Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുൽഭൂഷൺ ജാദവ് കേസിനെ മുഖം മൂടിയാക്കി ഭീകരവാദത്തിന് പണമൊഴുക്കുമ്പോഴും നല്ല പിള്ള ചമയാൻ ഹാഫിസ് സയിദിനെ വിലങ്ങണിയിച്ച് പാക്കിസ്ഥാൻ; ഇമ്രാൻ ഖാൻ യുഎസിലേക്ക് പറക്കും മുമ്പ് മുഖം മിനുക്കാൻ പൊടിക്കൈയായി സയിദിനെ ജുഡീഷ്യൽ കസ്റ്റഡിയിലാക്കി; ജമാഅത്ത് ഉദ്ദവ മേധാവിക്കെതിരെ തീവ്രവാദ വിരുദ്ധ കോടതി എടുത്തിരിക്കുന്നത് 23 കേസുകൾ; എല്ലാം ട്രംപിനെ സന്തോഷിപ്പിക്കാനുള്ള ഇമ്രാന്റെ തന്ത്രമോ?

കുൽഭൂഷൺ ജാദവ് കേസിനെ മുഖം മൂടിയാക്കി ഭീകരവാദത്തിന് പണമൊഴുക്കുമ്പോഴും നല്ല പിള്ള ചമയാൻ ഹാഫിസ് സയിദിനെ വിലങ്ങണിയിച്ച് പാക്കിസ്ഥാൻ; ഇമ്രാൻ ഖാൻ യുഎസിലേക്ക് പറക്കും മുമ്പ് മുഖം മിനുക്കാൻ പൊടിക്കൈയായി സയിദിനെ ജുഡീഷ്യൽ കസ്റ്റഡിയിലാക്കി; ജമാഅത്ത് ഉദ്ദവ മേധാവിക്കെതിരെ തീവ്രവാദ വിരുദ്ധ കോടതി എടുത്തിരിക്കുന്നത് 23 കേസുകൾ; എല്ലാം ട്രംപിനെ സന്തോഷിപ്പിക്കാനുള്ള ഇമ്രാന്റെ തന്ത്രമോ?

മറുനാടൻ ഡെസ്‌ക്‌

 ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാത്ത് ഉദ്ദവ മേധാവിയുമായ ഹാഫിസ് സയീദ് പാക്കിസ്ഥാനിൽ അറസ്റ്റിലായി. പാക് പഞ്ചാബ് പ്രവിശ്യയിലെ തീവ്രവാദ വിരുദ്ധ വകുപ്പാണ് സയിദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ജൂഡീഷ്യൽ റിമാൻഡിൽ ജയിലിൽ അടച്ചു.

തീവ്രവാദ വിരുദ്ധ കോടതിയിൽ ഹാജരാകാൻ വേണ്ടി ലാഹോറിൽ നിന്ന് ഗുജ്രൻവാലയിലേക്ക് യാത്ര ചെയ്യവേയാണ് സയിദ് പിടിയിലായത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കോട് ലഖ്പട്ടിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് സയിദിനെ മാറ്റി. 166 പേരുടെ മരണത്തിനിടയാക്കിയ 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനയാണ് സയിദിന്റെ ജമാത്ത് ഉദ്ദവ. ആഗോള ഭീകരവാദിയായി സയിദിനെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. സയിദിനെതിരെ തെളിവുകളുമായി നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരുന്നവർക്ക് 10 ദശലക്ഷം ഡോളർ പാരിതോഷികവും അമേരിക്ക വാഗ്ദാനം ചെയ്തു.

അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദമേറിയതോടെ, പാക് അധികൃതർ, ലഷ്‌കറി തോയിബ, ജമാത്ത് ഉദ്ദവ, അതിന്റെ ചാരിറ്റി വിഭാഗമായ ഫലാഹ് ഇ ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നിവയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തീവ്രവാദത്തിനായി പണമെത്തിക്കാൻ ട്രസ്റ്റുകളെ ഉയോഗിക്കുന്നുവെന്നായിരുന്നു സയിദിനെതിരെയുള്ള മുഖ്യആരോപണം. തീവ്രവാദികൾക്ക് ഫണ്ടെത്തിക്കുന്നതിന്റെ പേരിൽ സയിദിനും 12 അനുയായികൾക്കുമെതിരെ 23 കേസുകൾ തീവ്രവിരുദ്ധ വിഭാഗം എടുത്തിരുന്നു.

അനധികൃതമായ ഭൂമി ഉപേയോഗത്തിന്റെ പേരിൽ സയിദിനും, മറ്റുമൂന്നുപേർക്കുമെതിരെയുള്ള കേസുകളിൽ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി മുൻകൂർജാമ്യം നൽകിയിരുന്നു. ലാഹോറിൽ മദ്രസ തുടങ്ങാൻ അനധികൃതമായി ഭൂമി കൈവശം വച്ചുവെന്നായിരുന്നു കേസ്. ജമാത്ത് ഉദ്ദവ ശൃംഖലയ്ക്ക് 300 ഓളം മദ്രസകളും സ്‌കൂളുകളും ആശുപത്രികളും, പ്രസിദ്ധീകരണ സ്ഥാപനവും ആംബുലൻസ് സർവീസുമുണ്ട്.

മാർച്ചിൽ സംഘടനയുടെ 160 മദ്രസകളുടെയും 32 സ്‌കൂളുകളുടെയും രണ്ടു കോളേജുകളുടെയും നാലു ആശുപത്രികളുടെയും 178 ആംബുലൻസുകളുടെയും 153 ഡിസ്പൻസറികളുടെയും നിയന്ത്രണം സർക്കാർ ഏറ്റെടുത്തിരുന്നു. കുൽഭൂഷൺ ജാദവിന്റെ കേസിൽ രാജ്യാന്തര കോടതി വിധി പറയാനിരിക്കെയാണ് പാക്കിസ്ഥാന്റെ നിർണായക നീക്കം. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായാണ് അറസ്റ്റെന്നും സൂചനയുണ്ട്.

ഭീകരതയ്ക്കുള്ള ഫണ്ടിങ് നിരീക്ഷിക്കുന്ന പാരീസ് ആസ്ഥാനമായുള്ള ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിറകെയാണ് പാക്കിസ്ഥാൻ നടപടിക്കൊരുങ്ങിയത്. ഒക്ടോബറിനകം ഭീകരസംഘടനകൾക്ക് ധനസഹായം നൽകുന്നവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പു നൽകിയിരുന്നു. ജൂൺ വരെയായിരുന്നു നേരത്തേ സമയം നൽകിയിരുന്നത്. എന്നാൽ അനുവദിച്ച സമയത്തിനുള്ളിൽ പാക്കിസ്ഥാൻ അത് ചെയ്ത് തീർക്കാത്തതോടെയാണ് അന്ത്യശാസനം നൽകിയത്. രാജ്യത്ത് നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ പ്രവർത്തനം വീണ്ടും വിലയിരുത്താൻ പാക്കിസ്ഥാനോട് സംഘടന വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നീ വിഷയങ്ങളിൽ ആഭ്യന്തര നിയമങ്ങൾ ദുർബലമായി കണക്കാക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ആഗോളതലത്തിൽ സമ്മർദ്ദം ശക്തമായതിനെത്തുടർന്ന് തീവ്രവാദസംഘടനയ്ക്കെതിരെ നടപടിയുമായി പാക്കിസ്ഥാൻ സർക്കാർ രംഗത്ത് വന്നിരുന്നു. ഹാഫിസ് സെയ്ദ് നയിക്കുന്ന ജമാത് ഉദ് ദവായെ പാക് സർക്കാർ നിരോധിച്ചുവെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ ഈ സംഘടനയെ നിരോധിക്കുകയല്ല, മറിച്ച് നിരീക്ഷണ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും വാർത്തകൾ വന്നു. ബലൂച്ചിസ്ഥാനിലെ പ്രശ്‌നങ്ങൾക്ക് ഇന്ത്യയാണ് കാരണക്കാർ എന്ന് ആരോപിക്കുന്ന പാക്കിസ്ഥാൻ, കുൽഭൂഷൺ ജാദവ് കേസാണ് മറയാക്കുന്നത്. ഈ കേസിന്റെ മറവിൽ തന്നെയാണ് തീവ്രവാദികൾക്ക് ഫണ്ട് ഒഴുക്കുന്നത്. ഏതായാലും കേസിൽ വിധി വരും മുമ്പ് സയിദിനെ ജയിലിൽ അടച്ച് മുഖം മിനുക്കാനുള്ള വിഫലശ്രമമാണ് പാക് സർക്കാർ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP