Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭീകരർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിൽ സുരക്ഷിതനെന്നു വിദേശകാര്യമന്ത്രി; മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും സുഷമ സ്വരാജ് ബന്ധുക്കളോട്

ഭീകരർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിൽ സുരക്ഷിതനെന്നു വിദേശകാര്യമന്ത്രി; മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും സുഷമ സ്വരാജ് ബന്ധുക്കളോട്

ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിൽ സുരക്ഷിതൻ. അദ്ദേഹത്തിന്റെ ബന്ധുക്കളോടു വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

ഫാ. ടോമിന്റെ മോചനത്തിന് ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. വൈദികനെ സുരക്ഷിതമായി മോചിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന അഭ്യർത്ഥനയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വൈദികന്റെ കുടുംബാംഗങ്ങൾ സന്ദർശിച്ചപ്പോഴായിരുന്നു പരാമർശം.

മാർച്ച് നാലിനാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വയോധികസദനം ആക്രമിച്ചായിരുന്നു അദ്ദേഹത്തെ ഭീകരർ തട്ടിക്കൊണ്ടു പോയത്. സലേഷ്യൻ സഭ ബംഗളൂരു പ്രൊവിൻസ് അംഗമായ ഫാ. ടോം (56), കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമാണ്. ആക്രമണത്തിൽ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു.

അൽ ഖ്വയ്ദയാണ് സംഭവത്തിനു പിന്നിലെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളാണ് കൃത്യത്തിനു പിന്നിലെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. തടവിൽ കഴിയുന്ന ഫാ. ടോമിന്റേതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ ഭീകരർ പുറത്തുവിട്ടിരുന്നു. ഒളിത്താവളത്തിൽ വൈദികൻ ക്രൂരമായി മർദനത്തിനു വിധേയനാകുന്ന രംഗങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇത് അദ്ദേഹത്തിന്റേതാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന ഭീകരർ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP