന്യൂനപക്ഷ മേഖലകളിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയെങ്കിലും പൗരത്വ നിയമ പ്രതിഷേധം നടന്ന മേഖലകളിലെ സീറ്റുകളിൽ പോളിങ് കൂടിയത് ശ്രദ്ധേയമായി. ന്യൂനപക്ഷ ഭൂരിപക്ഷമായ മുസ്തഫബാദ്, മാടിയ മഹൾ, സീലംപൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബുത്തുകളിൽ എത്തിയത്. ഷഹീൻബാഗ് പ്രതിഷേധം അരങ്ങേറിയ ഓഖ്‌ലയിൽ 50.05 ശതമാനം പോളിങ്. മുസഫബാദിൽ 66.29 ശതമാനം. പഴയ ഡൽഹിയിലെ പൗരത്വ നിയമ പ്രതിഷേധങ്ങൾ അരങ്ങേറിയ മാടിയ മഹാളിൽ 65.62 %. വടക്കുകിഴക്കൻ ഡൽഹിയിലെ മറ്റൊരു ന്യൂനപക്ഷ സീറ്റായ സീലം പൂരിൽ 64.92 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകൾ വരുമ്പോൾ ഇതിൽ മാറ്റം വരാം.

മാടി മഹാളിൽ പ്രക്ഷോഭത്തിനിടെ, ഡിസംബർ 21 ന് ദരിയ ഗഞ്ച് പൊലീസ് സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിനുന്ന കോൺസ്റ്റബിളിന്റെ കാറിന് തീയിട്ടിരുന്നു. ലാത്തി ചാർജ് നടത്തിയാണ് ഇവിടെ ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടത്. സീലംപൂരിലും ഡിസംബർ 17 ന് വൻഅക്രമങ്ങൾ അരങ്ങേറി. പൊലീസുകാർക്ക് നേരേ കല്ലെറിയുകയും ബസുകൾ തകർക്കുകയും, ബൈക്കുകൾ കത്തിക്കുകയും ചെയ്തിരുന്നു. 12 പൊലീസുകാർ അടക്കം 22 പേർക്കാണ് ഇവിടെ അന്ന് പരിക്കേറ്റത്. ഷഹീൻ ബാഗിലാകട്ടെ, തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന വെട്ടിമാറ്റിയെന്ന് ചില വോട്ടർമാർ പരാതിപ്പെട്ടു. ഷഹീൻബാഗിലെ വനിതാ പ്രക്ഷോഭകർ തങ്ങളുടെ സമരത്തെ ബാധിക്കാതിരിക്കാൻ ബാച്ച് ബാച്ചായി വന്നാണ് വോട്ട് ചെയ്തത്.

അതേസമയം എക്‌സിറ്റേ് പോൾ ഫലങ്ങൾ അരവിന്ദ് കെജ്രിവാൾ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണ് നൽകുന്നത്. 10 എകിസ്റ്റ് പോളുകളും പ്രവചിക്കുന്നത് എഎപി 52 സീറ്റുകൾ നേടുമെന്നാണ്. ബിജെപി 17 സീറ്റുകളിൽ ജയിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് ഒരു സീറ്റ് കിട്ടിയാലായി. എക്‌സിറ്റ് പോളുകൾ ഫലിച്ചാൽ ഫെബ്രുവരി 11 ന് ഫലം വരുമ്പോൾ എഎപിക്ക് അത് വലിയ വിജയമായിരിക്കും. ബിജെപിയിൽ നിന്നും ശക്തമായ വെല്ലുവിളിയാണ് പാർട്ടി ഇത്തവണ നേരിട്ടത്.

എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി, ആം ആദ്മി പാർട്ടികൾ അടിയന്തര നേതൃ യോഗങ്ങൾ വിളിച്ചു ചേർത്തു. ബിജെപി ആസ്ഥാനത്താണ് ബിജെപിയുടെ നേതാക്കളുടെ യോഗം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ആംആദ്മി പാർട്ടിയുടെ നേതൃയോഗം വിളിച്ചു ചേർത്തത്. എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ഇരു പാർട്ടികളും വിളിച്ചു ചേർത്തത്. എക്‌സിറ്റ് പോളുകൾ എല്ലാം പരാജയമാണെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പതിനൊന്നാം തീയതി തെളിയുമെന്ന് ബിജെപി ഡൽഹി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. ബിജെപി സർക്കാർ ഭരണത്തിൽ വരുമെന്നും തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 47 സീറ്റ് ലഭിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം ഡൽഹിയിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകൾക്ക് പുറത്ത് കാവൽ നിൽക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദ്ദേശം നൽകി. നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതിന് പിന്നാലെയായിരുന്നു ഇത്.

2015 ലെ തിരഞ്ഞെടുപ്പിൽ കെജ്രിവാളിന്റെ എഎപി 70 ൽ 67 സീറ്റും നേടിയിരുന്നു. ബിജെപി മൂന്ന് സീറ്റും. കോൺഗ്രസ് അക്കൗണ്ട് തുറന്നില്ല. 54.3% വോട്ടുകൾ എഎപി നേടിയപ്പോൾ ബിജെപി 32.2 % വും കോൺഗ്രസ് 9.7 % വുമാണ് സ്വന്തമാക്കിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ, ബിജെപി 56.9 ശതമാനം വോട്ടും കോൺ്ഗ്രസ് 22.6 ശതമാനവും നേടിയപ്പോൾ എഎപി 18.2 ശതമാനവുമായി മൂന്നാം സ്ഥാനത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP