1 usd = 71.49 inr 1 gbp = 89.41 inr 1 eur = 79.11 inr 1 aed = 19.46 inr 1 sar = 18.99 inr 1 kwd = 235.12 inr

Sep / 2019
18
Wednesday

എണ്ണപാടങ്ങൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയിൽ നിന്ന് വാങ്ങികൂട്ടിയത് ബില്ല്യൺ കണക്കിന് ഡോളറുകൾ ചെലവിട്ടുള്ള റഡാറുകളും മിസൈലുകളും; എന്നിട്ടും ഹൂതി വിമതരുടെ ആകാശ ആക്രമണത്തെ അതിജീവിക്കാനായില്ലെന്ന ഞെട്ടലിൽ സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാൻ ഗവേഷകരുടെ അജ്ഞാത ആയുധമെന്ന വിലയിരുത്തൽ ശക്തം; വെറുമൊരു ഡ്രോൺ ആക്രമണമല്ലെന്ന് വിലയിരുത്തി പ്രതിരോധ വിദഗ്ധരും; അത് ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈലോ?

September 18, 2019

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ കേന്ദ്രമായ സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടത്തിനെതിരെ യെമൻ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഞെട്ടി അമേരിക്കയടക്കമുള്ള വമ്പൻ പ്രതിരോധ ശക്തികൾ. സൗദിയിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കു പോലും ഹൂതികളുടെ ആയുധങ്...

എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ

September 17, 2019

ജിദ്ദ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം വിളിപ്പാടകലെയെന്ന് മുന്നറിയിപ്പേകുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സൗദിയിലെ എണ്ണപ്പാടത്തിന് മേൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തി ക്രൂഡ് ഓയിൽ ഉൽപാദനത്തിന് തടസമുണ്ടാക്കിയത് ...

കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും

September 16, 2019

ന്യൂയോർക്ക്: യുഎസും ഇറാനും തമ്മിൽ ഏത് നിമിഷവും കടുത്ത യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ശക്തമായി. ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അക്കാര്യം ഉറപ്പിച്ച് കഴിഞ്ഞാൽ ഇ...

ഡ്രോൺ ആക്രമണം ഉണ്ടായത് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ അബ്‌ഖൈഖിൽ; ആകാശം മുട്ടെ ഇപ്പോഴും തീയാളുന്നു; എണ്ണ ഉത്പാദനം പകുതിയായി കുറയുമെന്ന് സമ്മതിച്ച് സൗദി അറേബ്യ; ഹൂതികളുടെ അക്രമത്തിന് പിന്നിൽ ഇറാനെന്ന് ആരോപിച്ച് അമേരിക്കയും സൗദിയും; പ്രതികരിക്കാതെ ഇറാൻ; ഹുതികൾ നൽകുന്നത് അക്രമം തുടരുമെന്ന സൂചനകളും; ഗൾഫ് പ്രതിസന്ധി യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ

September 15, 2019

റിയാദ്: സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയ്ക്കുനേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 2 എണ്ണ സംഭരണ ശാലകൾക്കു തീപിടിച്ചു വൻ നാശനഷ്ടം ഉണ്ടാകുമ്പോൾ ഗൾഫ് മേഖലയിൽ അത് സൃഷ്ടിക്കുന്നത് യുദ്ധ സമാനമായ അന്തരീക്ഷമാണ്. ദമാമിനടുത്ത്, ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ...

ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം ഗൾഫ് മേഖലയിൽ ആശങ്ക വിതയ്ക്കുന്നു; അബാഖൈഖിലും ഖുറൈസിലുമുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണെന്ന് സൂചനയോടെ കനത്ത തിരിച്ചടിക്ക് ഒരുങ്ങി സൗദിയും; ആക്രമണത്തെ തുടർന്നുണ്ടായ പ്ലാന്റിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് അരാംകോ അധികൃതർ; എണ്ണ പമ്പിംഗും നിർത്തിവെച്ചു; ഹോർമുസ് കടലിടുക്കിലും സംഘർഷം മുറുകുന്ന ഘട്ടത്തിൽ ലോകരാജ്യങ്ങൾക്കും പുതിയ സാഹചര്യത്തിൽ ആശങ്ക

September 14, 2019

റിയാദ്: സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തന്നെയെന്ന് സൂചന. ഇതോടെ ഗൾഫ് മേഖലയിൽ ആശങ്ക പെരുകുകയാണ്. ഇന്നത...

ഇന്ത്യ അധിനിവേശ കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മോദി ഭീരുവായതിനാൽ; ധീരനായ മനുഷ്യന് നിഷ്‌കളങ്കരായ ജനങ്ങളോട് ക്രൂരത കാണിക്കാൻ കഴിയില്ല; ഇന്ത്യയുടെ പ്രധാനമന്ത്രി കുട്ടിക്കാലം തൊട്ടേ ഹിന്ദു തീവ്രവാദി എന്നും ഇമ്രാൻ ഖാൻ; കയ്യിൽ അവശേഷിക്കുന്ന കശ്മീരിന്റെ തുണ്ടും നഷ്ടമാകുമെന്ന ഭയത്തിൽ നിലമറന്ന് പാക് പ്രധാനമന്ത്രി

September 13, 2019

ഇസ്ലാമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നരേന്ദ്ര മോദി ഭീരുവാണ് എന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. ഇന്ത്യൻ പ്രധാനമന്ത്രി ഭീരുവായതിനാലാണ് കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരി...

കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ; ഇക്കാര്യത്തിൽ പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തും; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവം പൂർണമായും നടപ്പാക്കിക്കിട്ടാനുള്ള ശ്രമം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ

September 12, 2019

ഡൽഹി: കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ജാദവിന് രണ്ടാമത് നയതന്ത്രസഹായം നൽകില്ലെന്ന പാക്കിസ്ഥാന്റെ നിലപാടിനോട് പ്രതികരിക്കവെയാണ് വിദേശകാര്യവ...

കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകില്ലെന്ന് പാക്കിസ്ഥാൻ; ഒരു തവണ ഇന്ത്യൻ ഹൈക്കമ്മീഷണർ ജാദവിനെ കണ്ടതോടെ നയതന്ത്ര സഹായം നൽകണമെന്ന അന്താരാഷ്ട്ര കോടതിവിധി പാലിക്കപ്പെട്ടു എന്ന് പാക് വിദേശകാര്യ മന്ത്രാലയം; വീണ്ടും ലംഘിക്കുന്നത് വിയന്ന കരാറും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയും

September 12, 2019

ഇസ്ലാമാബാദ്: ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകില്ലെന്ന് പാക്കിസ്ഥാൻ. വധശിക്ഷക്ക് വിധിക്കപ്പെട്ട ജാദവിന്റെ പുനർവിചാരണ നടത്തണം എന്നും ഇതിനായി അദ്ദേഹത്തിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര ന...

'ഇത് നിങ്ങളുടെ ഏരിയ അല്ല; കടക്ക് പുറത്ത് '; ഒരിടവേളയ്ക്ക് ശേഷം അതിർത്തിയിൽ ഇന്ത്യയോട് മുഖം കറുപ്പിച്ച് ചൈനീസ് പട്ടാളം; കിഴക്കൻ ലഡാക്കിൽ മുഖത്തോട് മുഖം നിന്ന് വാഗ്വാദം; സംഘർഷം ഉടലെടുത്തതോടെ കൂടുതൽ സൈനികരെ അയച്ച് ഇരുരാഷ്ട്രങ്ങളും; പ്രശ്‌നത്തിന്റെ തുടക്കം പാങ്‌ഗോങ് തടാകതീരത്ത് ഇന്ത്യൻ സൈനികർ പട്രോളിങ്ങിന് പോയതോടെ

September 12, 2019

ന്യൂഡൽഹി: ബുധനാഴ്ച പുലർച്ച പട്രോളിങ്ങിന് പോയതായിരുന്നു ഇന്ത്യൻ സൈനികർ. 134 കിലോമീറ്റർ നീളമുള്ള പാങ്‌ഗോങ് തടാകത്തിന്റെ വടക്കൻ കരയിൽ വച്ചാണ് സംഭവം. മേഖലയിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ചൈനീസ് സൈനികർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇതോടെ കൂടുത...

ജോർദ്ദാൻ താഴ് വര ഇസ്രയേലിന്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ മുൻകൈ നേടാൻ നെതൻയ്യാഹു; ട്രംപിന്റെ ബലത്തിൽ പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം പ്രയോഗിക്കാൻ ഒരുങ്ങി സയണിസ്റ്റ് രാഷ്ട്രം; മുൻപിൻ നോക്കാതെ എടുത്തുചാടരുതെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; അമേരിക്കയുടെ കൂട്ടുപിടിച്ച് അസമാധാനം വിതച്ച് തിണ്ണമിടുക്ക് കാട്ടാൻ ഒരുങ്ങി ഇസ്രയേൽ; അറബ് ലോകം പതറില്ലെന്നും ഇസ്രയേൽ നീക്കം വച്ചുപൊറുപ്പിക്കില്ലെന്നും സൗദി

September 12, 2019

 ജറുസലേം: ജോർദ്ദാൻ താഴ് വരയിൽ നിലമുഴുന്ന പാലസ്‌നീൻകാരോട് ചോദിച്ചാൽ അവർ പറയും, ഇല്ല ഒരിക്കലും ഞങ്ങൾ വിട്ടുകൊടുക്കില്ല. ഇത് ഞങ്ങളുടെ തലമുറകളായി ഞങ്ങളുടെ മണ്ണാണ്. എന്ത് വില കൊടുത്തും അത് ഞങ്ങൾ സംരക്ഷിക്കും. ഫലസ്തീൻകാരുടെ ഇച്ഛാശക്തിയെ തകർക്കാൻ നിങ്ങൾക്ക്...

പാർലമെന്റ് പിരിച്ചു വിട്ടതിന് പിന്നാലെ കാനഡയിൽ പ്രചരണം ആരംഭിച്ച് ജസ്റ്റിൻ ട്രൂഡോ; തിരഞ്ഞെടുപ്പ് അടുത്ത മാസം; പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത് വൻ വെല്ലുവിളി; ട്രൂഡോയ്ക്ക് വിനയാകുന്നത് സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും ലാവ്ലിൻ വിവാദവും

September 12, 2019

ടൊറന്റോ; കാനഡയിൽ പാർലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബുധനാഴ്ച, ഗവർണർ ജൂലിയ പെയറ്റിനെ കണ്ടാണ് പാർലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യർത്ഥിച്ചത്. ലിബറൽ പാർട്ടി നേതാവായ ട്രൂഡോ 2015 ലാണ്...

കശ്മീരിനെ കുഴപ്പത്തിലാക്കാൻ ബിൻ ലാദൻ കണ്ടെത്തിയ 'വജ്രായുധം' ദുർബലമായെങ്കിലും ഒളിപ്പോരിലെ വീറിൽ ഒട്ടും കുറവില്ലാതെ ജെയ്‌ഷെ മുഹമ്മദ്; സ്ഥാപകൻ മസൂദ് അസ്ഹറിന്റെ ആരോഗ്യനില ഗുരുതരം; ബഹവൽപൂരിലെ ജയ്ഷിന്റെ മുഖ്യകേന്ദ്രത്തിൽ പൂർണമായി കിടപ്പിൽ; വൃക്കരോഗത്താൽ മസൂദ് ഒതുങ്ങിയതോടെ ഭീകരസംഘടനയെ നയിക്കുന്നത് സഹോദരൻ അബ്ദുൾ റൗഫ് അസ്ഗർ; കാണ്ഡഹാർ വിമാനറാഞ്ചൽ സൂത്രധാരനായ അസ്ഗർ ക്രൂരതയുടെ പര്യായം

September 10, 2019

 ന്യൂഡൽഹി: ആഗോള ഭീകരനെന്ന് യുഎന്നും, വ്യക്തിഗത ഭീകരനെന്ന് ഇന്ത്യയും മുദ്രകുത്തിയ ജയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ ആരോഗ്യനില തീർത്തും മോശമായതായി റിപ്പോർട്ട്. ഇയാൾ കിടപ്പിലാണെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ട് തന്നെ ജയ്ഷിന്റെ ജിഹാദി പ്രവർത്ത...

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും മുഹമ്മദ് ബിൻ സൽമാൻ; പ്രതിരോധ വകുപ്പിന്റെ ചുമതലയിലുള്ളത് ഖാലിദ് ബിൻ സൽമാൻ; എണ്ണ വ്യാപാരം പ്രതിസന്ധിയിൽ ഉഴലുമ്പോൾ ഊർജ്ജ വകുപ്പിന്റെ മന്ത്രിയായി എത്തിയത് അബ്ദുൽ അസീസ് ബിൻ സൽമാനും; സൗദി ഭരണത്തിൽ സൽമാൻ രാജാവിന്റെ മക്കൾ പിടിമുറുക്കുന്നു; നിർണ്ണായക പദവികളിലുള്ളത് മൂന്ന് പുത്രന്മാർ; ലക്ഷ്യം അഴിമതി രഹിത സൗദിയും: പരിഷ്‌കരണത്തിന് പുതുവേഗം നൽകാനുള്ള നീക്കത്തിന് പിന്നിൽ എംബിഎസ് തന്നെ

September 09, 2019

റിയാദ്: സൗദി ഭരണത്തിൽ സൽമാൻ കുടുംബം കൂടുതൽ പിടിമുറുക്കുന്നു. രാജ്യത്തെ പരിഷ്‌കരണത്തിലൂടെ പുതിയ മുഖം നൽകാനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശ്രമം. ഇതിന് കരുത്ത് പകരാനാണ് സൗദിയുടെ പുതിയ ഊർജമന്ത്രിയായി സൽമാൻ രാജാവിന്റെ മകൻ അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ ...

യൂറോപ്യൻ പര്യടനത്തിനായി പറക്കുമ്പോൾ രാഷ്ട്രപതി സഞ്ചരിക്കേണ്ടത് 50 മിനിറ്റ് അധികം; എയർ ഇന്ത്യ വൺ വിമാനത്തിന് വ്യോമപാതയിൽ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാൻ; കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുള്ള സാഹചര്യമാണ് കാരണമെന്ന് പാക് വിദേശകാര്യ മന്ത്രി; അസാധാരണ തീരുമാനത്തിന് ഇമ്രാൻ ഖാന്റെ അനുമതിയും

September 07, 2019

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എയർ ഇന്ത്യ വൺ വിമാനത്തിന് തങ്ങളുടെ വ്യോമപാതയിൽ പാക്കിസ്ഥാൻ പ്രവേശനം നിഷേധിച്ചു. ഇതോടെ, യൂറോപ്യൻ പര്യടനത്തിനായി രാഷ്ട്രപതി സഞ്ചരിക്കുന്ന ബോയിങ് 747 വിമാനത്തിന് ദൈർഘ്യമേറിയ പാതയിലൂടെ പറക്കേണ്ടി വരും. ഐസ്‌ലൻഡ്,...

തോറ്റുപോയെന്ന് സമ്മതിക്കാൻ ഇമ്രാനും കൂട്ടർക്കും മനസുവരുന്നില്ല; ചൈന ഒഴിച്ചുള്ള രാഷ്ട്രങ്ങളെല്ലാം മുഖം തിരിച്ചെങ്കിലും ജമ്മു-കശ്മീരിൽ ആകെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ഒളിയുദ്ധത്തിന് പുറപ്പാട്; അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും സംഘർഷം പെരുപ്പിക്കാൻ സകലവഴിയും നോക്കി അയൽക്കാർ; സെപ്റ്റംബർ 17 ന് യുഎൻ പൊതുസഭ കൂടാനിരിക്കെ അതിർത്തിയിൽ വെടിവപ്പും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവുമായി കശ്മീരിനെ അശാന്തമാക്കാൻ നീക്കം; ജാഗ്രതാ നിർദ്ദേശവുമായി മോദിസർക്കാർ

September 05, 2019

ന്യൂഡൽഹി:ലോക സമൂഹത്തിന്റെ ശ്രദ്ധ കശ്മീരിലേക്ക് ആകർഷിക്കാൻ പാക്കിസ്ഥാൻ പഠിച്ച പണി പതിനെട്ടും നോക്കി വരികയാണ്. അനുച്ഛേദം 370 റദ്ദാക്കി കശ്മീശിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് വല്ലാത്ത പരിഭ്രാന്തിയിലാണ് ഇമ്രാൻ ഖാനും കൂട്ടരും. ഐക്യരാഷ്ട്രപൊതു...

MNM Recommends