Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകനേതാക്കൾ ഫോട്ടോഷൂട്ടിനായി ഒരുമിച്ച് നിന്നപ്പോൾ സൗദി രാജകുമാരനെ മാത്രം എല്ലാവരും അവഗണിച്ചോ..? മോദിയും പുട്ടിനും മാക്രോണും അടക്കമുള്ള നേതാക്കൾ ആവേശത്തോടെ സംസാരിച്ച വീഡിയോകൾ പുറത്ത് വന്നിട്ടും ആരെങ്കിലും സംസാരിക്കുമോ എന്ന് കാത്ത് ഒറ്റയ്ക്ക് നിൽക്കുന്ന മുഹമ്മദ് ബിൻ സൽമാന്റെ വീഡിയോ വൈറലാക്കി പാശ്ചാത്യമാധ്യമങ്ങൾ

ലോകനേതാക്കൾ ഫോട്ടോഷൂട്ടിനായി ഒരുമിച്ച് നിന്നപ്പോൾ സൗദി രാജകുമാരനെ മാത്രം എല്ലാവരും അവഗണിച്ചോ..? മോദിയും പുട്ടിനും മാക്രോണും അടക്കമുള്ള നേതാക്കൾ ആവേശത്തോടെ സംസാരിച്ച വീഡിയോകൾ പുറത്ത് വന്നിട്ടും ആരെങ്കിലും സംസാരിക്കുമോ എന്ന് കാത്ത് ഒറ്റയ്ക്ക് നിൽക്കുന്ന മുഹമ്മദ് ബിൻ സൽമാന്റെ വീഡിയോ വൈറലാക്കി പാശ്ചാത്യമാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ബ്യൂണസ് അയേഴ്സ്: അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ വച്ച് നടന്ന ജി20 സമ്മിറ്റിനോട് അനുബന്ധിച്ച് ലോക നേതാക്കൾ അണിനിരന്ന ഫോട്ടോഷൂട്ടിൽ സൗദിയെ പ്രതിനിധീകരിച്ചെത്തിയ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ എല്ലാവരാലും അവഗണിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്. ലോകനേതാക്കൾ ആവേശത്തോടെ ഈ ഫോട്ടോഷൂട്ടിനായി അണിനിരന്നപ്പോൾ ആരെങ്കിലും തന്നോട് സംസാരിക്കുമോ എന്ന് കാത്ത് ചുറ്റും നോക്കി നിൽക്കുന്ന എംബിഎസിന്റെ ചിത്രവും വീഡിയോയും പാശ്ചാത്യ മാധ്യമങ്ങൾ വൈറലാക്കിയിട്ടുണ്ട്. ജി 20ൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും ഫ്രാൻസി്ന്റെ പ്രസിഡന്റ് ഇമാനുവേൽ മാക്രോണും അടക്കമുള്ള നേതാക്കൾ ആവേശത്തോടെ സംസാരിച്ച വീഡിയോകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും എംബിഎസ് ഏകാന്തനായി നിൽക്കുന്ന വീഡിയോ മാത്രമേ പുറത്ത് വന്നിട്ടുള്ളൂ.

സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് ലേഖകനുമായി ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നിൽ എംബിഎസ് ആണെന്നുറപ്പായതാണ് ലോക നേതാക്കൾ അദ്ദേഹത്തെ ഇത്തരത്തിൽ അവഗണിക്കുന്നതിന് വഴിയൊരുക്കിയതെന്നും റിപ്പോർട്ടുണ്ട്. സമ്മിറ്റിനായി തയ്യാറാക്കിയിരിക്കുന്ന സ്റ്റേജിന്റെ പുറക് വശത്ത് തന്റെ വസ്ത്രങ്ങളിൽ തിരുപ്പിടിച്ച് ഏകാന്തനായി നിൽക്കുന്ന എംബിഎസിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മറ്റ് നിരവധി ലോകനേതാക്കൾ എംബിഎസിന് മുഖത്തോട് മുഖം മുട്ടിയിട്ടും സംസാരിക്കാൻ താൽപര്യം കാണിക്കാതെ ഒഴിഞ്ഞ് മാറുന്നതും വീഡിയോയിൽ കാണാം.

ഖഷോഗിയെ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊന്ന് തള്ളിയതിനെതിരെ അന്താരാഷ്ട്ര തലത്തിൽ സൗദിക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു ആളിപ്പടർന്നിരുന്നത്. സൗദിയിലെ നേതൃത്വം അറിഞ്ഞ് കൊണ്ടുള്ള കൊലപാതകമായിരുന്നു ഇതെന്നാണ് തുർക്കിഷ് പ്രസിഡന്റ് തയിപ് എർഡോഗൻ ആരോപിച്ചിരുന്നത്. ഇതിന് പിന്നിൽ എംബിഎസ് ആണെന്ന സൂചനകളും തുർക്കി ഉയർത്തിയിരുന്നു. ജി20 സമ്മിറ്റിൽ വച്ച് എർഡോഗൻ എംബിഎസിന് അടുത്ത് കൂടി കടന്ന് പോയപ്പോൾ പോലും അദ്ദേഹത്തെ ഗൗനിച്ചിരുന്നില്ല.

രണ്ട് വർഷം മുമ്പ് ചൈനയിൽ വച്ച് നടന്ന ജി20 സമ്മിറ്റിൽ വച്ചും എംബിഎസ് ഇതു പോലെ തന്നെയാണ് നിലകൊണ്ടിരുന്നതെന്നാണ് അർജന്റീനയിൽ എംബിഎസ് ഒറ്റപ്പെട്ടുവെന്ന റോയിട്ടേർസ് വാർത്തയോട് സൗദി ഗവൺമെന്റ് മീഡിയ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. ഈ വർഷത്തെ ജി 20 സമ്മിറ്റിന്റെ തുടക്കത്തിൽ റഷ്യൻ പ്രസിഡൻര് പുട്ടിൻ എംബിഎസുമായി ഊഷ്മളമായ രീതിയിൽ കുശലം പറയുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പുറമെ അദ്ദേഹത്തിൻ ഹസ്ത ദാനം ചെയ്യാനും പുട്ടിൻ മടി കാണിച്ചിരുന്നില്ല.

ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് ആരോപണങ്ങളിൽ അകപ്പെട്ട എംബിഎസിനെ എത്തരത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന ധർമ സങ്കടം ജി 20 സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ മിക്ക ലോക നേതാക്കന്മാർക്കുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ രണ്ട് ദിവസത്തെ സമ്മിറ്റിനിടെ ചുരുങ്ങിയത് 12 നേതാക്കന്മാരെങ്കിലും അടച്ചിട്ട മുറിയിൽ വച്ച് എംബിഎസുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP