Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോണാൾഡ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാൾ കൂടി വൈറ്റ് ഹൗസിനോട് വിട പറഞ്ഞു; ഇന്ത്യൻ വംശജൻ രാജ് ഷാ രാജിവെച്ചത് കമ്മ്യൂണിക്കേഷൻ രംഗത്തെ പുത്തൻ സ്ഥാപനവുമായി പ്രവർത്തിക്കാൻ; യുഎസിലെ സ്റ്റേറ്റ് സെക്രട്ടറിയുടേയും പ്രതിരോധ സെക്രട്ടറിയുടേയും കൊഴിഞ്ഞു പോക്കിന് പിന്നാലെ അടുത്ത രാജി

ഡോണാൾഡ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാൾ കൂടി വൈറ്റ് ഹൗസിനോട് വിട പറഞ്ഞു; ഇന്ത്യൻ വംശജൻ രാജ് ഷാ രാജിവെച്ചത് കമ്മ്യൂണിക്കേഷൻ രംഗത്തെ പുത്തൻ സ്ഥാപനവുമായി പ്രവർത്തിക്കാൻ;  യുഎസിലെ സ്റ്റേറ്റ് സെക്രട്ടറിയുടേയും പ്രതിരോധ സെക്രട്ടറിയുടേയും കൊഴിഞ്ഞു പോക്കിന് പിന്നാലെ അടുത്ത രാജി

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്ഥരിൽ ഒരാൾ കൂടി വൈറ്റ് ഹൗസിനോട് വിട പറഞ്ഞു. ഇന്ത്യൻ വംശജൻ രാജ് ഷായാണ് ദീർഘനാളത്തെ സേവനത്തിനൊടുവിൽ വൈറ്റ് ഹൗസിൽ നിന്നും രാജിവയ്ച്ചത്. ട്രംപിന്റെ വിവാദപ്രസ്താവനകൾക്ക് വിശദീകരണം നൽകി മിക്കപ്പോഴും മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരുന്നത് രാജ് ഷായായിരുന്നു.

 കമ്യൂണിക്കേഷൻ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി ബലാഡ് മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നതിന് വേണ്ടിയാണ് താൻ പിന്മാറിയത് എന്നാണ് ഷാ അറിയിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലേഴ്‌സൻ തൊട്ട് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് വരെ ഉന്നതരുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയായ ഒരു വർഷം അവസാനിച്ചു പുതുവർഷം തുടങ്ങിയപ്പോൾത്തന്നെ അടുത്ത രാജിയായി. ഫ്‌ളോറിഡയിലും വാഷിങ്ടനിലും ഓഫിസുകളുള്ള ഷായുടെ പുതിയ സംരംഭത്തിൽ, മുൻ സ്റ്റേറ്റ് സെക്രട്ടറി മെഡലിൻ ഓൾബ്രൈറ്റിന്റെ വക്താവായിരുന്ന ഡെമോക്രാറ്റുകാരൻ ജേമി റൂബിനുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP