Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയോട് കൂടുതൽ അടുക്കുന്ന അയൽക്കാരനോട് മുഖം തിരിച്ച് ഇന്ത്യ; സിനാമാലി പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് ഇന്ത്യൻ അംബാസഡർ; ചൈനീസ് സൗഹൃദത്തിൽ മതിമറന്ന് മാലി പ്രസിഡന്റ് അബ്ദുള്ള യമീൻ

ചൈനയോട് കൂടുതൽ അടുക്കുന്ന അയൽക്കാരനോട് മുഖം തിരിച്ച് ഇന്ത്യ; സിനാമാലി പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് ഇന്ത്യൻ അംബാസഡർ; ചൈനീസ് സൗഹൃദത്തിൽ മതിമറന്ന് മാലി പ്രസിഡന്റ് അബ്ദുള്ള യമീൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാലിയിൽ ചൈനീസ് സഹായത്തോടെ നിർമ്മിച്ച സിനാമാലിപാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ത്യയും മാലിയും തമ്മിൽ വർദ്ധിക്കുന്ന അകലം സൂചിപ്പിച്ചു കൊണ്ട് അംബാസഡർ അഖിലേഷ് മിശ്ര ചടങ്ങിൽ പങ്കെടുത്തില്ല. അംബാസഡറെ ക്ഷണിച്ചിരുന്നുവെന്നാണ് മാലി സർക്കാരിന്റെ അറിയിപ്പ്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായില്ല.

ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ പ്രതിനിധി പങ്കെടുത്ത ചടങ്ങിൽ ചൈനയുടെ വക കരിമരുന്ന് പ്രയോഗവുമുണ്ടായിരുന്നു. ചൈന -മാൽഡീവ്‌സ് സൗഹൃദത്തിന്റെ പൂവണിയലായി 116 ദശലക്ഷം ചൈനീസ് ഗ്രാന്റോടെയാണ് പാലം നിർമ്മിച്ചത്. മാലിയെയും വിമാനത്താവള ദ്വീപിനെയും ബന്ധിപ്പിക്കുന്ന 1.4 കിലോമീറ്റർ പാലം നിർമ്മിക്കാൻ 72 ദശലക്ഷം വായ്പയും ചൈന അനുവദിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിനെത്തിയ ശ്രീലങ്കൻ, ബംഗ്ലാദേശ് അംബാസഡർമാരോട് മാൽഡീവ്‌സ് പ്രസിഡന്റ് അബ്ദുള്ളയമീന്റെ സുരക്ഷാസൈന്യം മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിലല്ല മുന്നോട്ടുപോകുന്നതെന്നാണ് ഇന്ത്യയുടെ നിരീക്ഷണം. കഴിഞ്ഞ അഞ്ച് ദശാബ്ദമായി ഇരുരാജ്യങ്ങൾക്കുമിടയിൽ വളർത്തിയെടുത്ത പരസ്പരവിശ്വാസത്തിനാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ നിരീക്ഷക ഹെലികോപ്റ്ററുകളെ തിരിച്ചയക്കാനായി തത്വത്തിലെടുത്ത തീരുമാനമാണ് ബന്ധത്തിന് തിരിച്ചടിയായതിൽ പ്രധാനം. മാലദ്വീപിന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ചൈനയുടെ സ്വാധീനമുണ്ടെന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ സ്വാഭാവികമായും കരുതുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP