Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂത്രത്തിൽ ഇന്ത്യയുടെ തലയിൽവെച്ച് അമേരിക്ക അഫ്ഗാനിൽ നിന്ന് മുങ്ങി; സോവിയറ്റ് യൂണിയൻ പണ്ടു മുങ്ങിയ സാഹചര്യം ആവർത്തിക്കുമെന്ന് ഭയന്ന് ഇന്ത്യ; ഇന്ത്യ ഉത്തരവാദിത്തം ഏൽക്കുമ്പോൾ ഏറ്റവും വലിയ ഭീഷണിയാകുന്നത് പാക്കിസ്ഥാൻ ഭീകരർ തന്നെ; കാശ്മീരിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകരർ വീണ്ടും നുഴഞ്ഞു കയറുമെന്ന ആശങ്ക ശക്തം; മോദിയുടെ അഫ്ഗാൻ നയം ഇന്ത്യക്ക് ദോഷം ചെയ്യുമോ?

സൂത്രത്തിൽ ഇന്ത്യയുടെ തലയിൽവെച്ച് അമേരിക്ക അഫ്ഗാനിൽ നിന്ന് മുങ്ങി; സോവിയറ്റ് യൂണിയൻ പണ്ടു മുങ്ങിയ സാഹചര്യം ആവർത്തിക്കുമെന്ന് ഭയന്ന് ഇന്ത്യ; ഇന്ത്യ ഉത്തരവാദിത്തം ഏൽക്കുമ്പോൾ ഏറ്റവും വലിയ ഭീഷണിയാകുന്നത് പാക്കിസ്ഥാൻ ഭീകരർ തന്നെ; കാശ്മീരിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകരർ വീണ്ടും നുഴഞ്ഞു കയറുമെന്ന ആശങ്ക ശക്തം; മോദിയുടെ അഫ്ഗാൻ നയം ഇന്ത്യക്ക് ദോഷം ചെയ്യുമോ?

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: ഇന്ത്യയെ ഉത്തരവാദിത്തമേൽപ്പിച്ച് അമേരിക്ക അഫ്ഗാനിസ്ഥാനിൽനിന്ന് മുങ്ങുമ്പോൾ, പഴയൊരു ചരിത്രം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകർ. 30 വർഷം മുമ്പ് ഇന്ത്യയെ ചുമതലയേൽപ്പിച്ച് അഫ്ഗാനിൽനിന്ന് സോവിയറ്റ് യൂണിയൻ പിന്മാറിയ അതേ സാഹചര്യം. ഇന്ത്യ അഫ്ഗാനിൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ, ഇസ്ലാമിക തീവ്രവാദികൾ അവരുടെ ശ്രദ്ധ കാബൂളിൽനിന്ന് കാശ്മീരിലേക്ക് മാറ്റി. കാശ്മീരി പണ്ഡിറ്റുകൾക്കുനേരെ ആക്രമണം രൂക്ഷമായതും അവർ ജമ്മുവിലേക്ക് പലായനം ചെയ്യേണ്ടിവന്നതും അതേ സാഹചര്യത്തിലാണ്.

താലിബാനുമായി ധാരണയിലെത്തിയാണ് അമേരിക്ക അഫ്ഗാനിൽനിന്ന് പിന്മാറുന്നത്. എന്നാൽ, സമാധാനം പുലർത്താനുള്ള ഉത്തരവാദിത്തം ഇന്ത്യക്കും. ഇതിനെ ദുർബലപ്പെടുത്തുകയാവും പാക്കിസ്ഥാനിലുള്ള ഭീകരരുടെ ലക്ഷ്യമെന്നതാണ് ആശങ്ക കൂട്ടുന്നത്. ജിഹാദി പ്രവർത്തനങ്ങൾ ഇന്ത്യയിൽ വർധിക്കാൻ ഇതിടയാക്കിയേക്കുമെന്ന് കരുതുന്നവരേറെയാണ്. വി.പി. സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും സർക്കാരുകളുടെ കാലത്താണ് കാശ്മീർ താഴ്‌വര അസ്വസ്ഥമായത്. ഇപ്പോൾ കേന്ദ്രത്തിൽ മോദിക്കുകീഴിൽ സുശക്തമായ സർക്കാരുണ്ടെങ്കിലും ഭീകരർ ഉയർത്തുന്ന ഭീഷണി കാണാതിരിക്കാനാവില്ല.

റാവൽപിണ്ടിയിൽനിന്നാണ് ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദിൻ, തെഹ്‌രീക് ഉൽ മുജാഹിദീൻ, ഹർക്കത്ത് ഉൽ മുജാഹിദീൻ, അൽ ബാദർ തുടങ്ങിയ ഭീകരസംഘടനകൾക്ക് പണവും ആയുധവുമടക്കമുള്ള സഹായങ്ങൾ ലഭിക്കുന്നത്. ഇന്ത്യക്ക് അഫ്ഗാനിസ്ഥാനിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതോടെ, പാക് ഭീകര സംഘടനകൾക്ക് ഇന്ത്യയിൽ പ്രവർത്തനം വ്യാപിക്കാൻ വഴി തുറന്നുകിട്ടുമോയെന്നും നിരീക്ഷകർ ആശങ്കപ്പെടുത്തുന്നു. പാക്കിസ്ഥാൻ സർക്കാരിന്റെ പിന്തുണയും ഭീകര സംഘടനകൾക്കുണ്ട്.

കാശ്മീർ പ്രശ്‌നം മൂന്നുതവണ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ ഉന്നയിക്കാൻ ചൈന മൂന്നുതവണ ശ്രമം നടത്തിയെങ്കിലും അതിന് കാര്യമായ പിന്തുണ നേടാനായിട്ടില്ല. പാക്കിസ്ഥാൻ ഭീകരസംഘടനകൾക്ക് നൽകുന്ന പിന്തുണ ലോകരാജ്യങ്ങൾക്ക് വ്യക്തമായി അറിയുന്നതുകൊണ്ടാണത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയ പ്രവർത്തിക്കുന്ന പാക് ഭീകരർക്കും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള ആഗോള ഭീകരരുടെയും വളർച്ചയ്ക്ക് പാക്കിസ്ഥാൻ നൽകുന്ന സഹായം അന്താരാഷ്ട്ര വേദികളിൽ അവരെ ഒറ്റപ്പെടുത്തുന്നു.

പാക്കിസ്ഥാൻ താവളമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെല്ലാം മയക്കുമരുന്നുൾപ്പെടെയുള്ളവ എത്തുന്നത് അഫ്ഗാനിസ്ഥാനിൽനിന്നാണ്. അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ 750 കോടി രൂപ വിലമതിക്കുന്ന 750 കിലോഗ്രാം ഹെറോയിൻ മാലെദ്വീപിന്റെയും ശ്രീലങ്കയുടെയും വിവിധ തീരങ്ങളിൽനിന്ന് പിടികൂടിയിരുന്നു. പാക്കിസ്ഥാനുമായി മയക്കുമരുന്ന് കടത്തിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതും ആശങ്കയോടെയാണ് ഇന്ത്യൻ നിരീക്ഷകർ കാണുന്നത്.

അഫ്ഗാനിലെ താലിബാന് അൽ ഖായിദയുടെ സഹായവും ലഭിക്കുന്നുണ്ട്. ഖൈബർ പാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രൊവിൻസിന്റെ ഭീഷണിയും കാണാതിരുന്നുകൂടാ. ബംഗ്ലാദേശിലെ ഭീകരപ്രസ്ഥാനങ്ങളെ അമർച്ച ചെയ്യുന്നത് ഷെയ്ഖ് ഹസീന സർക്കാർ കടുത്ത നടപടികളെടുക്കുന്നുണ്ടെങ്കിലും ഐ.എസ്. ബ്ലംഗ്ലദേശ് ഘടകവും നിയോ ജമായത്തുൽ മുജാഹിദീൻ ബംഗ്ലാദേശും അൽ ഖായിദ ബന്ധമുള്ള അൻസാറുള്ള ബംഗ്ലയും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ കുഴപ്പമുണ്ടാക്കുന്നുണ്ട്. ശ്രീലങ്കയിലും ഐഎസ് സാന്നിധ്യം ശക്തമാണെന്ന് കഴിഞ്ഞവർഷം ഏപ്രിലിൽ അവിടെയുണ്ടായ ചാവേറാക്രമങ്ങൾ തെളിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതൽ ശ്രദ്ധയൂന്നേണ്ടിവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP