Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയയിൽ ഹരമായെങ്കിലും യുവാക്കളുടെ മനസ്സിൽ കൂടുകൂട്ടിയെങ്കിലും ഇമേജിന്റെ തിളക്കം എതിരാളി തട്ടിയെടുക്കുന്നത് തിരിച്ചറിഞ്ഞു; രണ്ടാം വട്ടം ഗോദായിൽ ഇറങ്ങുന്ന ട്രംപിനെ തളയ്ക്കാനുള്ള പോരാട്ടം വൈസ് പ്രസിഡന്റ് ജോ ബൈഡനെ ഏൽപ്പിച്ച് ബെർണി സാൻഡേ്‌സ് പിന്മാറി; 78കാരന്റെ പിന്മാറ്റം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രൈമറികളിൽ പിന്നോട്ട് പോയതോടെ

സോഷ്യൽ മീഡിയയിൽ ഹരമായെങ്കിലും യുവാക്കളുടെ മനസ്സിൽ കൂടുകൂട്ടിയെങ്കിലും ഇമേജിന്റെ തിളക്കം എതിരാളി തട്ടിയെടുക്കുന്നത് തിരിച്ചറിഞ്ഞു; രണ്ടാം വട്ടം ഗോദായിൽ ഇറങ്ങുന്ന ട്രംപിനെ തളയ്ക്കാനുള്ള പോരാട്ടം വൈസ് പ്രസിഡന്റ് ജോ ബൈഡനെ ഏൽപ്പിച്ച് ബെർണി സാൻഡേ്‌സ് പിന്മാറി; 78കാരന്റെ പിന്മാറ്റം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രൈമറികളിൽ പിന്നോട്ട് പോയതോടെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് സെനറ്റർ ബെർണി സാൻഡേഴ്സ് പിന്മാറി. പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള പ്രൈമറികളിൽ പിന്നോട്ട് പോയതിനെ തുടർന്നാണ് പിന്മാറാൻ തീരുമാനിച്ചത്. ഇതോടെ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെയായിരിക്കും രണ്ടാം വട്ടവും അധികാരം ലക്ഷ്യമിടുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരിക.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാനുള്ള തന്റെ മത്സരം ഫലം കാണില്ലെന്ന് മനസ്സിലായതോടെയാണ് പിന്മാറ്റമെന്ന് സാൻഡേഴ്‌സ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ജോ ബൈഡനാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി, 78 കാരൻ പറഞ്ഞു. വളരെ മാന്യനും പുരോഗമനപരമായ ആശയങ്ങളുമുള്ള ബൈഡനെ ഞാൻ അഭിനന്ദിക്കുന്നു.

2016 ൽ ഹിലാരി ക്ലിന്റണെ വെല്ലുവിളിച്ച സാൻഡേഴ്‌സ് 2020 ലെ തിരഞ്ഞെടുപ്പിൽ ബൈഡന് കടുത്ത എതിരാളിയായിരുന്നു. ഈ വർഷം ആദ്യം നടന്ന പ്രൈമറികളിൽ മുന്നിലെത്തുകയും ചെയ്തു. ആദ്യ മൂന്നുസംസ്ഥാനതല പോരാട്ടത്തിലും മുമ്പനായി, എന്നാൽ, പിന്നീട് ബൈഡന്റെ തിളക്കത്തിൽ അത് മങ്ങി. സോഷ്യൽ മീഡിയ നിരന്തരം പ്രചാരണങ്ങളിൽ മിടുക്കനായിരുന്നു സാൻഡേഴ്‌സ്. അദ്ദേഹത്തിന്റെ പുരോഗമന ആശയങ്ങൾ യുവജനങ്ങൾക്കിടയിൽ പ്രീതി.

ബുധനാഴ്ച സംഘടിപ്പിച്ച സ്റ്റാഫ് കോൺഫറൻസ് കോളിലാണ് തന്റെപിന്മാറ്റം സാൻഡേഴ്‌സ് അറിയിച്ചത്.ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം ബിഡന് 1217 ഡെലിഗേറ്റുകളുടെ പിന്തുണയുള്ളപ്പോൾ സാൻഡേഴ്സിനെ 914 പേർ മാത്രമേ പിന്തുണക്കുന്നുള്ളൂ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ 2016ൽ ഹിലരി ക്ലിന്റണായിരുന്നു സാൻഡേഴ്‌സന് എതിരാളിയായിരുന്നത്.സമഗ്ര ആരോഗ്യരക്ഷാ പദ്ധതി, ഏകീകൃത സൗജന്യ കോളേജ് വിദ്യാഭ്യാസം, ധനികർക്ക് അധിക നികുതി തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവച്ചാണ് സാൻഡേഴ്സ് ഇത്തവണ ശ്രദ്ധനേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP