Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമ്മനിയുടെ ഹൃദയത്തെ രണ്ടായിപിളർത്തിയ ബെർലിൻ മതിൽ തകർത്തിട്ട് ഇന്ന് 30 വർഷം; അതിരുകൾ തകർത്ത സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഓർമ്മ പുതുക്കലിൽ ജർമ്മൻ ജനത; പശ്ചിമ-പൂർവ്വ ജർമ്മനിയുടെ ചേരിതിരിഞ്ഞ ഭരണത്തിൽ രക്തസാക്ഷികളായത് പതിനായിങ്ങൾ; ബെർലിൻ മതിൽക്കെട്ട് പൊളിച്ചുമാറ്റി ഐക്യജർമ്മനി രൂപീകരിച്ചതിന്റെ ഓർമ്മയിൽ ഗൂഗിളും

ജർമ്മനിയുടെ ഹൃദയത്തെ രണ്ടായിപിളർത്തിയ ബെർലിൻ മതിൽ തകർത്തിട്ട് ഇന്ന് 30 വർഷം; അതിരുകൾ തകർത്ത സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഓർമ്മ പുതുക്കലിൽ ജർമ്മൻ ജനത; പശ്ചിമ-പൂർവ്വ ജർമ്മനിയുടെ ചേരിതിരിഞ്ഞ ഭരണത്തിൽ രക്തസാക്ഷികളായത് പതിനായിങ്ങൾ; ബെർലിൻ മതിൽക്കെട്ട് പൊളിച്ചുമാറ്റി ഐക്യജർമ്മനി രൂപീകരിച്ചതിന്റെ ഓർമ്മയിൽ ഗൂഗിളും

മറുനാടൻ ഡെസ്‌ക്‌

ബർലിൻ: ജർമനിയുടെ ഹൃദയത്തെ രണ്ടായി പിളർത്തിയ ബർലിൻ മതിലിനെ ജനങ്ങൾ പൊളിച്ചുനീക്കിയിട്ട് ഇന്ന് 30 വർഷം. ബർലിൻ നഗരത്തിന്റെ ഒരുഭാഗം പടിഞ്ഞാറൻ ജർമനിയുടെയും മറ്റൊരു ഭാഗം കമ്യുണിസ്റ്റ് ഭരണത്തിലായ കിഴക്കൻ ജർമനിയുടെയും കൈവശം വന്നതോടെയാണു വിഭജന മതിൽ ഉയർന്നത്. പശ്ചിമ ജർമനിയുടെ കൈവശമുള്ള നഗരത്തിലേക്കു ജനങ്ങൾ കടക്കാതിരിക്കാൻ പൂർവ ജർമനിയാണു 1961 ൽ മതിൽ നിർമ്മിച്ചത്.

കുറുകെ കടക്കാൻ ശ്രമിച്ചവരെ വെടിവച്ചിടാൻ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെ ചിഹ്നമായി മതിൽ മാറി. ഒടുവിൽ സോവിയറ്റ് യൂണിയൻ ക്ഷയിക്കുകയും മറ്റു രാജ്യങ്ങളിൽ അവരുടെ പിടി അയയുകയും ചെയ്തതോടെ വിഭജനത്തിനെതിരെ ജർമൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 1989 നവംബർ ഒൻപതിനു ജനക്കൂട്ടം മതിൽ തകർത്തു.

ബർലിൻ മതിൽ തകർത്തതിന്റെ 30ാം വർഷികം ഐക്യജർമ്മൻ ജനത ആഘോഷിക്കുമ്പോൾ ഇവർക്ക് ഓർമകളുടെ ചോരത്തുള്ളികൾ വറ്റുരണ്ട കഥകൾ കൂടി പറയാനുണ്ടാകും. കൂട്ടക്കുരുതിയും , വെടിയെയ്‌പ്പും എന്നിങ്ങനെ കമ്യൂണിസ്റ്റ് ജർമ്മൻ ഭരണവും പശ്ചിമ ജർമ്മൻ ഭറണവും രണ്ടായി തിരിഞ്ഞ് നിലകൊണ്ടപ്പോൾ ശീതസമരക്കാലത്തെ പ്രധാന വാർത്തയായി ബെർലിൻ മതിലും നിറഞ്ഞു നിന്നിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ ഏകീകരണം ഒരു വലിയ വിജയമായിരുന്നു എന്ന് സമീപകാലത്ത് നടന്ന ഒരു സർവെയിൽ 75 ശതമാനം കിഴക്കൻ ജർമ്മൻകാരും അഭിപ്രായപ്പെടുമ്പോൾ പഴയ പശ്ചിമ ജർമ്മനിയിലുള്ള 50 ശതമാനം പേർ മാത്രമാണ് ഈ അഭിപ്രായം പങ്കുവയ്ക്കുന്നത്.

ബർലിൻ നഗരം പടിഞ്ഞാറൻ ജർമനിയുടെയും കിഴക്കൻ ജർമനിയുടെ അധികാരപരിധിയിൽ എത്തിയതോടെയാണ് ബർലിൻ നഗരത്തിന്റെ ഹൃദയഭാഗത്ത് വിഭജന മതിൽ ഉയർന്നത്. 1961 ഓഗസ്റ്റിൽ പൂർവ ജർമനിനിയിലെ കമ്യൂണിസ്റ്റ് സർക്കാരാണ് മതിൽ പണിതത്. 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്. 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു. പടിഞ്ഞാറൻ ജർമനിയുടെ പരിധിയിലുള്ള നഗരപ്രദേശത്തേക്ക് കിഴക്കൻ ജർമനിയിൽ നിന്നുള്ള? ആളുകൾ കടക്കുന്നത് തടയുക എന്നതായിരുന്നു ബർലിൻ മതിലിന്റെ ലക്ഷ്യം.

വിഭജന മതിൽ കടക്കാൻ ശ്രമിച്ചവരെ ഭരണകൂടം വെടിവച്ചു വീഴ്‌ത്താൻ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും ബർലിൻ മതിൽ കാരണമായി. 1990 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്യൂണിസ്റ്റ് ഭരണം തകർന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടർന്ന് 1989 നവംബർ ഒൻപതിന് ജർമൻ ജനത തന്നെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി മതിൽക്കൂട്ടം പൊളിച്ചു കളയുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP