Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഇസ്രയേലി പൗരന്റെ ജീവൻ നഷ്ടമായതിന് പകരം ഗർഭിണിയും കുട്ടിയും അടങ്ങിയ ഏഴ് ഫലസ്തീനികളെ കൊന്നൊടുക്കി ഇസ്രയേൽ; എന്നിട്ടും കലിയടങ്ങാതെ ഗസ്സയിലേക്ക് നിർത്താതെ വെടി വയ്പും ബോംബേറും; ഫലസ്തീൻ മണ്ണിൽ കടന്ന് കയറി നാശം വിതയ്ക്കാൻ ഒരുങ്ങി യഹൂദന്മാർ

ഒരു ഇസ്രയേലി പൗരന്റെ ജീവൻ നഷ്ടമായതിന് പകരം ഗർഭിണിയും കുട്ടിയും അടങ്ങിയ ഏഴ് ഫലസ്തീനികളെ കൊന്നൊടുക്കി ഇസ്രയേൽ; എന്നിട്ടും കലിയടങ്ങാതെ ഗസ്സയിലേക്ക് നിർത്താതെ വെടി വയ്പും ബോംബേറും; ഫലസ്തീൻ മണ്ണിൽ കടന്ന് കയറി നാശം വിതയ്ക്കാൻ ഒരുങ്ങി യഹൂദന്മാർ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ സംഘർഷത്തിന്റെ ഭാഗമായി ഒരു ഇസ്രയേലി പൗരന്റെ ജീവൻ നഷ്ടമായതിന് പകരം ഗർഭിണിയും കുട്ടിയും അടങ്ങിയ ഏഴ് ഫലസ്തീനികളെ കാലപുരിക്കയച്ചിരിക്കുകയാണ് ഇസ്രയേൽ. എന്നിട്ടും കലിയടങ്ങാതെ ഗസ്സയിലേക്ക് നിർത്താതെ വെടി വയ്പും ബോംബേറും നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ. ഫലസ്തീൻ മണ്ണിൽ കടന്ന് കയറി നാശം വിതയ്ക്കാൻ ഒരുങ്ങുകയാണിപ്പോൾ യഹൂദരാഷ്ട്രം.

തുടർച്ചയായ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേൽ ഹമാസ് കമാൻഡറുടെ ജീവൻ എടുത്തിരിക്കുന്നത്. സമീപദിവസങ്ങളിലായി ഫലസ്തീനുമായി നിരവധി ഏറ്റ് മുട്ടലുകൾ നടത്തിയതിന്റെ ഭാഗമായി ഗസ്സയിലേക്ക് കടന്ന് കയറാൻ ഇസ്രയേൽ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്. ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ഹമാസ് കമാൻഡർ ഹമെദ് അഹമ്മദ് ഖുദ്രി കൊല്ലപ്പെട്ടുവെന്നാണ് ഒരു മിലിട്ടറി പ്രസ്താവന സ്ഥിരീകരിച്ചിരിക്കുന്നത്. ഗസ്സയിൽ ഹമാസിന്റെ സൈനിക നീക്കത്തിനായി ഇറാനിൽ നിന്നും വൻ തോതിൽ ഫണ്ടുകൾ എത്തിച്ചിരുന്ന ആളായിരുന്നു ഖുർദിയെന്നാണ് റിപ്പോർട്ട്.

ഖുർദിയുടെ കാറിന് മേൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അയാൾ കൊല്ലപ്പെട്ടുവെന്നാണ് ഫലസ്തീനിയൻ സാക്ഷികൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ നാല് ഇസ്രയേലികലും രണ്ട് ഗർഭിണികളും ഒരു കുട്ടിയുമടക്കമുള്ള 22 ഫലസ്തീനികളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഫലസ്തീൻ ഇസ്രയേലിലേക്ക് 600 റോക്കറ്റുകൾ അയക്കപ്പെട്ടതിനെ തുടർന്നായിരുന്നു മേഖലയിൽ പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നത്. തന്റെ രാജ്യത്തെ ആക്രമിച്ചതിന് ഗസ്സയുടെ നിയന്ത്രണം നിർവഹിക്കുന്ന ഹമാസ് ഭീകരർ കടുത്ത വില നൽകേണ്ടി വരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പേകിയിരിക്കുന്നത്.

ഫലസ്തീനെതിരെ പോരാടാനായി പുതിയ സാഹചര്യത്തിൽ വലിയ സൈനിക വ്യൂഹത്തെ അതിർത്തിയിൽ നെതന്യാഹു സജ്ജമാക്കിയിട്ടുമുണ്ട്. ഗസ്സ മുനമ്പിലെ ഹമാസിന്റെ താവളങ്ങൾക്ക് നേരെ തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്താൻ താൻ ഉത്തരവിട്ടിട്ടുണ്ടെന്നാണ് ഇന്നലെ രാവിലെ തന്റെ കാബിനറ്റിനുള്ള ഒരു പ്രസ്താവനയിലൂടെ നെതന്യാഹു സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനായി നിരവധി ടാങ്കുകൾ, വെടിക്കോപ്പുകൾ, മിസൈലുകൾ തുടങ്ങിയവയെല്ലാം ഇസ്രായൽ സജ്ജമാക്കി അതിർത്തിയിലേക്ക് എത്തിച്ചിട്ടുണ്ട്.

 

അതിർത്തിക്കടുത്തുള്ള അഷ്‌കെലോൻ നഗരത്തിൽ 58 വയസുള്ള ആൾ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എട്ട് ഹമാസ് ഭീകരരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗർഭിണിയും ഒരു വയസുള്ള കുട്ടിയും മരിച്ചിരിക്കുന്നത് ഫലസ്തീന്റെ റോക്കറ്റ് തെറ്റായി അയച്ചതിനെ തുടർന്നാണെന്നാണ് ഇസ്രയേൽ പ്രതികരിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP