1 usd = 71.20 inr 1 gbp = 91.79 inr 1 eur = 80.94 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.66 inr

Jan / 2019
22
Tuesday

ജി-20 യോഗത്തിൽ പങ്കെടുക്കാൻ എംബിഎസ് പോയതോടെ വിമത രാജകുടുംബാംഗങ്ങൾ പട്ടാളത്തിന്റെ സഹായത്തോടെ സൗദി ഭരണകൂടത്തെ അട്ടിമറിക്കുമോ? മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനം കയറിയത് പട്ടാളത്തെ ഇളക്കിപ്രതിഷ്ഠിച്ചും റിയാദിൽ കനത്ത കാവൽ ഏർപ്പെടുത്തിയും നേരിടാൻ ഉറപ്പിച്ചശേഷം

December 01, 2018

സൗദി രാജകുടുംബത്തിലെ പടയൊരുക്കം നിലവിലെ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ അട്ടിമറിയിലേക്ക് നീങ്ങുമോ? ബ്യൂണസ് ഐറിസിൽ നടന്നുകൊണ്ടിരിക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ മുന്നൊരുക്...

ബ്യൂണസ് ഐറിസിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് യുദ്ധക്കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടയിൽ കൂസലില്ലാതെ എത്തിയ മുഹമ്മദ് ബിൻ സൽമാൻ; സർവ രാജ്യങ്ങൾകകും നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളുമായി സൗദി രാജകുമാരൻ; മുഖം കറുപ്പിച്ചെങ്കിലും കൈകൊടുത്ത് ട്രംപ് മുതൽ തെരേസ മെയ്‌ വരെ; ശ്രദ്ധ നേടിയത് സമാന ആരോപണം നേരിടുന്ന എംബിഎസിന്റെയും പുട്ടിന്റെയും ഷേക്ക്ഹാൻഡ്

December 01, 2018

മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സംശയമുനയിൽ നിൽക്കുമ്പോഴും അക്ഷോഭ്യനായി ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഒക്ടോബർ രണ്ടിന് തുർക്കിയിലെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽവ...

ജമാൽ ഖഷോഗി വിവാദത്തിന്റെ പേരിൽ വില്ലൻ വേഷത്തിൽ നിൽക്കുന്ന സൗദി രാജകുമാരന്റെ താമസ സ്ഥലത്ത് പോയി കണ്ട് കച്ചവടം ഉറപ്പിച്ച് മോദി; ലോകനേതാക്കൾ എംബിഎസിൽ നിന്നും അകലം പാലിക്കാൻ ശ്രമിച്ചപ്പോൾ വ്യാപാര ചർച്ച നടത്തി വൻ നേട്ടമുണ്ടാക്കി ഇന്ത്യ; ഇറാനെ തിരസ്‌കരിക്കാത്ത ഇന്ത്യയ്ക്ക് എണ്ണ നൽകാൻ സന്നദ്ധമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ; നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടനെന്നും സൗദിയുടെ ഉറപ്പ്

December 01, 2018

ബ്യൂണസ് ഐറിസ്: മാധ്യമ പ്രവർത്തകനായ ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നിൽ സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ പ്രതികൂട്ടിലാണ്. പല രാജ്യങ്ങളും കൊലപാതകത്തിന് പിന്നിൽ സൽമാൻ രാജകുമാരന്റെ പങ്ക് സംശയിക്കുന്നു. ഇസ്താംബൂൾ എംബസിയിലെ മരണത്തിൽ പിടികൂടിയവും സൽമാ...

ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു; നമുക്ക് ഭൂതകാലത്തിൽ ജീവിക്കാനാവില്ല; പാക് മണ്ണിൽ തീവ്രവാദം പ്രോൽസാഹിപ്പിക്കാനും താൽപര്യമില്ല; ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ പുനരാംരംഭിക്കണമെന്നും ഇമ്രാൻ ഖാൻ

November 29, 2018

ഇസ്ലാമബാദ്: പാക് മണ്ണിൽ ഭീകരവാദം വളർത്തുക തങ്ങളുടെ താൽപര്യമല്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുതിയ സർക്കാർ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കിയ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുരാജ്യങ്ങളിൽ തീവ്രവാദി പ്രവർത്തനങ്ങൾ നടത്താൻ സ്വന്...

ഇന്ത്യ ഒരുചുവടുവച്ചാൽ തങ്ങൾ രണ്ടുചുവട് വയ്ക്കാൻ തയ്യാറാണെന്ന ഇമ്രാൻ ഖാന്റെ പ്രഖ്യാപനം ഓർമയില്ലേ? തന്നെ ഇന്ത്യയുടെ നാശം മോഹിക്കുന്ന വില്ലനാക്കരുതെന്ന് അഭ്യർത്ഥിച്ച പാക് പ്രധാനമന്ത്രി ഒരുചുവട് മുന്നോട്ട് വയ്ക്കുന്നു: സാർക്ക് ഉച്ചകോടിക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് മുഹമ്മദ് ഫൈസൽ; പാക് വിദേശകാര്യവക്താവിന്റെ പ്രസ്താവന അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ പശ്ചാത്തലത്തിൽ

November 27, 2018

ഇസ്ലാമബാദ്: സാർക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാൻ. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് ഡേൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്ലാമബാദിൽ ഒരു സമ്മേളനത്തിനിടെയാണ് ഫൈസൽ ഇക്കാര്യം അറിയിച്ചത്....

യൂറോപ്യൻ യൂണിയനുമായി കരാറിലൊപ്പിട്ട തെരേസ മേയുടെ മുമ്പിലെ ഏറ്റവും വലിയ കടമ്പ ഡിസംബർ 12ലെ കോമൺസ് വോട്ട്; 90 ടോറി എംപിമാരും ലേബർ പാർട്ടിയും ഐറിഷ് പാർട്ടിയും എതിർക്കുമെന്നറിയിച്ചതോടെ ബ്രെക്സിറ്റിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ജിംബ്രാൾട്ടറിന്റെ കാര്യത്തിൽ സ്പെയിനും മീൻപിടിക്കുന്ന കാര്യത്തിൽ ഫ്രാൻസും മുമ്പോട്ടെന്നും സൂചന; ബ്രിട്ടൻ നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്

November 26, 2018

കാത്ത് കാത്തിരുന്ന ബ്രെക്സിറ്റ് കരാറിൽ യൂറോപ്യൻ യൂണിയനുമായി ഔചചാരികമായി ഒപ്പ് വയ്ക്കാൻ തെരേസയ്ക്ക് ഇന്നലെ സാധിച്ചുവെങ്കിലും ഇനി കോമൺസിൽ കൂടി ആ കരാറിന് അംഗീകാരം നേടേണ്ടതുണ്ട്. എന്നാൽ ഡിസംബർ 12ലെ കോമൺസ് വോട്ടെടുപ്പിൽ ഈ കരാർ അത്ര വേഗം പാസാകില്ലെന്നാണ് ഇ...

ജമാൽ ഖഷോഗിയെ വെട്ടി നുറുക്കി കൊന്ന ശേഷം രക്തം എംബസിയിലെ സിങ്ക് വഴി ടോയ്ലറ്റിലേക്ക് ഒഴുക്കി കളഞ്ഞത് ഗ്ലാസ്‌കോ യൂണിവേഴ്സിറ്റിയിൽ പഠിച്ച സൗദി പൗരനായ ഡോക്ടർ; പുതിയ സിസിടിവി ദൃശ്യങ്ങളുമായി അന്വേഷണ സംഘം; എത്ര മറച്ച് വച്ചിട്ടും അമേരിക്ക പൂർണ പിന്തുണ നൽകിയിട്ടും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റിന്റെ കൊലപാതകത്തിൽ നിന്നും തലയൂരാനാകാതെ സൗദി അറേബ്യ

November 24, 2018

ഇസ്താംബൂൾ: ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് അതിക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റുമായ ജമാൽ ഖഷോഗിയുടെ അവസാന നിമിഷങ്ങളെ പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഖഷോ...

ജമാൽ ഖഷോഗിയെ കൊന്ന് തള്ളിയതിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് എന്തെങ്കിലും പങ്കുണ്ടോ...? ട്രംപ് ഉത്തരം പറഞ്ഞേ തീരൂവെന്ന് ശഠിച്ച് അമേരിക്കൻ സെനറ്റ്; സൗദിയുമായുള്ള ശതകോടികളുടെ കച്ചവടം മുറിയാതിരിക്കാൻ നടപടിയില്ലെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം വിവാദത്തിലേക്ക്

November 22, 2018

ഇസ്താംബൂൾ: സൗദി പൗരനും വാഷിങ്ടൺ കോളമിസ്റ്റുമായ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകണമെന്ന ആവശ്യം ശക്തമായി. അമേരിക്കൻ സെനറ്റാണ...

ഇറാക്കിനെയും ലിബിയയെയും അഫ്ഗാനെയും ഇല്ലാതാക്കി ജനാധിപത്യം കാത്ത അമേരിക്കയ്ക്ക് സൗദിയെ തൊടാൻ പേടി; റഷ്യയ്ക്കും ചൈനയ്ക്കും അവസരം നൽകാൻ സൗദിയെ ചൊറിയില്ലെന്ന് തീർത്ത് പറഞ്ഞ് ട്രംപ്; കിരീടാവകാശി പദവിയിൽ നിന്നും എംബിഎസിനെ അട്ടിമറിക്കാൻ സൗദി രാജകുടുംബത്തിൽ ഗൂഢാലോചന

November 21, 2018

റിയാദ്: സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റുമായ ജമാൽ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി അറേബ്യ വധിച്ച സംഭവത്തിന്റെ പേരിൽ സൗദിക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനെ അഥവാ എംബിഎസിനെതിരെ തിര...

അറുത്ത് മുറിച്ച് കൊന്ന ശേഷം മൃതദേഹം പല പെട്ടികളിലാക്കി സൗദി അറേബ്യയ്ക്ക് കൊണ്ടു പോയോ? ഖഷോഗിയുടെ മൃതദേഹത്തെ പോലും സൗദി കൊലയാളികൾ വെറുതെ വിട്ടില്ലെന്ന് തുർക്കി; മൃതദേഹം കണ്ടെത്താനാവാത്തതിനാൽ അന്വേഷണം പ്രതിസന്ധിയിൽ

November 19, 2018

ഇസ്താംബുൾ: ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ഒക്ടോബർ ആദ്യം ക്രൂരമായി കൊല ചെയ്യപ്പെട്ട സൗദി പൗരനും വാഷിങ്ടൺ ടൈംസ് ലേഖകനുമായ ജമാർ ഖഷോഗിയുടെ മൃതദേഹത്തെ പോലും സൗദി കൊലയാളികൾ വെറുതെ വിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം...

രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം സ്പീക്കർ പാസാക്കിയെന്ന് അറിയിച്ചിട്ടും ഇത് അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് സിരിസേന; പ്രധാനമന്ത്രി ആരെന്നറിയാതെ ലങ്കൻ ജനത ആശയക്കുഴപ്പത്തിലായിരിക്കുമ്പോൾ ശ്രീലങ്കൻ പാർലമെന്റിൽ കയ്യാങ്കളി; പാർലമെന്റ് പിരിച്ചു വിട്ട് തിരഞ്ഞടുപ്പ് നടത്തണമെന്ന് രാജപക്ഷെ ആവശ്യപ്പെട്ടതിന് പിന്നാലെ ബഹളവുമായി പ്രതിപക്ഷ എംഎൽഎമാർ

November 16, 2018

കൊളംബോ: രാഷ്ട്രീയ സാഹചര്യം ഏറെ കലുഷിതമായിരിക്കുന്നതിന് പിന്നാലെ ശ്രീലങ്കൻ പാർലമെന്റിൽ അംഗങ്ങൾ തമ്മിൽ തർക്കവും അടിപിടിയും. സംഗതി ചോരക്കളിയായി മാറുന്നതിനിടെ ഇവിടെ വച്ച് ഏതാനും എംപിമാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് രാഷ്ട്രീയ രംഗം ഏറെ പ്രത...

ട്രംപിന്റെ അമേരിക്കാ ഫെസ്റ്റിന് തിരിച്ചടി കൊടുക്കാൻ ചൈനയുടെ പുത്തൻ പാക്കേജ്; ഇന്ത്യയും ജപ്പാനുമടങ്ങിയ രാജ്യങ്ങൾ ചേർന്നൊരുക്കുന്ന വ്യാപാരക്കരാറിൽ അമേരിക്കയ്ക്ക് ഇടമില്ല; അമേരിക്കയ്ക്കുവേണ്ടി ലോകത്തെ ഞെരുക്കാനിറങ്ങിയ ട്രംപിനു പണികൊടുക്കാൻ ഇന്ത്യയും ചൈനയും കൈകോർക്കുമ്പോൾ

November 12, 2018

ന്യൂഡൽഹി: സ്വന്തം നിലയ്ക്ക് കരാറുണ്ടാക്കുകയും അതിലേക്ക് ലോകരാജ്യങ്ങളെ ചുരുക്കുകയും ചെയ്യുകയെന്ന അമേരിക്ക ഫസ്റ്റ് നിലപാടാണ് ഡൊണാൾഡ് ട്രംപിന്റേത്. ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തത് അതിനുദാ...

ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി ഇരട്ടിച്ചൂടിലേക്ക് ! സിരിസേനയുടെ പാർട്ടിയോട് മഹീന്ദ രജപക്‌സേയുടെ ഗുഡ്‌ബൈ; അനുയായികൾ ചേർന്ന് രൂപീകരിച്ച ശ്രീലങ്ക പീപ്പിൾസ് പാർട്ടിയിലേക്ക് ചുവട് വച്ച് രജപക്‌സേ; അഞ്ച് പതിറ്റാണ്ട് നീണ്ട ഫ്രീഡം പാർട്ടിയിലെ പ്രവർത്തനത്തിന് വിട പറഞ്ഞതിന് പിന്നാലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നും സൂചന

November 11, 2018

കൊളംബോ: ശ്രീലങ്കൻ രാഷ്ട്രീയത്തിലെ പ്രതിസന്ധി ഇരട്ടിച്ചൂടിലേക്ക്. അഞ്ച് പതിറ്റാണ്ട് നീണ്ട പ്രവർത്തനത്തിനൊടുവിൽ മഹീന്ദ രജപക്സെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി(എസ്.എൽ.എഫ്.പി)യോട് വിട പറഞ്ഞു. രജപക്സെ തന്റെ അനുയായികൾ ചേർന്ന് രൂപീക...

വളയാൻ വരുന്ന ചൈനയ്ക്ക് മറുപണിയുമായി ഇന്ത്യ; സ്ട്രിങ് ഓഫ് പേൾസിനെ നേരിടാൻ ഇന്ത്യ ഒരുക്കുന്നത് `ഡയമണ്ട് നെക്ലേസ്`; ജപ്പാനുമായുള്ള സൗഹൃദം ഇന്ത്യക്ക് നിർണായകമായി; ചൈനയെ നിരീക്ഷിക്കാൻ വമ്പൻ സംവിധാനങ്ങൾ അണിയറയിൽ; ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ചൈനീസ് പദ്ധതിക്ക് ഇന്ത്യുടെ മറുപടി ഇങ്ങനെ

November 11, 2018

ഡൽഹി: ഇന്ത്യയെ വളയാൻ വന്ന ചൈനയെ നേരിടാൻ എട്ടിന്റെ പണിയൊരുക്കി ഇന്ത്യ. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങളേയും കൂട്ടിയിണക്കി ഇന്ത്യയെ വളയാനുള്ള ചൈനയുടെ 'സ്ട്രിങ് ഓഫ് പേൾസ്' പദ്ധതിയെ പ്രതിരോധിക്കാൻ ഇന്ത്യ...

അമേരിക്ക ഏറെ ഭയപ്പെടുന്ന ചൈന പോലും കുറച്ചത് ദിവസവും വാങ്ങുന്ന മൂന്നു ലക്ഷം ബാരൽ എണ്ണ; ചോദിക്കും മുമ്പേ ഇന്ത്യയും കുറച്ചു 2,60,000 ബാരൽ; ആറുമാസത്തിനകം മുഴുവൻ ഇടപാടും നിർത്താനുള്ള അന്ത്യശാസനത്തിൽ കുടുങ്ങി അനേകം രാജ്യങ്ങൾ; തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ എങ്ങനെ ശ്വാസം മുട്ടിച്ചുകൊല്ലാമെന്ന് അമേരിക്ക ലോകത്തെ പഠിപ്പിക്കുന്നത് ഇങ്ങനെ; സൗദി വിരുദ്ധരായതുകൊണ്ട് ഇറാനുവേണ്ടി കരയാൻ മുസ്ലിം ലോകവും മടിക്കുന്നു

November 08, 2018

ന്യൂഡൽഹി: ഇറാനുമായുള്ള അന്താരാഷ്ട്ര ആണവകരാറിൽനിന്ന് ഏകപക്ഷീയമായ പിന്മാറിയ അമേരിക്ക, നവംബർ നാലുമുതൽ പ്രഖ്യാപിച്ച ഉപരോധം നിലവിൽ വന്നതോടെ എണ്ണ ഇറക്കുമതിയിൽനിന്ന് പതുക്കെ പിന്മാറുകയാണ് മറ്റു രാഷ്ട്രങ്ങൾ. ഏപ്രിലിൽ അമേരിക്ക പ്രഖ്യാപിച്ച അന്ത്യശാസനം നിലവിൽ ...

MNM Recommends