Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയാർഥികളെയും കുടിയേറ്റക്കാരെയും എത്രയും വേഗം അവരവരുടെ നാട്ടിലേക്ക് തിരിച്ചയച്ചില്ലെങ്കിൽ യൂറോപ്പ് ഭാവിയിൽ ഒരു ഇസ്ലാമിക ഭൂഖണ്ഡമായി മാറും; മുന്നറിയിപ്പുമായി ദലൈലാമ; ബുദ്ധിസ്റ്റ് ആചാര്യന്റെ വാക്കുകൾ അവേശപൂർവം ഷെയർ ചെയ്ത് വെള്ളക്കാർ

അഭയാർഥികളെയും കുടിയേറ്റക്കാരെയും എത്രയും വേഗം അവരവരുടെ നാട്ടിലേക്ക് തിരിച്ചയച്ചില്ലെങ്കിൽ യൂറോപ്പ് ഭാവിയിൽ ഒരു ഇസ്ലാമിക ഭൂഖണ്ഡമായി മാറും; മുന്നറിയിപ്പുമായി ദലൈലാമ; ബുദ്ധിസ്റ്റ് ആചാര്യന്റെ വാക്കുകൾ അവേശപൂർവം ഷെയർ ചെയ്ത് വെള്ളക്കാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്പിലേക്കു തുടരുന്ന അഭയാർഥി പ്രവാഹം നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ യൂറോപ്പ് മുസ്ലീങ്ങളുടെയോ ആഫ്രിക്കക്കാരുടെയോ ഭൂഖണ്ഡമായി മാറുമെന്ന് ബുദ്ധമതാചാര്യൻ ദലൈലാമ. അഭയാർഥികളെ അതാത് രാജ്യങ്ങളിലേക്ക് എത്രയും വേഗം തിരിച്ചയക്കണമെന്നാണ് അദദ്ദേഹത്തിന്റെ ആവശ്യം. നിയന്ത്രിത എണ്ണം അഭയാർഥികളെ മാത്രമേ യൂറോപ്യൻ രാജ്യങ്ങളിൽ തുടരാൻ അനുവദിക്കാവൂ എന്നും ദലൈലാമ ആവശ്യപ്പെടുന്നു.

ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ദലൈലാമയുടെ പരാമർശം. അഭയാർഥികളെ തിരിച്ചയക്കുമ്പോൾ അവർക്ക് ജീവിക്കാനാവശ്യമായ പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിക്കുന്നു. അഭയാർഥികളെ സ്വീകരിക്കുകയും അവർക്കുവേണ്ട പരിശീലനവും വിദ്യാഭ്യാസവും നൽകുകയും വേണം. അവർക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോയി ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്.
യൂറോപ്പിൽത്തന്നെ തുടരണമെന്ന് അഭയാർഥികൾ വാശിപിടിച്ചാലോ എന്ന ചോദിച്ചപ്പോഴാണ്, നിയന്ത്രിതമായ തോതിൽ അവരെ തുടരാൻ അനുവദിക്കാമെന്ന് ദലൈലാമ പറഞ്ഞത്.

എന്നാൽ, മുഴുവൻ പേരെയും നിലനിർത്തിയാൽ യൂറോപ്പ് ഒരു മുസ്ലിം ഭൂഖണ്ഡമായി മാറും. അതംഗീകരിക്കാനാവില്ല. അല്ലെങ്കിൽ ഒരു ആഫ്രിക്കൻ ഭൂഖണ്ഡമായി മാറും. അതും അംഗീകരിക്കാനാവില്ല. എന്നാൽ, ദലൈലാമ ഇന്ത്യയിൽ അഭയാർഥിയായി ജീവിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. യൂറോപ്പ് യൂറോപ്യന്മാർക്ക് എന്നാണ് ആ ചോദ്യത്തിന് നൽകിയ മറുപടി.

1959 മുതൽ ഇന്ത്യയിൽ അഭയാർഥിയായി ജീവിക്കുകയാണ് ദലൈലാമ. ടിബറ്റിൽ ചൈന അധിനിവേശം നടത്തിയതോടെയാണ് ദലൈലാമയും കൂട്ടരും ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ആ്ദ്യമായല്ല ദലൈലാമ അഭയാർഥികൾക്കെതിരേ സംസാരിക്കുന്നത്. കഴിഞ്ഞവർഷം സ്വീഡനിലെ മാൽമോയിൽ സംസാരിക്കുമ്പോഴും അഭയാർഥികളെ തിരിച്ചയച്ച് അവരവരുടെ രാജ്യങ്ങളെ കെട്ടിപ്പടുക്കാൻ പ്രാപ്തരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരെ സ്വീകരിക്ക, സഹായിക്കുക, വിദ്യാഭ്യാസം നൽകുക. ആത്യന്തികമായി അവരെ അവരുടെ നാടുകൾക്ക് പ്രയോജനപ്പെടുന്നവരാക്കുക-ഇതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

മറ്റു രാജ്യങ്ങളിൽനിന്നെത്തുന്ന അഭയാർഥികളെ ജർമനിയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും സ്വീകരിക്കുന്നത് വലിയ അത്ഭുതകരമായ കാര്യമാണെന്ന് കഴിഞ്ഞവർഷം റോട്ടർഡാമിൽ സംസാരിക്കവെ ദലൈലാമ പറഞ്ഞു. ഇങ്ങനെ അഭയം തേടുന്നവർ അവരരവുടെ നാടുകളെക്കുറിച്ചുകൂടി ആലോചിക്കണം. കൊള്ളയും കൈലയും ദാരിദ്ര്യവുമൊക്കെയാകാം ഇപ്പോൾ. എന്നാൽ, ആ രാജ്യങ്ങളെ ഉയർച്ചയിലേക്ക് നയിക്കേണ്ടത് തങ്ങളാണെന്ന ചിന്ത അഭയാർഥികളിലുണ്ടാകണെമന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ദലൈലാമയുടെ വാക്കുകളെ യൂറോപ്പിലെ വലതുപക്ഷ സംഘടനകൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം തുടങ്ങിയതോടെയാണ് വലതുപക്ഷ സംഘടനകൾ പല രാജ്യങ്ങളിലും ഉദയം ചെയ്തതും അധികാരത്തിൽപ്പോലും എത്തിയത്. ദശാബ്ദങ്ങളായി മറ്റൊരു രാജ്യത്ത് അഭയാർഥിയായി കഴിയുന്നയാൾ എന്ന നിലയിൽ, അഭയാർഥി പ്രശ്‌നങ്ങളുടെ തീഷ്ണത നേരിട്ടറിയുന്നയാളാണ് ദലൈലാമയെന്നതും ഈ വാക്കുകൾ കൂടുതൽ പ്രസക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP