Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംപിളും പവർഫുളുമായി ആറ്റിങ്ങലിലെ ചുവപ്പുകോട്ട പൊളിക്കാൻ 'ഞാൻ പ്രകാശൻ'; അടൂർ പ്രകാശ് തന്നെ എത്തിയതോടെ ആവേശ കൊടുമുടിയിൽ പ്രവർത്തകർ; സ്ഥാനാർത്ഥി എത്തുന്നതോടെ ഓരോ മുക്കിലും മൂലയിലും ഷാളുകളും മാലകളും അണിയിക്കാൻ തിക്കും തിരക്കും; ഈ ആഹ്‌ളാദം കണ്ടാൽ ഇടതുകോട്ട എന്ന് ആരു പറയുമെന്ന് മുൻ മന്ത്രി; ബിജെപിയുടെ ശോഭാ സുരേന്ദ്രൻ ഒരു പ്രശ്‌നമേയല്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി

സിംപിളും പവർഫുളുമായി ആറ്റിങ്ങലിലെ ചുവപ്പുകോട്ട പൊളിക്കാൻ 'ഞാൻ പ്രകാശൻ'; അടൂർ പ്രകാശ് തന്നെ എത്തിയതോടെ ആവേശ കൊടുമുടിയിൽ പ്രവർത്തകർ; സ്ഥാനാർത്ഥി എത്തുന്നതോടെ ഓരോ മുക്കിലും മൂലയിലും ഷാളുകളും മാലകളും അണിയിക്കാൻ തിക്കും തിരക്കും; ഈ ആഹ്‌ളാദം കണ്ടാൽ ഇടതുകോട്ട എന്ന് ആരു പറയുമെന്ന് മുൻ മന്ത്രി; ബിജെപിയുടെ ശോഭാ സുരേന്ദ്രൻ ഒരു പ്രശ്‌നമേയല്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി

അരുൺ ജയകുമാർ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ചുവന്ന മണ്ണെന്നത് പഴയ കഥ! കാലങ്ങളായി എൽഡിഎഫ് കോട്ടയായ മണ്ഡലം തിരിച്ച് പിടിക്കാൻ ശക്തനായ സ്ഥാനാർത്ഥിയായി അടൂര് പ്രകാശ് തന്നെ രംഗത്ത് വന്നതോടെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വലിയ ആവേശത്തോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുതൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ വരെ ഒത്തുകൂടുന്നത്. ഇന്ന് രാവിലെ മേനംകുളം പാലം ജങ്ഷനിൽ സ്ഥാനാർത്ഥി എത്തുന്നു എന്ന് അറിഞ്ഞതിന് പിന്നാലെ പറഞ്ഞ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ പ്രവർത്തകരും നാട്ടുകാരും സ്ഥാനാർത്ഥിയെ നേരിൽ കാണാൻ എത്തിയിരുന്നു.

രാവിലെ മറുനാടൻ വാർത്താ സംഘം എത്തുമ്പോൾ 8 മണി മുതൽ തന്നെ വലിയ രീതിയിൽ പ്രവർത്തകരുടെ ഒഴുക്കുണ്ടായിരുന്നു. സ്വീകരിക്കാനായി ഷാളുകളും തോർത്തുകളും മറ്റും കൊണ്ട് യുവാക്കളും വനിതകളും ഉൾപ്പെടുന്ന വലിയ സംഘം എത്തിയിരുന്നു. ഒഴിച്ചുകൂടാനാകാത്ത തിരക്ക് കാരണമാണ് സ്ഥാനാർത്ഥി അൽപ്പം വൈകുന്നത് എന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചതോടെ പലരും ഇന്നത്തെ ജോലി ഉൾപ്പടെ ഉപേക്ഷിച്ച് സ്ഥാനാർത്ഥിയെ കാണാനായി കാത്ത് നിൽക്കുകയായിരുന്നു. സ്ഥാനാർത്ഥിയെ നേരിൽ കാണാനായി എത്തിയ ആളുകളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ ഗതാഗതക്കുരുക്ക് വർധിക്കുകയും ചെയ്തു.

പ്രവർത്തകരുടെ ആവേശം കാണുമ്പോൾ ഇത് ഇടത് കോട്ടയാണ് എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുക എന്ന് അടൂർ പ്രകാശ് ചോദിക്കുന്നത്. മണ്ഡലത്തിൽ മത്സര രംഗത്ത് ശോഭ സുരേന്ദ്രൻ കൂടി വന്നെങ്കിലും അതൊന്നും പ്രശ്നമേ അല്ല എന്നാണ് അടൂർ പ്രകാശ് പറയുന്നതും. പ്രചാരണത്തിന് മേനംകുളം പാലം ജങ്ഷനിൽ എത്തിയ ഉടനെ തന്നെ മുദ്രാവാക്യം വിളികളും ആർപ്പ് വിളികളുമായി പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനം വളഞ്ഞു. വളരെ പാടുപെട്ടാണ് സ്ഥാനാർത്ഥി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് ജംങ്ഷനിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഓട്ടോ സ്റ്റാൻഡിലും എല്ലാം നേരിട്ടെത്തി അടൂർ പ്രകാശ് വോട്ട് ചോദിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് ചോദിക്കുന്ന സമയത്ത് അതുവഴി വന്ന വാഹനങ്ങൾ പോലും പലരും സൈഡിലേക്ക് ഒതുക്കിയ ശേഷം സ്ഥാനാർത്ഥിക്ക് കൈ കൊടുക്കാനും അഭിവാദ്യം ചെയ്യാനും എത്തുകയായിരുന്നു. ഈ പ്രദേശത്ത് ഓടിയെത്തിയിട്ടുള്ള ഒരു നേതാവ് എന്ന നിലയ്ക്ക് ആറ്റിങ്ങലിൽ ഞാൻ കാണുന്നത് വികസന മുരടിപ്പാണ്. കഴിഞ്ഞ ഒരു 15 വർഷത്തെ കണക്കെടുത്താൽ തന്നെ ഒരു വികസനവും ഇടത്പക്ഷത്തിന് ഇവിടെ കൊണ്ട് വരുവാൻ കഴിഞ്ഞില്ല.

സെൻട്രൽ ഗവൺമെന്റിന്റെ പണം ഉപയോഗിച്ച ചെയ്യാവുന്ന ഒരുപാട് പദ്ധതികൾ ഉണ്ട്. കേന്ദ്രത്തിന്റെ പണമാണ്. ഏത് ഗവൺമെന്റാണെങ്കിലും എംപി ആ നിർദ്ദേശം മാത്രം മുന്നോട്ട് വച്ചാൽ മതി. അടിസ്ഥാനമായി ചെയ്യാവുന്ന റോഡ് വികസനം പോലും ഇവിടെ താറുമാറാണ്. ഞങ്ങളുടെ ഒക്ക പ്രദേശത്തെ എംപിമാർ അത് കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷേ ഇവിടെ അത്തരം വികസനം ദൃശ്യമാകുന്നില്ല. അത്തരത്തിൽ ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ മാറ്റിയെടുക്കുന്ന പ്രവർത്തനമായിരിക്കും ഞാൻ ഇവിടെ നടത്തുക.

ഒരിക്കലും ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ അങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ ഇല്ല. പിന്നെ കോൺഗ്രസിന് സിപിഎമ്മിനെ പോലെ ഇവിടെ തന്നെ തീരുമാനമെടുത്ത് ഇവിടെ തന്നെ പ്രഖ്യാപിക്കാൻ കഴിയില്ല. കോൺഗ്രസിന് പാർട്ടിയുടേതായ ഒരു രീതി ഉണ്ട്. അത് കോൺഗ്രസിന്റെ തീരുമാനം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് ഒക്കെ പ്രത്യേക കമ്മിറ്റികൾ ഉള്ള സംവിധാനമാണ് എന്നാണ് പ്രഖ്യാപനം വൈകിയോ എന്ന ചോദ്യത്തോട് അടൂർ പ്രകാശ് പ്രതികരിച്ചത്.

മുൻപ് ദുർബല സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചപ്പോൾ പോലും യുഡിഎഫിന് മണ്ഡലം കൈവിട്ടത് നിസാര ഭൂരിപക്ഷത്തിനാണ്. 2009ൽ ജി ബാലചന്ദ്രൻ മത്സരിച്ചപ്പോൾ വെറും 16,000 വോട്ടുകൾക്കായിരുന്നു പരാജയം. ബിന്ദു കൃഷ്ണ മത്സരിച്ചപ്പോൾ പക്ഷേ, ഭൂരിപക്ഷം 70000ത്തിലേക്ക് സമ്പത്ത് ഉയർത്തി. കോന്നി മണ്ഡലത്തിൽ മത്സരിച്ച് എംഎൽഎ ആയപ്പോഴും പിന്നീട് മന്ത്രിയായപ്പോഴുമെല്ലാം മണ്ഡലം നോക്കുന്ന വ്യക്തി എന്ന പേര് സമ്പാദിച്ചിട്ടുണ്ട് അടൂർപ്രകാശ്. പൊള്ളയായ പ്രചാരണങ്ങൾ ഇടത്പക്ഷം നടത്തുന്നുവെന്ന് ആരോപിക്കുന്ന കോൺഗ്രസിന് ഇപ്പോൾ ശക്തനായ സ്ഥാനാർത്ഥിയെ കിട്ടിയത് വലിയ ആവേശമാണ് സമ്മനിക്കുന്നത്.

മണ്ഡലത്തിലേക്കനുവദിക്കുന്ന ഫണ്ടുകൾ താൻ എം. പി. യായാൽ സ്ഥലം മാറ്റിയും വക മാറ്റിയും ചിലവഴിക്കില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. നിലവിലെ എം. പി. മണ്ഡലത്തിലേക്കനുവദിച്ച ഫണ്ട് സ്ഥലം മാറ്റി തിരുവനന്തപുരത്തുകൊണ്ട് പോയി സെക്രെട്ടറിയേറ്റിനു മുന്നിൽ വക മാറ്റി ചിലവഴിവച്ചതായുള്ള ആരോപണത്തെ കുറിച്ച് പരാമര്ശിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ മലയോര, തീര മേഖലകൾ ഇന്നും അവികസിതമാണ്. വികസന പ്രവർത്തനങ്ങൾ നാടിനും നാട്ടുകാർക്കും ആവശ്യമുള്ളതാണ് ജന പ്രതിനിധികൾ നടപ്പിലാക്കേണ്ടത്. കയർ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോൾ കയർ വ്യവസായ പുരോഗതിക്കും, കയർ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുവാനും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയർ മേഖലയുടെ വികസനവുമായി ബന്ധപെട്ടു ചിറയിൻകീഴിലേക്ക് അനുവദിച്ച പദ്ധതിയും ഫണ്ടും കഴിഞ്ഞ മൂന്നു വർഷമായി എൽ.ഡി. എഫ്. സർക്കാർ കുഴച്ചിട്ടിരിക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു. ശനിയാഴ്ച രാവിലെ മംഗലപുരത്തു നിന്നും ആരംഭിച്ച പര്യടനം കഠിനംകുളം, മുരുക്കുംപുഴ, പെരുങ്ങുഴി, അണ്ടൂർക്കോണം, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചക്ക് മുമ്പ് പര്യടനം നടത്തി.

അടൂർ പ്രകാശിന് വേണ്ടി ഇറങ്ങിയ വേറിട്ടൊരു പോസ്റ്റർ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP