1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

കാശ്മീരിൽ അന്താരാഷ്ട്ര പിന്തുണ തേടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടിയായി ബലൂച്ചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യം; പാക് ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ മനംമടുത്ത ബലൂച്ച് ജനത ആഗ്രഹിക്കുന്നത് ഇന്ത്യൻ പിന്തുണ; ഹൗദി മോദി പരിപാടിയിലും ബലൂച്ചികൾ എത്തിയത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി; അമേരിക്കൻ സഹായവും അഭ്യർത്ഥിച്ചതോടെ കാശ്മീരിൽ കുത്തിത്തിരിപ്പുമായി എത്തിയാൽ പാക്കിസ്ഥാന് കക്ഷത്തിലിരിക്കുന്ന ബലൂച്ചിസ്ഥാനും നഷ്ടമാകുന്ന അവസ്ഥയുണ്ടാകും

September 23, 2019 | 07:36 AM IST | Permalink



കാശ്മീരിൽ അന്താരാഷ്ട്ര പിന്തുണ തേടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടിയായി ബലൂച്ചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യം; പാക് ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ മനംമടുത്ത ബലൂച്ച് ജനത ആഗ്രഹിക്കുന്നത് ഇന്ത്യൻ പിന്തുണ; ഹൗദി മോദി പരിപാടിയിലും ബലൂച്ചികൾ എത്തിയത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി; അമേരിക്കൻ സഹായവും അഭ്യർത്ഥിച്ചതോടെ കാശ്മീരിൽ കുത്തിത്തിരിപ്പുമായി എത്തിയാൽ പാക്കിസ്ഥാന് കക്ഷത്തിലിരിക്കുന്ന ബലൂച്ചിസ്ഥാനും നഷ്ടമാകുന്ന അവസ്ഥയുണ്ടാകും

മറുനാടൻ ഡെസ്‌ക്‌

ഹൂസ്റ്റൺ: കാശ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് കനത്ത പ്രഹരമായി ബലൂച്ചിസ്ഥാൻ പ്രക്ഷോഭകരുടെ നിലപാട്. പാക്കിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം തേടാൻ ആഗ്രഹിക്കുന്ന ബലൂച്ച് ജനത മോദിയുടെയും ട്രംപിന്റെയും സഹായം തേതുടയാണ്. പാക് സൈന്യം ബലൂച്ചിസ്ഥാനിൽ നടത്തുന്ന ക്രൂരതയെ കുറിച്ച് എണ്ണിപ്പറഞ്ഞു കൊണ്ടാണ് ബലൂച്ചിസ്ഥാൻ പ്രക്ഷോഭകർ രംഗത്തുള്ളത്. പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യർത്ഥിച്ച് ബലൂച്, സിന്ധ്, പഷ്തോ മേഖലയിൽ നിന്നുള്ളവർ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിക്കായി എത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

മോദിയും ട്രംപും ഒന്നിക്കുന്ന എൻ.ആർ.ജി സ്റ്റേഡിയത്തിൽ ബലൂച്ചികളും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താൻ, സിന്ധ് പ്രവിശ്യകളിൽ ഉള്ളവർ. അഫ്ഗാൻ അതിർത്തിയോട് ചേർന്ന പാക് പ്രവിശ്യയായ ഖൈബർ പക്തൂൺഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂൺ വിഭാഗക്കാർ. പാക് ഭരണകൂടത്തിൽ നിന്നും സൈന്യത്തിൽ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നവരാണ് ഇവർ.

ഈ മൂന്നു വിഭാഗങ്ങളും സ്വാതന്ത്ര്യമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇരു നേതാക്കളെയും കാണാനെത്തുന്നതിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഹൗഡി മോദി പരിപാടി നടക്കുന്ന ഹൂസ്റ്റണിൽ ഇവർ എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തങ്ങൾക്കെതിരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് ഇവർ പറയുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നൽകിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണൽ മൂവ്മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറയുന്നു.

കശ്മീർ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം രാജ്യത്തെ പൗരന്മാർ തന്നെ പാക്കിസ്ഥാനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബലൂച് ആക്ടിവിസ്റ്റുകൾ യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വേദിക്കു മുന്നിൽ ടെന്റ് കെട്ടി ബാനറുകൾ സ്ഥാപിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങളെ കുറിച്ച് ലോക രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു പ്രതിഷേധം.

ബലൂചിസ്ഥാൻ, സിന്ധ്, പാക്ക് അധീന കശ്മീർ എന്നിവിടങ്ങളിൽ പാക്ക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങൾ കണ്ടില്ലെന്നു നടിച്ചിട്ട് കശ്മീർ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാൻ നാണമില്ലേയെന്നും ബലൂച് മൂവ്മെന്റ് സംഘാടകൻ റസാഖ് ബലൂച് ചോദിച്ചു. മേഖല പാക്ക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നും പാക്കിസ്ഥാനിൽ നിന്നു സ്വാതന്ത്ര്യത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാൻ ഒരു പരിഷ്‌കൃത രാജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിൽ പാക്കിസ്ഥാന്റെ സാന്നിധ്യമുള്ളിടത്തോളം കാലം ബലൂചിസ്ഥാനിൽ സമാധാനമുണ്ടാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബലൂച് ദേശീയ മൂവ്മെന്റ് നേതാവ് നബി ബക്ഷ് ബലൂച് പറഞ്ഞു. ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇവിടെയെത്തേണ്ടി വന്നത്. ഞങ്ങൾ മുന്നോട്ടു വന്ന് ശബ്ദമുയർത്തിയില്ലെങ്കിൽ ഞങ്ങളുടെ ശബ്ദം ആരു കേൾക്കും എന്നും നബി ബക്ഷ് പറഞ്ഞു.

ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടി ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള പുരോഗമനപരമായ ചുവടുവയ്‌പ്പാണെന്ന് റസാഖ് ബലൂച് പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പാക്കിസ്ഥാന്റെ പങ്കാളിയാണ് ചൈന. ഞങ്ങളുടെ സ്വർണവും സ്വത്തും ചൈന കൊള്ളയടിക്കുകയാണ്. ചൈനീസ് കമ്പനികളാണ് ബലൂചിസ്ഥാനിലെ സ്വർണ ഖനനം നടത്തുന്നത്. ബലൂചിസ്ഥാനിലെ സ്വർണം ഖനനം ചെയ്താണ് ചൈന സമ്പന്നരായത്. പാക്ക് പട്ടാളത്തിന്റെ തലപ്പത്തുള്ളവരും ഇതിന്റെ പങ്കുകാരാണെന്നും ബലൂചിസ്ഥാന് അവകാശപ്പെട്ട പണം അവർ സ്വിസ് ബാങ്കിൽ നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രരാജ്യമായ ബലൂച്ചിസ്ഥാൻ പാക്കിസ്ഥാന്റെ ഭാഗമായത് എങ്ങനെ?

ഒരുകാലത്ത് സ്വതന്ത്രരാജ്യമായിരുന്ന ബലൂചിസ്ഥാൻ പിന്നീട് ബ്രിട്ടീഷ് കോളനിയുടെ ഭാഗമായി. 1947 ഓഗസ്റ്റ് 11ന് ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടി. എന്നാൽ പാക് ഭരണകൂടം ബലൂചിസ്ഥാനെ അവരുടെ അധീനതയിലാക്കി. ഇന്ന് പാക്കിസ്ഥാന്റെ ആറ് പ്രവിശ്യകളിലൊന്നാണ് ബലൂചിസ്ഥാൻ. പ്രകൃതിവാതക ശേഖരത്താൽ സമ്പന്നമാണ് ഈ പ്രവിശ്യ. സിപിഇസി വഴി പ്രത്യേക സാമ്പത്തിക മേഖല രൂപപ്പെടുത്തുകയും നിരവധി ഊർജപദ്ധതികൾ ആരംഭിക്കുകയും ആധുനിക ഗതാഗതസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ചൈന ഈ പ്രകൃതിസമ്പത്തിനെ കൊള്ളയടിക്കുകയാണ്.

പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാൻ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തന്ത്രപ്രധാന മേഖലയാണ്. മിഡിൽ ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഏഷ്യ, സെൻട്രൽ ഏഷ്യ സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി അതിർത്തിപങ്കിടുന്നു ഈ പ്രദേശം. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ളിക്കിനെതിരെ പൊരുതുന്ന സുന്നി വിമതരുടെ പ്രധാന താവളമാണിവിടം. അറേബ്യൻ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലെ മക്രാൻ തീരത്താണ്. ഇവിടുത്തെ ഗ്വാദർ തുറമുഖം ചൈനീസ് നാവികസേനയുടെ താവളമാക്കാൻ പാക്കിസ്ഥാൻ അനുമതി നൽകിയിട്ടുണ്ട്. സെൻട്രൽ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങൾ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങൾകൊണ്ടുതന്നെ ആഗോളരാഷ്ട്രീയത്തിൽ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാൻ.

ബലൂചിസ്ഥാനിലെ ജനങ്ങൾ ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ പിടിയിൽനിന്നും മോചിപ്പിക്കാൻ ഇന്ത്യയുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. നിരവധി ബലൂചികളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം സന്ദേശങ്ങളയച്ചത്. അടുത്തിടെ ഇമ്രാൻഖാൻ അമേരിക്കയിലെ പാക്കിസ്ഥാനികളെ അഭിസംബോധന ചെയ്യുന്ന പരിപാടിയിൽ ബലൂചികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ബലൂചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്നുള്ള മുദ്രാവാക്യമുയർത്തി ബലൂച് യുവാക്കൾ രംഗത്ത് വരുകയായിരുന്നു.

നവാബ് നവ്‌റോസ് ഖാന്റെ നേതത്വത്തിൽ തുടങ്ങിയ ചെറുത്തുനിൽപ്പ്

1958 -59 കാലഘട്ടത്തിൽ നവാബ് നവ്‌റോസ് ഖാന്റെ നേതൃത്വത്തിലായിരുന്നു ബലൂച്ചികൾ ചെറുത്തുനിൽപ്പ് തുടങ്ങിയത്. അദ്ദേഹത്തെ പാക് സൈന്യം തടവിലാക്കി. കുടുംബങ്ങളെയെല്ലാം തൂക്കിക്കൊന്നു അദ്ദേഹമാവട്ടെ തടവറയിൽ കിടന്ന് നരകിച്ചു മരിച്ചു. സമരം പിന്നീട് ശക്തി പ്രാപിക്കുന്നത് അറുപതുകളിലാണ് പാക്കിസ്ഥാന്റെ നാല് പ്രവിശ്യകളെ ഏകോപിപ്പിച്ചു നിർത്താനുള്ള വൺ യൂണിറ്റ് നയത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ രൂപത്തിലായിരുന്നു അത്. ആയിടയ്ക്കാണ് പാക്കിസ്ഥാൻ ബലൂച് പ്രവിശ്യയിൽ വൻ തോതിൽ സൈനീക ക്യാംപുകൾ സ്ഥാപിച്ചു തുടങ്ങിയത്. പ്രകൃതിവാതകം കൊണ്ട് സമ്പന്നമായ സൂയി ഗ്യാസ് നിലങ്ങളിൽ ആധിപത്യം സ്ഥാപിക്കുക എന്നതും പാക്കിസ്ഥാന്റെ ഉദ്ദേശ്യമായിരുന്നു.

ബലൂചിസ്ഥാനിൽ നിന്നും പാക്കിസ്ഥാൻ ഖനനം ചെയ്തെടുക്കുന്ന വിഭവങ്ങൾക്ക് ആനുപാതികമായ സമ്പത്ത് അവർക്ക് പാക്കിസ്ഥാൻ ഒരിക്കലും നൽകിയിരുന്നില്ല. അതിനോടെല്ലാമുള്ള പ്രതിഷേധം കൂടിയായപ്പോൾ ഗോത്ര വർഗ്ഗ നേതാവായ ഷേർ മുഹമ്മദ് മാറി സമാന മനസ്‌ക്കരായ ജനതയെ സംഘടിപ്പിച്ചു പാക്കിസ്ഥാൻ സർക്കാരിനെതിരെ ഒളിപ്പോര് ആരംഭിച്ചു. 1969 ൽ അവരുമായി സർക്കാർ വെടി നിർത്തൽ കരാറിന് തയ്യാറായി. കരാർ അനുസരിച്ചു ബലൂചിസ്ഥാൻ നാല് പ്രവിശ്യകളിൽ ഒന്നായി തന്നെ നിലകൊണ്ടു. വൺ യൂണിറ്റ് പോളിസി പിൻവലിക്കപ്പെട്ടു. ബലൂചിസ്ഥാൻ വീണ്ടും കലുഷിതമാവുന്നത് 1973 ലാണ്. പ്രവിശ്യാ ഗവർണറെ നിഷ്‌ക്കാസിതനാക്കിയ , പ്രസിഡന്റ് ഭൂട്ടോയുടെ നടപടിക്കെതിരെ ഗോത്ര വർഗ്ഗക്കാർ കലാപം ആരംഭിച്ചു. ഒൻപതിനായിരത്തോളം ബലൂച് വംശജരെ കൊന്നു കൊലവിളിച്ചു പ്രതികാരം ചെയ്ത് പാക് പട്ടാളം കലാപം അടിച്ചമർത്തി.

ബലൂചിസ്ഥാനിൽ നിന്ന് ലഭ്യമായ വിഭവങ്ങളിൽ മാത്രമായിരുന്നു പാക് ഭരണകൂടത്തിന്റെ കണ്ണ്. വികസനം തീർത്തും അവഗണിക്കപ്പെട്ടു എന്നുതന്നെ പറയാം. പാക്കിസ്ഥാനിലെ പഞ്ചാബ് , സിന്ധ് പ്രവിശ്യകളിൽ സർക്കാർ കൂടുതൽ വിഭവശേഷി വിനിയോഗിച്ചു. ബലൂചിസ്ഥാൻ തീർത്തും അവഗണിക്കപ്പെട്ടു. ഇതിനെതിരെ നവാബ് അക്‌ബർ ഖാൻ ബുഗ്തിയും മീർ ബലാ ച് മാറിയും പാക് സർക്കാരിന് പതിനഞ്ചിന പദ്ധതി സമർപ്പിച്ചു. പ്രവിശ്യയിൽ വൻതോതിൽ നിർമ്മിക്കപ്പെടുന്ന സൈനീക ബേസുകളുടെ നിർമ്മാണം ഉടൻ നിർത്തിവയ്ക്കുക എന്ന ആവശ്യവും അവർ ഉന്നയിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. പോരാട്ടം തുടർന്നു . 2006 ആഗസ്തിൽ 79 വയസ്സുള്ള , വൃദ്ധനായ നവാബിനെ പർവേസ് മുഷാറാഫിന്റെ സൈന്യം വധിച്ചു.

ബലൂച്ചികളെ കൊന്നൊടുക്കി ഭരണകൂടം

48 ൽ സൈനീകമായി കീഴടക്കിയത് മുതൽ പാക് ഭരണകൂടം ബലൂചിസ്ഥാന് മുകളിൽ നടത്തിവന്ന അതിക്രമം അതിന്റെ പാരമ്യതയിൽ എത്തിയത് അവസാനത്തെ ഒന്നര ദശാബ്ദത്തിനിടക്കാണ് . ഈ കാലയളവിൽ ബലൂച് വംശജരെ വംശീയ ഉന്മൂലനം ചെയ്യുന്നതിനായി പാക് സൈന്യം നിയോഗിക്കപ്പെട്ടു. മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തപ്പെട്ടു. ബലൂച്കളെ കൊന്നു കൊന്നൊടുക്കുക എന്നത് സൈന്യം ഔദ്യോഗികമായി തന്നെ ഏറ്റെടുത്തു. ബലമായി പിടിച്ചു കൊണ്ട് പോവുക, പീഡിപ്പിക്കുക, ഒടുവിൽ കൊന്നു തള്ളുക ഇതായിരുന്നു സൈന്യം അനുവർത്തിച്ചിരുന്ന തന്ത്രം. ഈ കാലയളവിൽ മാത്രം പ്രവിശ്യയിൽ നിന്ന് കാണാതായത് ഏകദേശം 25000 ത്തോളം പേരെയാണ്. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഒറ്റപ്പെട്ട മനുഷ്യാവകാശ ധ്വംസനങ്ങൾ എന്നതിൽ കവിഞ്ഞു യുദ്ധകാല പരിതസ്ഥിതിയാണ് വർഷങ്ങളായി പ്രവിശ്യയിൽ നിലനിൽക്കുന്നത്.

ഭരണകൂടം വംശീയ ഉന്മൂലനം ഒരു ദൗത്യമാക്കി ഏറ്റെടുത്തിരിക്കുന്നു. ശവ ശരീരങ്ങൾ കൂട്ടായി മറവു ചെയ്യാൻ സൗകര്യമുള്ള സംസ്‌കാര കേന്ദ്രങ്ങൾ പ്രവിശ്യയിൽ സാധാരണമായി. കുട്ടികളോ സ്ത്രീകളോ കന്നുകാലികളോ എന്ന് വേണ്ട , കണ്ടതിനെയെല്ലാം വകവരുത്തി സൈന്യം തേർവാഴ്ച നടത്തി. സ്ത്രീകളെ കൂട്ടത്തോടെ കടത്തിക്കൊണ്ടു പോയി. കൂട്ടത്തോടെ തന്നെ ബലാൽസംഗം ചെയ്യാൻ സൗകര്യമുള്ള കേന്ദ്രങ്ങളിലേക്ക്. പീഡന കേന്ദ്രങ്ങൾ ഔദ്യോഗികമായി തന്നെ നിലവിൽ വന്നു. ഒരു ജനതയുടെ സ്വാതന്ത്ര്യാഭിലാഷത്തെ തകർക്കാനുള്ള ആയുധമായി പീഡനങ്ങൾ മാറി. ഒരിക്കൽ, തട്ടിക്കൊണ്ടു പോയി പീഡന കേന്ദ്രത്തിൽ അടക്കപ്പെട്ട ഒരു പത്ര പ്രവർത്തകൻ അവിടെ ബലാൽസംഗ സെല്ലിൽ അടക്കപ്പെട്ട സെറീനാ മാറി എന്ന സ്‌കൂൾ അദ്ധ്യാപിക പീഡിപ്പിക്കപ്പെടുന്നതിന് ദൃക്സാക്ഷിയായി. പുറത്തു വന്ന അയാൾ ഏഷ്യൻ ഹ്യുമൻ റൈറ്‌സ് വാച്ചിന് സംഭവം റിപ്പോർട് ചെയ്തു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
ഭർത്താവ് വിദേശത്തായ നാല് മക്കളുള്ള യുവതി ഒന്നിലേറെ അക്കൗണ്ടുകൾ വഴി ചാറ്റിങ്; ബാങ്ക് അക്കൗണ്ടിലെ പണം കൈമാറിയത് പലർക്കും; യുവതി ലഹരിയെന്ന പോലെ മൊബൈലിന് അടിമ; സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളുള്ള യുവതിയുടെ മനോനില വീണ്ടെടുക്കാൻ കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ; തലസ്ഥാനത്ത് നടന്ന അദാലത്തിൽ തീർപ്പായത് 79 കേസുകൾ
ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനെ കാമുകൻ വിളിച്ചത് 25ലധികം തവണ; ഗതികെട്ട് ഭർത്താവ് കാമുകനെ വെട്ടിക്കൊന്നു; കാമുകൻ മദ്യപിച്ചെത്തിയത് തനിക്കൊപ്പം ജീവിച്ചിരുന്ന യുവതിയെ കാണാതായതോടെ; ആദ്യ ഭർത്താവിനെയും കാമുകനെയും തേച്ച് യുവതി ഒളിച്ചോടിയത് മറ്റൊരു യുവാവിനൊപ്പം; ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ രമ്യയെ പിടികൂടിയത് ബൈദരഹള്ളി പൊലീസ്
'ഇത് വെല്ലുവിളിയല്ല.. തന്നെ നിയന്ത്രിക്കുന്ന ശക്തിയുണ്ടെങ്കിൽ, ഞാൻ ഇതിന് മറുപടി നൽകുന്നില്ല, റബ്ബുണ്ടെങ്കിൽ ഇനി മറുപടി തരില്ല, റബ്ബ് തന്നോളും'; നിർമ്മാതാവ് ജോബി ജോർജ്ജിന്റെ വാർത്താ സമ്മേളനത്തിന് ഒറ്റവരിയിൽ മറുപടിയുമായി ഷെയിൻ നിഗം; നിർമ്മാതാവിന്റെ വാർത്താ സമ്മേളനത്തോടെ പിന്തുണ മയപ്പെടുത്തി മേജർ രവി അടക്കമുള്ളവരും; ഷെയിൻ നല്ല കുട്ടിയായി വന്ന് ജോബി ജോർജിന്റെ ചിത്രം പൂർത്തിയാക്കണമെന്നും മേജർ രവി; തർക്കം തീർക്കാൻ ചർച്ചകൾ തുടരുന്നു
അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; വിവരം പറഞ്ഞപ്പോൾ അത് കക്കയായിരിക്കും മാഡം എന്ന്; വെജ് ഹോട്ടലിൽ എങ്ങനെയാണ് കക്ക എന്ന് ചോദിച്ചപ്പോൾ പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം തരാമെന്നുമായി; പരിശോധനയിൽ കണ്ടെത്തിയത് പഴകിയ പാൽ, തൈര്, ഭക്ഷണം, വെളിച്ചെണ്ണ; ദോശമാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന സ്ഥലത്ത്; വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടലിന് താഴിട്ട് അധികൃതർ; കോട്ടയത്ത് വിൻസർ കാസിലിലും വേമ്പനാട് റിസോർട്ടിലും പഴകിയ ഭക്ഷണം; കൊള്ളക്കാർക്ക് പിഴയിട്ട് ഉദ്യോഗസ്ഥരും
ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ; 608 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ മകനാണ് യുപിഎസ്‌സി അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക്; മറികടന്നത് അദ്ദേഹത്തേക്കാൾ കൂടുതൽ മാർക്ക് കിട്ടിയ 299 ആളുകളെ; പ്രതിപക്ഷ നേതാവ് ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ല; ആരിടപെട്ടാലും അസ്വാഭാവികതയുണ്ട്; ചെന്നിത്തലയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; മാർക്ക് ദാന വിവാദത്തിൽ മറുപടി അവ്യക്തമെങ്കിലും ആരോപണങ്ങൾ വിടാതെ ജലീൽ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
ജോളിയും ജോൺസണും തമ്മിൽ ഉണ്ടായിരുന്നത് വർഷങ്ങൾ നീണ്ട അടുപ്പം; ആദ്യ ഭർത്താവിനെ കൊന്ന് ഷാജുവിനെ കല്യാണം കഴിച്ചത് സർക്കാർ ജോലിയിൽ കണ്ണും നട്ട്; രണ്ടാം ഭർത്താവിനെ വകവരുത്താൻ ശ്രമിച്ചത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയാകാനുള്ള തന്ത്രം; ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സൗഹൃദം ഉപേക്ഷിച്ചത് ജോൺസണിന്റെ ഭാര്യയെ തുണച്ചു; ഭാര്യ താക്കീത് ചെയ്തിട്ടും രഹസ്യ ബന്ധം ബി എസ് എൻ എൽ ജീവനക്കാരൻ തുടർന്നു; കൂടത്തായിയിലെ യഥാർത്ഥ വില്ലൻ ആര്?
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്