1 usd = 71.44 inr 1 gbp = 91.67 inr 1 eur = 81.49 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.03 inr

Nov / 2018
20
Tuesday

സിരിസേനയുടെ അനുയായിയെ മന്ത്രിയുടെ അംഗരക്ഷകൻ വെടിവച്ച് കൊന്നതിന് പിന്നാലെ ശ്രീലങ്കയിൽ സ്ഥിതി കലുഷിതം; അർജുന രണതുംഗയുടെ അംഗരക്ഷകന്റെ വെടിയേറ്റ് ഒരു മരണവും രണ്ട് പേർക്ക് പരുക്കും; ഉദ്യോഗസ്ഥൻ തോക്കെടുത്തത് മന്ത്രിയെ സിരിസേന അനുകൂലികൾ വളഞ്ഞതിന് പിന്നാലെ

October 29, 2018

ശ്രീലങ്ക: ശ്രീലങ്കൻ പ്രസിഡന്റിന്റെ അനുയായികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ രാഷ്ട്രീയ രംഗം കൂടുതൽ കലുഷിതമാകുന്നുവെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികൾക്ക് നേരെ മന്ത്രി അർജുന രണതുംഗയുടെ അംഗരക്ഷക...

സിറിയയല്ല പാക്കിസ്ഥാനാണ് ലോകത്തിനേറ്റവും ഭീഷണി; സിറിയയിൽ നടക്കുന്നതിന്റെ മൂന്നിരട്ടി ഭീകര പരിശീലനം നടക്കുന്നത് പാക്കിസ്ഥാനിൽ; താലിബാൻ കഴിഞ്ഞാൽ ഏറ്റവും വലിയ ഭീകര സംഘടന കാശ്മീരിലെ ലെഷ്‌കർ ഇ തോയിബ; ദീർഘകാലമായി ഇന്ത്യ പറയുന്ന വാദങ്ങൾ ഉയർത്തി പിടിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട്

October 28, 2018

പാക്കിസ്ഥാൻ ലോകത്തിന് ഉയർത്തുന്ന ഭീകരവാദ ഭീഷണി ഉയർത്തിക്കാട്ടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം സിറിയയല്ല മറിച്ച് പാക്കിസ്ഥാനാണ് ലോകത്തിനേറ്റവും ഭീഷണിയെന്നാണ് ഈ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സിറിയയ...

റോബോട്ടുകളെ കൊണ്ട് മാലിന്യക്കുഴികളും ഓവുചാലുകളും അരിച്ച് പെറുക്കിച്ച് തുർക്കി; 18 പ്രതികളെയും വിട്ട് തരണമെന്ന് സൗദിയോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ്; ജമാൽ ഖഷോഗിയുടെ ശരീരം കണ്ടെത്തി സൗദിയെ പ്രതികൂട്ടിൽ നിർത്തുമെന്ന വാശി വിടാതെ തുർക്കി; മാധ്യമങ്ങളുടെ അനാവശ്യ താൽപര്യത്തെ വിമർശിച്ച് സൗദിയും

October 28, 2018

ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊല ചെയ്യപ്പെട്ട വാഷിങ്ടൺപോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായി ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നിൽ സൗദിയാണെന്ന് ലോകത്തിന് മുന്നിൽ തെളിവ് സഹിതം തുറന്ന് കാട്ടുന്നതിനുള്ള കടുത്ത ശ്രമങ്ങളുമായി തുർ...

വിക്രമസിംഗെയെ പുറത്താക്കിയ സിരിസേന പാർലമെന്റ് മരവിപ്പിച്ച് ഉത്തരവിറക്കി; ശ്രീലങ്കയിൽ രാഷ്ട്രീയ നീക്കങ്ങൾ ചൂടു പിടിക്കുന്നു; നവംബർ 16 വരെ പാർലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിർത്തിവെച്ചു; സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനും സാധ്യത സാധ്യത

October 27, 2018

കൊളംബോ: പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റെനിൽ വിക്രമസിംഗയെ പുറത്താക്കി പകരം മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ തൽസ്ഥാനത്ത് അവരോധിച്ചതിന് പിന്നാലെ ശ്രീലങ്കൻ പാർലമെന്റ് മരവിപ്പിച്ചു. രാഷ്ട്രീയ നാടകങ്ങൾ കൂടുതൽ കലുഷിതമാകുന്നതിനിടെയാണ് പ്രസിഡന്റ് മൈത്രിപാല സി...

മഹീന്ദ രാജപക്‌സെയുടെ തിരിച്ചുവരവ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായേക്കും; ചൈനാപക്ഷക്കാരനായ പുതിയ പ്രധാനമന്ത്രി ശ്രീലങ്കയെ ഇന്ത്യാവിരുദ്ധ ചേരിയിലേക്ക് നയിക്കും; ഒന്നും പ്രതികരിക്കാതെ ക്ഷമയോടെ കാത്തിരിക്കാൻ ഇന്ത്യയുടെ തീരുമാനം

October 27, 2018

കൊളംബോ: അതിർത്തിയിൽ അയൽരാജ്യങ്ങളെ ഉപയോഗിച്ച് ചൈന നടത്തുന്ന സമ്മർദം ശക്തമാകുന്നതിനിടെ, ശ്രീലങ്കയിൽ ചൈനാപക്ഷക്കാരനായ മഹീന്ദ രാജപക്‌സെ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യക്ക് തിരിച്ചടിയാകും. ഒരുപതിറ്റാണ്ടോളം ശ്രീലങ്ക ഭരിച്ച രാജപക്‌സെ 2015-ലാണ് ഭരണത്തിൽനി...

ബന്ധം വഷളാകാതിരിക്കാൻ കരുതലോടെ ട്രംപ്; പ്രതിഷേധം വാക്കുകളിൽ ഒതുക്കും; പിന്തുണയുമായി പുട്ടിനും രംഗത്ത്; അന്നു സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞ് ഖഷോഗിയുടെ പ്രതിശ്രുത വധു; കൊലപാതകത്തിന്റെ പേരിൽ സൗദിയെ തൊടാനാവാതെ പാശ്ചാത്യ രാജ്യങ്ങൾ; ജമാൽ ഖഷോഗിയുടെ കൊലപാതകം ചർച്ചയാകുന്നത് ഇങ്ങനെ

October 27, 2018

ഇസ്താംബൂൾ: മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇസസ്താംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി സൗദി അറേബ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പാശ്ചാത്യ രാജ്യങ്ങൾ പിന്മാറുന്നു. തുടക്കത്തിൽ ശക്തമായ നിലപാടുകളും പ്രതിഷേധങ്ങളും രേഖപ്പെട...

നാടകീയ നീക്കത്തിനൊടുവിൽ ശ്രീലങ്കയിൽ പ്രതിസന്ധി; റനിൽ വിക്രമസിംഗയെ അട്ടിമറിച്ച് മഹിന്ദ രാജപക്‌സെ പുതിയ പ്രധാനമന്ത്രി; സർക്കാരിനുള്ള പിന്തുണ പ്രസിഡന്റ് സിരിസേനയുടെ പാർട്ടി പിൻവലിച്ചു; രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്തതോടെ ഭരണഘടനാപ്രതിസന്ധി ഉടലെടുത്തതായി രാഷ്ട്രീയ നിരീക്ഷകർ; ഭരണഘടനാപ്രകാരം ഭൂരിപക്ഷമില്ലാതെ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനാവില്ല; സിരിസേനയുടെ അസാധാരണ നടപടി തമ്മിലടി രൂക്ഷമായതോടെ

October 26, 2018

കൊളംബോ: ശ്രീലങ്കയിൽ നാടകീയ രാഷ്ട്രീയ നീക്കം. പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമിസിംഗയെ പുറത്താക്കി. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയാണ് പുതിയ പ്രധാനമന്ത്രി. രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സ്വകാര്യ ടെലിവിഷൻ ചാനൽ പ...

ജമാൽ ഖഷോഗി നോട്ടപ്പുള്ളിയായത് എംബിഎസ് ജയിലിൽ അടച്ച രാജകുമാരൻ അൽവലീദ് ബഹ്റിനിൽ തുടങ്ങിയ ചാനലിന്റെ തലവനായതോടെ; ചാനൽ തുടങ്ങുമ്പോഴെ മുന്നറിയിപ്പുകൾ നൽകിയിരുന്നതായി വെളിപ്പെടുത്തിയത് കനേഡിയൻ ബിസിനസുകാരൻ; മറനീക്കി പുറത്ത് വന്നത് സൗദി രാജകുടുംബത്തിലെ കടുത്ത ഭിന്നതകൾ; എംബിഎസിന് പദവി തെറിച്ചാൽ സൗദിയുടെ പരിഷ്‌കാരങ്ങൾ വീണ്ടും പിറകോട്ട് നീങ്ങും

October 26, 2018

ഇസ്താംബൂൾ: ജേർണലിസ്റ്റ് ജമാർ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ഈ മാസം രണ്ടാം തിയതി വധിച്ചതിന് പുറകിൽ പ്രവർത്തിച്ചത് സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് (എംബിഎസ്) അദ്ദേഹത്തോടുള്ള പകയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്...

അമേരിക്കയും ബ്രിട്ടനും നിലപാട് കർക്കശമാക്കി; ഖഷോഗിയുടെ കൊലപാതക ആരോപണത്തിൽ നിന്നും കൈ കഴുകാൻ കിരീടാവകാശിയെ നീക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്; സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും രാജകുടുംബത്തിലെ അഴിമതി അവസാനിപ്പിക്കാനും ഞെട്ടിപ്പിക്കുന്ന നടപടികൾ എടുത്ത് പാരമ്പര്യവാദികളുടെ കണ്ണിൽ കരടായ മുഹമ്മദ് ബിൻ സൽമാന്റെ പദവി തിരിച്ചെടുക്കുമെന്നുള്ള സൂചനകൾ ഏറെ; അതിശക്തനായ രാജകുമാരനെ നീക്കാൻ സൽമാൻ രാജാവ് ധൈര്യം കാട്ടുമോ...?

October 26, 2018

ഇസ്താംബൂൾ: വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാൽ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊന്നതിന് പിറകിൽ പ്രവർത്തിച്ചുവെന്ന് സംശയിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ (എംബിഎസ്) പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് മുഖം ര...

ഇന്ത്യയെ തോൽപ്പിക്കാൻ ചൈനയുടെ സഹായം തേടി പാക്കിസ്ഥാൻ; ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും മുൻപ് അത് ചെയ്യാൻ പദ്ധതിയിട്ട് പാക്കിസ്ഥാൻ; പ്രതിരോധ മേഖലയിലും സഹായ ഹസ്തങ്ങളുമായി ചൈനയുടെ പാക് സ്‌നേഹം; സഹായം ഉറപ്പിക്കാൻ ഇമ്രാൻ ഖാൻ അടുത്ത മാസം ചൈനയിലേക്ക്

October 26, 2018

ഇസ്‌ലാമബാദ്; ഇന്ത്യയെ തോൽപ്പിച്ച് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങി പാക്കിസ്ഥാൻ പുത്തൻ പദ്ധതികളൊരുക്കുന്നു. ചൈനയുടെ സഹായത്തോടെ 2022ൽ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാനൊരുങ്ങുന്നതായാണ് വിവരം. ഇതിന്റെ മൂന്നൊരുക്കവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രധ...

ഖഷോഗിയുടെ കൊലപാതകം ഹീനമെന്ന് സമ്മതിച്ച് സൗദി കിരീടാവകാശി; അഞ്ചു കൊല്ലത്തിനകം രാജ്യമാകെ മാറുമെന്ന് വാഗ്ദാനം; രാജകുമാരന്റെ കൈകളിലെ രക്തം മായില്ലെന്ന് മുന്നറിയിപ്പ് നൽകി തുർക്കി; എംബസ്സിയിൽ പരിശോധനയ്ക്ക് അനുമതി; കൊന്ന ശേഷം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചുവെന്ന് നിഗമനം; സൗദിക്കാരുടെ വിസ റദ്ദാക്കി അമേരിക്കയും

October 25, 2018

റിയാദ്: നീതീകരിക്കാനാവാത്ത, ഹീനമായ കുറ്റകൃത്യം. മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് ഒടുവിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രതികരിച്ചതിങ്ങനെ. കൊലപാതകത്തിന് പിന്നിൽ സൗദി രാജകുമാരനാണെന്ന ആരോപണം ശക്തമായി ഉയരുന്ന...

പതിവുള്ള മെയിൽ പരിശോധനയ്ക്കിടെ സംശയകരമായ പാക്കേജ്; പൊട്ടിച്ചുപരിശോധിച്ചപ്പോൾ ബോംബ്; ബിൽ ക്ലിന്റന്റെയും ഹിലരിയുടെയും ന്യൂയോർക്കിലെ വസതിയിലും ഒബാമയുടെ വാഷിങ്ടണിലെ വസതിയിലും മെയിൽ ബോംബ്; സിഎൻഎൻ ഓഫീസിലും മെയിൽ ബോംബെന്ന് റിപ്പോർട്ട്; ഉറവിടം തേടി അന്വേഷണവുമായി സീക്രട്ട് സർവീസ്

October 24, 2018

ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും, ഭാര്യയും മുൻവിദശകാര്യ സെക്രട്ടറിയുമായി ഹിലരി ക്ലിന്റണിന്റെയും ന്യൂയോർക്കിലെ വസതിയിൽ സ്‌പോടകവസ്തു കണ്ടെത്തി. ഇരുവർക്കുമുള്ള കത്തുകൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധനാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. വൈറ്റ്ഹൗ...

മുഹമ്മദ് സൽമാൻ രാജകുമാരനെതിരേ വിരൽ ചൂണ്ടി ഖഷോഗിയുടെ മകൻ; കൊലപാതകം ആസൂത്രിതമെന്ന് തുർക്കി; സൗദിക്കെതിരേ കടുത്ത നടപടിയെന്ന സൂചനയുമായി ട്രംപും; ഉപരോധം ഏർപ്പെടുത്താൻ ആലോചന

October 24, 2018

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യൻ കോൺസുലേറ്റിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിന് പിന്നിൽ സൗദി കിരീടാവകാശിയയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണെന്ന് സൂചന. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സൗദി രാജാവ് സൽമാനും മുഹമ്മദ് ബി...

ആൾബലത്തിലും സ്വാധീനത്തിലും വമ്പൻ; ലെബനീസ് പ്രധാനമന്ത്രിയെ വരെ തടവിലാക്കി അടികൊടുത്ത ധൈര്യശാലി; ഖത്തറിനെ ഒതുക്കാൻ സോഷ്യൽ മീഡിയയിലൂടെ ചൂടൻ പ്രചാരണം; വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം നടപ്പാക്കിയത് സ്‌കൈപ്പ് കോളിലൂടെ; ആ നായിന്റെ തല എനിക്ക് കൊണ്ടുത്തരൂയെന്ന് അലറി വിളിച്ച് ഉഗ്രശാസന; ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ നടന്ന ഓപ്പറേഷന്റെ മാസ്റ്റർ ബ്രെയിൻ സൗദ് അൽ ഖഹ്താനി

October 23, 2018

റിയാദ്: ഇതുവരെ കേട്ടിട്ടില്ലാത്ത സംഭവകഥകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ഈ മനുഷ്യന് പടിപടിയായി വളർച്ചയായിരുന്നു. സൗദി രാജകുടുംബത്തിലെ സ്വാധീനത്തിലും, ആൾബലത്തിലുമെല്ലാം ഇതിലും പോന്നവൻ വേറെയില്ലായിരുന്നു. എന്നാൽ, വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ...

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നാലെ സൗദി കുരുക്കലേക്ക് ! തെളിവ് നശിപ്പിക്കാനും ഡ്യൂപ്പിനെ വച്ച് നടത്താനും ശ്രമിച്ച നീക്കങ്ങൾ പുറത്ത് വന്നതോടെ സൗദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങൽ; ഖഷോഗിയുടെ വധത്തിന് പിന്നാലെ മുഖസാദൃശ്യമുള്ള ആൾ പുറത്തേക്ക് പോയത് നാടകമെന്നറിയിച്ച് തുർക്കി മാധ്യമങ്ങൾ; മൃതദ്ദേഹം എന്ത് ചെയ്‌തെന്ന കാര്യത്തിലും അവ്യക്തത

October 23, 2018

ഇസ്താംബൂൾ: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സൗദി അറേബ്യ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാത്രമല്ല ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കാനും ലോക രാജ്യങ്ങൾക്...

MNM Recommends