Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12000 മരണം നടന്ന സ്വന്തം രാജ്യത്തെ കഴിവ്കേടു മറച്ചു ഇന്ത്യയിലേക്കു കണ്ണ് വച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ ; ഇന്ത്യയിൽ പിപിഇ ഇല്ലെന്നു ബിബിസി; മോദിയുടെ ലോക്ഡൗൺ ശരിയായില്ലെന്നു ദി ഗാർഡിയൻ; കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടൻ കയ്യും കാലും ഇട്ടടിക്കുമ്പോഴും ഇന്ത്യ ചെയ്യുന്നതെല്ലാം കുറ്റം; മോശം വാർത്ത കിട്ടുന്നില്ലെന്ന് മാത്രമല്ല കോവിഡ് നിയന്ത്രണത്തിൽ ഇന്ത്യ മാതൃക എന്ന ലോകാരോഗ്യ സംഘടനയുടെ വാഴ്‌ത്തൽ കൂടി വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതെ ബ്രിട്ടീഷ് മീഡിയ

12000 മരണം നടന്ന സ്വന്തം രാജ്യത്തെ കഴിവ്കേടു മറച്ചു ഇന്ത്യയിലേക്കു കണ്ണ് വച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ ; ഇന്ത്യയിൽ പിപിഇ ഇല്ലെന്നു ബിബിസി; മോദിയുടെ ലോക്ഡൗൺ ശരിയായില്ലെന്നു ദി ഗാർഡിയൻ; കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടൻ കയ്യും കാലും ഇട്ടടിക്കുമ്പോഴും ഇന്ത്യ ചെയ്യുന്നതെല്ലാം കുറ്റം; മോശം വാർത്ത കിട്ടുന്നില്ലെന്ന് മാത്രമല്ല കോവിഡ് നിയന്ത്രണത്തിൽ ഇന്ത്യ മാതൃക എന്ന ലോകാരോഗ്യ സംഘടനയുടെ വാഴ്‌ത്തൽ കൂടി വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതെ ബ്രിട്ടീഷ് മീഡിയ

പ്രത്യേക ലേഖകൻ

കവൻട്രി : ദിവസവും ശരാശരി ആയിരം പേരുടെ മരണത്തിലേക്ക് എത്തികൊണ്ടിരിക്കുന്ന ഗതികേടിൽ ലോകത്തിനു മുന്നിൽ തല കുനിച്ചു നിൽക്കുന്ന ബ്രിട്ടന്റെ അസ്വസ്ഥത മറയ്ക്കാൻ പ്രധാന ദേശീയ മാധ്യമങ്ങൾ കണ്ണുവയ്ക്കുന്നത് ഇന്ത്യയിലേക്ക് . ഇന്ത്യയിൽ നടക്കുന്നത് എല്ലാം കുറ്റം പറയാൻ മാത്രമായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് കൊളോണിയൽ ഭൂതങ്ങൾ ഇപ്പോൾ നിറഞ്ഞാടുന്നത് മാധ്യമങ്ങൾ വഴിയാണെന്ന് അടുത്ത കാലങ്ങളിൽ വന്ന ഇന്ത്യ വിരുദ്ധ വാർത്തകൾ തന്നെ തെളിയിക്കുന്നു . കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടൻ കയ്യുംകാലും ഇട്ടടിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നും എന്തെങ്കിലും മോശം കാര്യങ്ങൾ കിട്ടിയാലോ എന്നാലോചിച്ചു തലകുത്തി മറിയുകയാണ് ബ്രിട്ടനിലെ മാധ്യമങ്ങൾ പലതും. അവർ പ്രതീക്ഷിച്ച പോലെ മോശം വാർത്തകൾ ഇന്ത്യയിൽ നിന്നും ലഭിക്കുന്നില്ല എന്ന് മാത്രമല്ല , മറ്റു രാജ്യങ്ങൾക്കു ഇന്ത്യ കോവിഡ് നിയന്ത്രണം പിടിച്ചു നിർത്തുന്നത് മാതൃകയാക്കാവുന്നതാണെന്നു ലോകാരോഗ്യ സംഘടനാ പോലും പറഞ്ഞു കഴിഞ്ഞു .

ഇതോടെ ബ്രിട്ടനിലെ മാധ്യമങ്ങൾക്കു ചൊറിച്ചിൽ കൂടുകയാണ് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളുമായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ബി ബി സിയും ദി ഗാർഡിയനും പുറത്തു വന്നത് . മുൻപ് ബ്രിട്ടീഷുകാരെ കൊച്ചിയിൽ വിമാനത്തിൽ നിന്നും പിടിച്ചിറക്കി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സിച്ചപ്പോൾ അവിടെ പരിസരം മുഴുവൻ എലി ഉണ്ടെന്നായിരുന്നു ഗാർഡിയന്റെ കുറ്റാരോപണം. മാത്രമല്ല ബ്രിട്ടീഷ് പൗരന്മാരുടെ ബന്ധുക്കളെ കൊണ്ട് പരാതി ഉയർത്തി ബ്രിട്ടീഷ് സർക്കാരിനെ പ്രശ്‌നത്തിൽ ഇടപെടുവിക്കാനും അവരെ തിരികെ എത്തിക്കാനും ഗാർഡിയൻ പത്രം ശ്രമം നടത്തി . എന്നാൽ 83 വയസു വരെയുള്ള 19 അംഗ ബ്രിട്ടീഷ് സംഘത്തിലെ മുഴുവൻ പേരെയും ജീവിതത്തിലേക്ക് മടക്കി എത്തിച്ചാണ് കേരളം മറുപടി നൽകിയത് . മാത്രമല്ല , ബ്രിട്ടീഷ് പത്രത്തിന് ഇതേക്കുറിച്ചു വെക്തമായി കത്തെഴുതിയാണ് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് സംഭവത്തിന് ഉഗ്രൻ ക്‌ളൈമാക്‌സ് ഒരുക്കിയത് .

ബ്രിട്ടനിൽ ഓരോ ദിവസവും കോവിഡ് മരണ നിരക്ക് ഉയരുമ്പോഴും ആശുപത്രി ജീവനക്കാർക്ക് നല്കാൻ പോലും മാസ്‌കും ഗ്ലൗസും പ്ലാസ്റ്റിക് ഗൗണുകളും ഇല്ലെന്ന വാർത്തകൾ ഇനിയും വേണ്ടത്ര ഗൗരവത്തിൽ കൊടുക്കാൻ സാധികാത്ത ബിബിസി ഇപ്പോൾ കരയുന്നത് ഇന്ത്യയിൽ ഡോക്ടർമാർ പി പി ഇ ഇല്ലാതെ വിഷമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് . പി പി ഇ ഇല്ലാതെ രോഗികളെ കൈകാര്യം ചെയ്യരുത് എന്ന് ആർ സി എൻ പോലും പറഞ്ഞിട്ടും ബി ബി സി അത് കണ്ടില്ലെന്നു നടിക്കുകയാണ് . മിക്ക ആശുപത്രികളിലും പി പി ഇ ഷോർട്ടേജ് മൂലം കഷ്ടപ്പെടുകയാണ് . ക്രോയിഡോണിൽ പി പി ഇ ഇല്ലാതെ രോഗികളെ പരിചരിച്ച മലയാളി നേഴ്‌സ് ഇപ്പോൾ കോവിഡ് ബാധിതയായി വീട്ടിൽ സെല്ഫ് ഐസലേഷനിലാണ് .

ഇത്തരത്തിൽ നൂറു കണക്കിന് നേഴ്‌സുമാരും ഡോക്ടർമാരും കോവിഡ് മൂലം പ്രയാസപ്പെടുകയാണ് . ഇതുവരെ 25 ലേറെ എൻഎച്എസ് ജീവനക്കാരാണ് കോവിഡ് വൈറസ് മൂലം മരിച്ചത് , ഇവരിൽ നല്ല പാങ്കും രോഗികളെ കൈകാര്യം ചെയ്തത് വഴിയാണ് വൈറസിന്റെ ആക്രമണത്തിന് ഇരയായതും . എന്നാൽ ഇത്തരം വാർത്തകൾ ഒക്കെ ബിബിസിയിൽ തമസ്‌ക്കരിക്കപ്പെടുകയാണ് . ഇന്ത്യയിൽ മഴക്കോട്ടും ഹെൽമെറ്റും ഒക്കെ കോവിഡ് ചികിത്സ രംഗത്ത് ഡോക്ടർമാർ ഉപയോഗിക്കുന്നു എന്നാണ് ബിബിസിയുടെ ആക്ഷേപം . എന്നാൽ ബ്രിട്ടനിൽ വെറും പ്ലാസ്റ്റിക് ഏപ്രൺ ഉപയോഗിക്കേണ്ടി വരുന്ന ഗതികേട് മാധ്യമ ഭീമൻ കാണുന്നുമില്ല .

എന്നാൽ ഇതിനേക്കാൾ കഷ്ടമാണ് ഗാർഡിയന്റെ അവസ്ഥ. ഇന്ത്യൻ ജനങ്ങൾ സർക്കാരിനെ അനുസരിക്കുന്നതിലാണ് പത്രത്തിന്റെ രോഷം മുഴുവൻ . രാജ്യത്തെ നിർധന ജനതയെ മോദി സർക്കാർ നിർബന്ധിച്ചു അടച്ചിട്ടിരിക്കുക ആണെന്നും ഇത് ക്രൂരത ആണെന്നനുമാണ് പത്രത്തിന് പറയാനുള്ളത് . ലോക് ഡൗൺ മൂലം തെരുവിൽ ജീവിച്ചവർക്കു അവരുടെ ദിവസങ്ങൾ ഏറെ പ്രയാസമായി മാറിയിരിക്കുകയാണ് എന്നാണ് പത്രം കണ്ടുപിടിച്ചിരിക്കുന്നത് . താൽക്കാലിക ജോലികൾ ചെയ്തു ജീവിച്ചവർക്കു ലോക്ദറൗണ് മൂലം ഏറെ പ്രയാസം ഉണ്ടെന്നാണ് റിപ്പോർട്ടിന്റെ കാതൽ . എന്നാൽ കൽക്കത്തയിൽ നിന്നുള്ള റിപ്പോർട്ടിൽ കോവിഡ് ആ മഹാനഗരത്തിൽ നിയന്ത്രണ വിധേയമാണ് എന്ന കാര്യം പത്രം സൗകര്യം പോലെ മറച്ചു വയ്ക്കുന്നു . ലോകത്തെ ഏറ്റവും വലിയ കോവിഡ് നിയന്ത്രണമാണ് ഇന്ത്യ നടത്തുന്നത് എന്നും ഇതിലൂടെ ലക്ഷകണക്കിന് ആളുകൾ പ്രയാസപ്പെടുകയാണ് എന്നും ഗാർഡിയൻ കണ്ടെത്തുന്നു

.

യുകെയിൽ സോഷ്യൽ ഡിസ്റ്റൻസും ലോക് ഡൗണും വേണ്ടത്ര ഗുണം ചെയ്യുന്നില്ല എന്നതും ദിവസവും ആയിരക്കണക്കിന് പുതിയ രോഗികൾ ഉണ്ടായികൊണ്ടിരിക്കുകയാണെന്ന സത്യവും മറച്ചു വച്ചാണ് ഗാർഡിയൻ ഇന്ത്യയിലേക്ക് ഒളിഞ്ഞു നോക്കുന്നത് . ഇന്ത്യ പോലെ ഒരു രാജ്യത്തു ലോക് ഡൗൺ പോലെയുള്ള ആശയങ്ങൾ നടപ്പിലാക്കുക പ്രായോഗികം അല്ലെന്ന പാശ്ചാത്യ ചിന്തയാണ് ഇപ്പോൾ മറിച്ചു വാർത്തകൾ നൽകി ലോകത്തിനു മുന്നിൽ ഇന്ത്യയെ താറടിക്കാൻ ഉള്ള അവസരമായി ഗാർഡിയൻ ശ്രമിക്കുന്നത് . വെറും നാലു മണികൂർ നോട്ടീസിലാണ് ഇന്ത്യ ലോക്ഡോൺ ആയതെന്നും പത്രം പറയുന്നു . എന്നാൽ ഇതിനേക്കാൾ വേഗത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച മൊറോക്കോ പോലെയുള്ള രാജ്യങ്ങളെ കുറിച്ചു വാർത്ത നല്കാൻ ഗാർഡിയൻ താൽപ്പര്യം കാണിക്കാത്തതോടെ ഇന്ത്യയെ എങ്ങനെയും താറടിക്കുകയാണ് ലക്ഷ്യം എന്ന് വ്യക്തം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP