Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോകുന്നോ? ജാഗരൂകരാകണം..വലിയ ആൾക്കൂട്ടമുള്ള പൊതുസ്ഥലങ്ങളിൽ പോകരുത്; പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലസ്ഥലത്തും സംഘർഷം; മാധ്യമ റിപ്പോർട്ടുകൾ നിരന്തരം നിരീക്ഷിക്കണം; കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് സർക്കാർ

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോകുന്നോ? ജാഗരൂകരാകണം..വലിയ ആൾക്കൂട്ടമുള്ള പൊതുസ്ഥലങ്ങളിൽ പോകരുത്; പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലസ്ഥലത്തും സംഘർഷം; മാധ്യമ റിപ്പോർട്ടുകൾ നിരന്തരം നിരീക്ഷിക്കണം; കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർ ജാഗ്രത കാട്ടണമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ നിർദ്ദേശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസാണ് ജാഗ്രതാനിർദ്ദേശം നൽകിയത്. കേരളത്തിലേക്ക് പോകുന്നവർ മാധ്യമറിപ്പോർട്ടുകൾ നിരീക്ഷിക്കണം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും അക്രമാസക്ത പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ ചില സ്ഥലങ്ങളിൽ പൊതുഗതാഗതം മുടങ്ങിയിട്ടുണ്ട്. ജാഗ്രത പാലിക്കുകയും വലിയ ആൾക്കൂട്ടങ്ങളുള്ള പൊതുസ്ഥലങ്ങൾ ഒഴിവാക്കുകയും വേണം. എഫ്‌സിഒയുടെ മുന്നറിയിപ്പിന്റെ സാരംശം ഇതാണ്.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില ഗവർണർ പി.സദാശിവം കേന്ദ്രത്തെ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രിയേയാണ് ധരിപ്പിച്ചത്. കേരളത്തിലെ ഹർത്താൽ അക്രമങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണ വിധേയമാക്കാനും സർക്കാരിനു കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾ ഗൗരവത്തോടെയാണു നിരീക്ഷിക്കുന്നതെന്നു കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിനിടെ, ശബരിമല ദർശനത്തിനെത്തിയ വിദേശികൾ സന്നിധാനത്ത് പോകാതെ മടങ്ങി. സ്വീഡനിൽ നിന്നെത്തിയ മിഖായേൽ മൊറോസയും നദേശ ഉസ്‌കോവയുമാണ് ശബരിമല ദർശനത്തിനായി നിലയ്ക്കലിൽ എത്തിയത്. ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ട്. എന്നാൽ പ്രശ്‌നങ്ങളുണ്ടാക്കാൻ താത്പര്യമില്ലാത്തതിനാൽ മടങ്ങുന്നുവെന്ന് വിദേശികൾ പറഞ്ഞു. ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ ശബരിമല കർമസമിതി ആഹ്വാനംചെയ്ത ഹർത്താലിനിടെയാണ് വ്യാപക അക്രമ സംഭവങ്ങളുണ്ടായത്. ബിജെപി ഹർത്താലിനെ പിന്തുണച്ചിരുന്നു. നൂറ് കെ.എസ്.ആർ.ടി.സി ബസ്സുകളാണ് ഹർത്താലിനിടെ തകർക്കപ്പെട്ടത്. അക്രമ സംഭവങ്ങളിൽ ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കണക്കാക്കുന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

223 അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഹർത്താലിനിടെ തുടങ്ങിയ അക്രമ സംഭവങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. കണ്ണൂരും അടൂരും അടക്കമുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസവും അക്രമ സംഭവങ്ങൾ ആവർത്തിച്ചിരുന്നു. കണ്ണൂരിൽ പ്രമുഖ നേതാക്കൾ അടക്കമുള്ളവരുടെ വീടുകൾക്കുനേരെ ബോംബേറുണ്ടാവുകയും ചെയ്തിരുന്നു.ബ്രിട്ടീഷ് സർക്കാരിന്റെ മുന്നറിയിപ്പ് ടൂറിസത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP