Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ ഉൾപ്പെടുത്തിരിക്കുന്നത് ചൈനയുടെ കൈവശമുള്ള പ്രദേശങ്ങളും; ഇന്ത്യയുടെ അധീനതയിലുള്ള അരുണാചൽ പ്രദേശിന്റെ പോലും ഉടമസ്ഥാവകാശം ചൈന അവകാശപ്പെടവേ നിയന്ത്രണത്തിലുള്ള പ്രദേശം ഉൾപ്പെടുത്തിയതിൽ കലിപൂണ്ട് ചൈന; ഇന്ത്യക്കെതിരെ നിലപാട് കർശനമാക്കുമെന്ന് മുന്നറിയിപ്പ്; യുഎന്നിൽ ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ ഒരുമിക്കും

പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ ഉൾപ്പെടുത്തിരിക്കുന്നത് ചൈനയുടെ കൈവശമുള്ള പ്രദേശങ്ങളും; ഇന്ത്യയുടെ അധീനതയിലുള്ള അരുണാചൽ പ്രദേശിന്റെ പോലും ഉടമസ്ഥാവകാശം ചൈന അവകാശപ്പെടവേ നിയന്ത്രണത്തിലുള്ള പ്രദേശം ഉൾപ്പെടുത്തിയതിൽ കലിപൂണ്ട് ചൈന; ഇന്ത്യക്കെതിരെ നിലപാട് കർശനമാക്കുമെന്ന് മുന്നറിയിപ്പ്; യുഎന്നിൽ ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ ഒരുമിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള മാബലിപുരത്തെ കൈകൊടുക്കൽ ഫലം കാണുന്നില്ല. ഇന്ത്യയും ചൈനയും ഏറ്റുമുട്ടൽ വഴിയിലേക്ക് വീണ്ടുമെത്തുകയാണ്. ഭരണഘടനയുടെ 370ാം വകുപ്പ് പരിഷ്‌കരിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നതിനു പിന്നാലെ വിഷയത്തിൽ ഇടപെട്ട് ചൈന വിവാദം കൊഴുപ്പിക്കുകയാണ്. ഇന്ത്യയുടെ നടപടി നിയമവിരുദ്ധവും നിരർഥകവുമാണെന്നു ചൈന ആരോപിച്ചു. ഇന്ത്യയുടെ അധികാരപരിധിയിൽ ചൈനയുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാകാത്തതും ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ ഉൾപ്പെടുത്തിരിക്കുന്നത് ചൈനയുടെ കൈവശമുള്ള പ്രദേശങ്ങളാണ്. ഇന്ത്യയുടെ അധീനതയിലുള്ള അരുണാചൽ പ്രദേശിന്റെ പോലും ഉടമസ്ഥാവകാശം ചൈന അവകാശപ്പെടവേ നിയന്ത്രണത്തിലുള്ള പ്രദേശം ഉൾപ്പെടുത്തിയതിൽ കലിപൂണ്ട് ചൈന ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വരികയാണ്. ഇന്ത്യക്കെതിരെ നിലപാട് കർശനമാക്കുമെന്ന് മുന്നറിയിപ്പുമായാണ് ചൈന എത്തുന്നത്. യുഎന്നിൽ ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ ഒരുമിക്കുമെന്നതിന്റെ സൂചനയാണ് ചൈനയുടെ നിലപാടുകൾ.

എന്നാൽ ജമ്മു കശ്മീർ പുനഃസംഘടന ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റു രാജ്യങ്ങൾ അതിൽ മറുപടി പറയേണ്ടതില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഒട്ടേറെ പ്രദേശങ്ങളിൽ ചൈനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരിലെ ഇന്ത്യൻ പ്രദേശങ്ങൾ പലതും അനധികൃതമായി ചൈന സ്വന്തമാക്കിയിട്ടുണ്ട്. 1963ലെ ചൈനപാക്കിസ്ഥാൻ അതിർത്തി കരാറിലൂടെയാണ് ഈ നീക്കമെന്നും മന്ത്രാലയം വക്താവ് രവീഷ് കുമാർ തിരിച്ചടിച്ചു. ഇതോടെ ഭിന്നതെ രൂക്ഷമാകുകയാണ്. ഇതോടെ പാക്കിസ്ഥാന് ഒപ്പം ചൈന ഉറച്ചു നിൽക്കുമെന്നും വ്യക്തമാകുകയാണ്. യുഎന്നിൽ ഇന്ത്യയെ പാക്കിസ്ഥാനൊപ്പം ചൈനയും അതിശക്തമായി എതിർക്കും.

യഥാർഥത്തിൽ ചൈനയുടെ അധികാരപരിധിയിലുള്ള മേഖലകൾ അങ്ങനെത്തന്നെ തുടരും. ഒരു തരത്തിലും ഇന്ത്യയുടെ ഇടപെടൽ നീക്കം നടപ്പാകില്ല. ചൈനയുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങൾ അംഗീകരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടതും യുഎൻ അംഗീകരിച്ചതുമായ കരാറുകൾ പ്രകാരം അതിർത്തിയിൽ സമാധാനത്തിനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും ചൈന ആവശ്യപ്പെട്ടു. ഭരണഘടനയുടെ 370ാം വകുപ്പ് പരിഷ്‌കരിച്ചതിനു പിന്നാലെ ഓഗസ്റ്റിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചൈന സന്ദർശിച്ചിരുന്നു.

ജമ്മു കശ്മീരിൽ നടന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിർത്തിയിൽ അതുമായി ബന്ധപ്പെട്ട യാതൊരു മാറ്റങ്ങളുമുണ്ടാകില്ലെന്നുമായിരുന്നു അന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് അദ്ദേഹം പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണരേഖയെയും(എൽഎസി) ഇതു ബാധിക്കില്ലെന്നും ജയശങ്കർ വ്യക്തമാക്കി. 3488 കിമീ നീളത്തിലാണ് എൽഎസി. ഇതു സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഇരുരാജ്യത്തെയും പ്രതിനിധികൾ ഇതുവരെ ഇരുപതിലേറെ തവണ ചർച്ച നടത്തിയിട്ടുണ്ട്. ഉറപ്പുകൾ എല്ലാം ലംഘിക്കപ്പെട്ടുവെന്നാണ് ചൈന ആരോപിക്കുന്നത്.

ഒക്ടോബർ 31ഓടെ ഇന്ത്യയിൽ ജമ്മു കശ്മീർ സംസ്ഥാനം ഇല്ലാതായി. പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു. ജമ്മു കശ്മീരിന്റെ ലഫ്. ഗവർണറായി ഗിരിഷ് ചന്ദ്ര മുർമു ശ്രീനഗറിലും ലഡാക്കിന്റെ ലഫ്.ഗവർണരായി രാധാ കൃഷ്ണ മാഥുർ ലേയിലും സത്യപ്രതിജ്ഞ ചെയ്തു. ചൈനയടക്കം ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനോട് ഇന്ത്യയ്ക്ക് താൽപര്യമില്ല. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ അഭിപ്രായപ്രകടനങ്ങൾ നടത്താറുമില്ല. ഇന്ത്യയുടെ പരമാധികാരത്തെ ചൈന ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP