Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാരണാസിയിൽ പ്രിയങ്കയെ ഇറക്കാത്തതിലൂടെ കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത് എന്ത്? അനിയത്തി സന്നദ്ധത അറിയിച്ചിട്ടും രാഹുൽ അനുവദിക്കാത്തത് വയനാട് നിലനിർത്തി അമേഠിയിൽ രംഗത്തിറക്കാനോ? പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുമെന്ന സോണിയയുടെ ഭയവും കാരണമാകാം; എസ്‌പിയും ബിഎസ്‌പിയും ഒപ്പമില്ലാത്തതും തീരുമാനത്തിന് കാരണം; സ്വയം മുന്നോട്ട് വന്നിട്ടും പ്രിയങ്കയെ കളത്തിലിറക്കാതെ കോൺഗ്രസ് നഷ്ടപ്പെടുത്തിയത് സുവർണാവസരമോ?

വാരണാസിയിൽ പ്രിയങ്കയെ ഇറക്കാത്തതിലൂടെ കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത് എന്ത്? അനിയത്തി സന്നദ്ധത അറിയിച്ചിട്ടും രാഹുൽ അനുവദിക്കാത്തത് വയനാട് നിലനിർത്തി അമേഠിയിൽ രംഗത്തിറക്കാനോ? പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുമെന്ന സോണിയയുടെ ഭയവും കാരണമാകാം; എസ്‌പിയും ബിഎസ്‌പിയും ഒപ്പമില്ലാത്തതും തീരുമാനത്തിന് കാരണം; സ്വയം മുന്നോട്ട് വന്നിട്ടും പ്രിയങ്കയെ കളത്തിലിറക്കാതെ കോൺഗ്രസ് നഷ്ടപ്പെടുത്തിയത് സുവർണാവസരമോ?

മറുനാടൻ മലയാളി ബ്യൂറോ

വാരണാസി: 3,71,784...പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷാമാണ് ഈ സംഖ്യ. അന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അരവിന്ദ് കെജ്രിവാൾ ആണ് മോദിയെ നേരിട്ടത്. ബിഎസ്‌പി, എസ്‌പി, കോൺഗ്രസ് എന്നീ കക്ഷികൾക്ക് അന്ന് പ്രത്യേകം മത്സരിച്ചു. ഇത്തവണ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും മോദിയെ നേരിടാനുള്ള സന്നദ്ധതയും അവർ അറിയിച്ചെങ്കിലും പാർട്ടി തീരുമാനം മറിച്ചായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച അജയ് റായ് തന്നെ ഇത്തവണയും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കാൻ കാണിച്ച ധൈര്യം അസാമാന്യമാണ്. ഒരുവിതപ്പെട്ട കോൺഗ്രസുകാരൊന്നും ഏറ്റെടുക്കാൻ തയ്യാറാകാത്ത കാര്യം.

പ്രിയങ്ക മത്സരിച്ചാൽ പോലും മോദിയെ വീഴ്‌ത്തും എന്ന് ഉറപ്പില്ല എന്നതൊക്കെ അവിടെ നിക്കട്ടെ. അവർ മത്സരിച്ചിരുന്നുവെങ്കിൽ അത് ദേശീയ രാഷ്ട്രീയത്തിന് നൽകുന്ന സന്ദേശം എന്താകുമായിരുന്നു. മോദിയുടെ ഭീരിപക്ഷം കഴിഞ്ഞ തവണത്തേതിന് നേർ പകുതിയാക്കിയാൽ പോലും അത് പ്രിയങ്ക എന്ന നേതാവിന്റെ വിജയമായി കാണാമായിരുന്നു. യുപി രാഷ്ട്രീയത്തിൽ ഒരു ബ്രേക്ക് ത്രൂവിന് ശ്രമിക്കുന്ന കൺഗ്രസിന് ഇത് വലിയൊരു മുതൽ കൂട്ടാകുമായിരുന്നു. എന്നിട്ടും കോൺഗ്രസ് ിതിന് തയ്യാറായില്ല. മത്സരിക്കാൻ തയ്യാറെന്ന് പ്രിയങ്ക ആവർത്തിച്ച് പറഞ്ഞു. രാഹുൽ ഗാന്ധി പറഞ്ഞാൽ തയ്യാറെന്നും അറിയിച്ചു. എന്നിട്ടും പ്രിയങ്കയെപൊലെ ഒരു തുറുപ്പുചീട്ടിനെ രാഹുൽ കളത്തിലിറക്കിയില്ല.

രാജ്യം ഉറ്റ് നോക്കുന്ന തെരഞ്ഞെടുപ്പിൽ കേൺഗ്രസിന് ബിജെപിക്ക് മുന്നിൽ പ്രത്യേകിച്ച് നരേന്ദ്ര മോദിക്ക് മുന്നിൽ നിർത്താൻ ഇതിലും വലിയൊരു മുഖമില്ല. എന്നിട്ടും കോൺഗ്രസ് അത് ചെയ്തില്ല. എന്ത് കാരണങ്ങൾ നിരത്തിയാലും ശരി രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്തത് മോദിക്ക് പോലും ഞെട്ടലുളവാക്കുന്ന ഒരു സാഹചര്യം ഇല്ലാതാക്കുകയാണ്. എന്തൊക്കെയാണ് പ്രിയങ്കയെ മത്സരരംഗത്ത് നിന്ന് മാറ്റാൻ പ്രേരിപ്പിച്ച ഘടകങ്ങൾ

പ്രതിപക്ഷ ഐക്യമില്ലായ്മ

ഉത്തർ പ്രദേശിലെ പ്രബല കക്ഷികളായ എസ്‌പിയും ബിഎസ്‌പിയും ഇവിടെ ഒരുമിച്ച് മത്സരിക്കുന്നുണ്ട്. അവരുമായി സഖ്യത്തിലെത്തി മത്സരിക്കുകയും കഴിഞ്ഞ തവണ അരവിന്ദ് കെബ്രിവാളിന് ലഭിച്ച രണ്ട് ലക്ഷത്തിലധികം വോട്ടും ഒപ്പം തന്നെ പ്രിയങ്ക എന്ന വ്യക്തിക്ക് ലഭിക്കാവുന്ന വ്യക്തിപരമായ ചില വോട്ടുകളും കൂടി സമാഹരിക്കുമ്പോൾ അത് ചെറുതല്ലാത്ത ഒരു സംഖ്യയായി മാറുമായിരുന്നു. എന്നാൽ പ്രതിപക്ഷത്ത് ഐക്യമുണ്ടായില്ല. എസ്‌പി ബിഎസ്‌പി സഖ്യം പ്രത്യേകം സ്ഥാനാർത്ഥിയെ നിർത്തിക്കഴിഞ്ഞു. അങ്ങനെ വരുമ്പോൾ രണ്ടാം സ്ഥാനത്ത് പോലും എത്തും എന്ന് ഉറപ്പില്ലാത്ത ഒരു സ്ഥലത്ത് പ്രിയങ്ക മത്സരിക്കേണ്ട എന്ന തീരുമാനം രാഹുൽ തന്നെ കൈക്കൊള്ളുകയായിരുന്നു.

രണ്ട് അധികാര കേന്ദ്രങ്ങൾ വേണ്ട

കോൺഗ്രസിൽ സോണിയ ഗാന്ധിക്ക് ശേഷം എല്ലാമെല്ലാമായ നേതാവാണ് രാഹുൽ ഗാന്ധി. 2014ൽ മോദിയോട് താരതമ്യം പോലും ചെയ്യാൻ പറ്റാതിരുന്ന പയ്യനായി രാജ്യം മുഴുവൻ വിലയിരുത്തിയിരു്‌നന രാഹുൽ ആർജവമുള്ള നേതാവായതോടെ മോദിക്ക് പറ്റിയ എതിരാളി എന്ന ഖ്യാതിയിൽ ഒടുവിൽ എത്തി. കോൺഗ്രസിൽ നിന്ന് മാത്രമല്ല മറ്റ് പ്രതിപക്ഷ പാർട്ടികൾക്കിടയിലും രാഹുലിന് സ്വീകാര്യത വർധിച്ചു. എന്നാൽ പ്രിയങ്ക ഗാന്ധി രംഗപ്രവേശനം ചെയ്തതോടെ സാക്ഷാൽ ഇന്ദിരയുടെ രൂപസാദൃശ്യം കൂടി ചർച്ചയായതോടെ പ്രിയങ്കയ്ക്ക് രാഷ്ട്രീയ പ്രവേശത്തിൽ വിചാരിച്ചതിനെക്കാൾ വലിയ മൈലേജ് കിട്ടി. തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ മത്സരിച്ച് വിജയിച്ചില്ല എങ്കിൽ പോലും ഒരുപക്ഷേ കരുത്ത് തെളിയിക്കുന്ന പ്രിയങ്ക രാഹുലിനോളമോ രാഹുലിനെ കടത്തി വെട്ടിയോ പോയാൽ പാർട്ടിയില് രണ്ട് അധികാര കേന്ദ്രങ്ങൾ വന്നേക്കാമെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ടാവാം.

രാഹുൽ വയനാട് വിടാതിരുന്നാൽ

പ്രിയങ്ക ഗാന്ധിയെ പോലെ ഒരു നേതാവിനെ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടുകാണാൻ കോൺഗ്രസ് പ്രവർത്തകരോ നേതൃത്വമോ ആഗ്രഹിക്കുന്നില്ല. അത് സാക്ഷാൽ മോദിയോട് അഭിമാനത്തോടെയുള്ള തോൽവിയാണ് എങ്കിൽ പോലും കോൺഗ്രസിന് അതിൽ താൽപര്യമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നുണ്ട്. അമേഠിയിലും വയനാടും വിജയിക്കുകയാണെങ്കിൽ വയനാട് നിന്ന ശേഷം അമേഠി ഉപേക്ഷിക്കാനും അവിടെ പ്രിയങ്കയെ നിർത്താനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെന്നചും കോൺഗ്രസിനുള്ളിലെ ചർച്ചാ വിഷയമാണ്. അതും ഒരുപക്ഷേ പ്രിയങ്കയെ വാരണാസിയിൽ കളത്തിലിറക്കാത്തതിന് കാരണമാകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP