Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്ക പറയുന്നത് കേട്ട് ഇറാനുമായി പിണങ്ങിയാൽ ഇറാഖും ഇന്ത്യയെ കൈവിടും; സൗദിയിൽ നിന്നിറക്കുമതി ചെയ്യുന്നതിന്റെ രണ്ടിരട്ടി എണ്ണ വാങ്ങുന്ന രണ്ടു രാജ്യങ്ങളുടെ പിണക്കം ഭയന്ന് മോദി സർക്കാർ; ഇറാഖിൽ ഭൂരിപക്ഷം നേടിയ അമേരിക്കൻ വിരുദ്ധരായ മഹ്ദി സേനക്കൊപ്പം ഭരണത്തിലെത്തുന്നത് ഇറാന്റെ പിന്തുണയുള്ള പാർട്ടി; ഇന്ത്യ-അമേരിക്ക 2പ്ലസ് ടു ചർച്ച കീറാമുട്ടിയാകും

അമേരിക്ക പറയുന്നത് കേട്ട് ഇറാനുമായി പിണങ്ങിയാൽ ഇറാഖും ഇന്ത്യയെ കൈവിടും; സൗദിയിൽ നിന്നിറക്കുമതി ചെയ്യുന്നതിന്റെ രണ്ടിരട്ടി എണ്ണ വാങ്ങുന്ന രണ്ടു രാജ്യങ്ങളുടെ പിണക്കം ഭയന്ന് മോദി സർക്കാർ; ഇറാഖിൽ ഭൂരിപക്ഷം നേടിയ അമേരിക്കൻ വിരുദ്ധരായ മഹ്ദി സേനക്കൊപ്പം ഭരണത്തിലെത്തുന്നത് ഇറാന്റെ പിന്തുണയുള്ള പാർട്ടി; ഇന്ത്യ-അമേരിക്ക 2പ്ലസ് ടു ചർച്ച കീറാമുട്ടിയാകും

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: നവംബർ നാലിനകം ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന അമേരിക്കൻ നിർദ്ദേശം അനുസരിക്കാനൊരുങ്ങു്‌നന ഇന്ത്യക്ക് തിരിച്ചടിയായി ഇറാഖിലെ ഭരണമാറ്റവും. അമേരിക്കൻ നിർദ്ദേശത്തിനുവഴങ്ങി ഇറാനിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ തയ്യാറായാൽ, ആ തീരുമാനത്തെ ഇറാഖും എതിർക്കുമെന്നാണ് സൂചന. ഇറാൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് സെപ്റ്റംബറിൽ ചേരുന്ന ഇന്ത്യ-അമേരിക്ക 2പ്ലസ് ടു ഉന്നത മന്ത്രിതല യോഗത്തിലും ഈ വിഷയം കീറാമുട്ടിയായി മാറുമെന്നാണ് സൂചന.

ഇറാഖിലെ തിരഞ്ഞെടുപ്പ ഫലങ്ങൾക്ക് സുപ്രീം കോടതി കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. 90 ദിവസത്തിനുള്ളിൽ സർക്കാർ രൂപവൽകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഷിയ മുസ്ലിം പുരോഹിതൻ മുഖ്താദ അൽ സദർ നയിക്കുന്ന മഹ്ദി ആർമിയാകും ഇറാഖിൽ പുതിയ സർക്കാർ രൂപവത്കരിക്കുകയെന്നാണ് സൂചന. മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയത് മഹ്ദി ആർമിയായിരുന്നു.

തീവ്രവാദി സംഘടനയായ മഹ്ദി ആർമി കടുത്ത അമേരിക്കൻ വിരുദ്ധരാണ്. യു.എസ്. സൈന്യത്തിന് നേർക്ക് ഇവർ പലകുറി ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ ഹാദി അൽ അമീരിയുടെ പാർട്ടിയുമായി ചേർന്നാകും മഹ്ദി ആർമി സർക്കാരുണ്ടാക്കുക. ഇറാന്റെ പിന്തുണയുള്ള സംഘടനകളാണ് രണ്ടും. ഇവർ ഇറാഖിൽ അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചാൽ, അത് തിരിച്ചടിയാകും. ഇന്ത്യ എണ്ണയ്ക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് ഇറാഖ്.

ഇന്ത്യ ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഇറാഖിൽനിന്നാണ്. ഇറാഖിൽനിന്നും ഇറാനിൽനിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണ സൗദിയിൽനിന്നുള്ള ഇറക്കുമതിയുടെ ഇരട്ടിയോളം വരും. അതുകൊണ്ടുതന്നെ, ഇറാനിൽനിന്നുള്ള ഇറക്കുമതി വെട്ടിച്ചുരുക്കുക വഴി ഇറാഖുമായി പിണങ്ങുന്ന സാഹചര്യം ഇന്ത്യക്ക് ആലോചിക്കാനുമാവില്ല. ഇറാനിൽനിന്നുള്ള ഇറക്കുമതി ചുരുക്കുന്നവരെ സഹായിക്കുമെന്ന് സൗദി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഊർജാവശ്യത്തിന് അത് പര്യാപ്തമാകണമെന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP