Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിയിൽ വിശ്വാസം അർപ്പിച്ച് വീണ്ടും കത്തയച്ച് ഇമ്രാൻ ഖാൻ; കശ്മീരടക്കം ഇന്ത്യ-പാക് പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം; ഇമ്രാന്റെ ആവശ്യം ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ

മോദിയിൽ വിശ്വാസം അർപ്പിച്ച് വീണ്ടും കത്തയച്ച് ഇമ്രാൻ ഖാൻ; കശ്മീരടക്കം ഇന്ത്യ-പാക് പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം; ഇമ്രാന്റെ ആവശ്യം ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും കത്തയച്ചു. കശ്മീർ പ്രശ്‌നം അടക്കം ചർച്ച ചെയ്യണമെന്നാണ് ഇമ്രാന്റെ ആവശ്യം. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദി - ഇമ്രാൻ ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രി കത്തയച്ചത്. ഈ മാസം 13-നാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങുന്നത്.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ രംഗത്തെത്തിയിരുന്നു. ടെലിഫോൺ വഴിയാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി മോദിക്ക് ആശംസകൾ പകർന്നത്. അന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇമ്രാൻ ഖാന്റെ ആശംസകൾക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് ആക്രമണത്തിനും ശേഷം മേഖലയിൽ സമാധാനം ഉറപ്പാക്കാൻ, രണ്ടാമൂഴത്തിൽ അധികാരമേറ്റ മോദി ഇമ്രാനുമായി ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോദി അധികാരത്തിലെത്തിയതിന് ശേഷം പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഫൈസൽ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി , ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP