1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

ഇന്ത്യ കണ്ടെത്തിയ തെളിവുകൾ കണ്ട് പാക്കിസ്ഥാൻ ഞെട്ടി; ദുബായിൽ നിന്നും ഡോവൽ ശേഖരിച്ച രേഖകളും വഴിത്തിരിവായി; വീടിന്റെ രേഖകളും ഫോൺ സംഭാഷണവും വരെ സാക്ഷി; കള്ളി വെളിച്ചത്തായപ്പോൾ ചർച്ച ഉഴപ്പി പാക്കിസ്ഥാൻ തടിതപ്പി

August 23, 2015 | 07:05 AM IST | Permalink



ഇന്ത്യ കണ്ടെത്തിയ തെളിവുകൾ കണ്ട് പാക്കിസ്ഥാൻ ഞെട്ടി; ദുബായിൽ നിന്നും ഡോവൽ ശേഖരിച്ച രേഖകളും വഴിത്തിരിവായി; വീടിന്റെ രേഖകളും ഫോൺ സംഭാഷണവും വരെ സാക്ഷി; കള്ളി വെളിച്ചത്തായപ്പോൾ ചർച്ച ഉഴപ്പി പാക്കിസ്ഥാൻ തടിതപ്പി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് എതിരെ യുദ്ധ പ്രഖ്യാപിച്ച അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം. രഹസ്യാന്വേഷണ വിഭാഗത്തിനായി അജിത് ഡോവൽ പ്രവർത്തിക്കുമ്പോഴേ ദാവൂദ് അദ്ദേഹത്തിന്റെ പ്രധാന നിരീക്ഷണ വിഷയമായിരുന്നു. വർഷങ്ങൾ പാക്കിസ്ഥാനിൽ രഹസ്യ ജീവിതം നയിച്ചപ്പോഴും ഡോവലിന്റെ ചാരക്കണ്ണുകൾ തിരക്കിയത് ദാവൂദിനെ തന്നെയായിരുന്നു. പലതും അദ്ദേഹം മനസ്സിലാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവൽ എത്തിയതിനെ ഗൗരവത്തോടെ തന്നെയാണ് പാക്കിസ്ഥാൻ കണ്ടതും. പറയുന്നതിൽ ഉപരി പ്രവർത്തിക്കുന്ന ദേശീയ ഉപദേഷ്ടാവാണ് ഇന്ത്യയ്ക്കുള്ളതെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാലും ഇത്രയൊന്നും അവർ പ്രതീക്ഷിച്ചില്ല. റഷ്യയിൽ പ്രധാനമന്ത്രി മോദിയും പാക്് പ്രധാനമന്ത്രി നവാസ് ഷെരീഫും ചർച്ച നടത്തിയതിന്റെ ഇന്ത്യൻ ബുദ്ധി കേന്ദ്രവും ഡോവലായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തീവ്രവാദത്തെ കുറിച്ച് ചർച്ച ചെയ്യട്ടേ എന്ന മോദിയുടെ തന്ത്രം അന്ന് നവാസ് ഷെരീഫ് തിരിച്ചറിഞ്ഞില്ല. പാക്കിസ്ഥാനിലെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കാനുള്ള തെളിവുകൾ ഡോവലിന്റെ കൈയിലുണ്ടെന്ന് അറിഞ്ഞതോടെ പാക്കിസ്ഥാൻ അങ്കലാപ്പിലായി. അങ്ങനെ കാശ്മീർ നാടകത്തിൽ ചർച്ചയിൽ നിന്ന് തടിതപ്പുകയും ചെയ്തു.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് ഇന്ത്യ എല്ലാ അർത്ഥത്തിലും തെളിയിച്ചു. ഇന്ത്യയ്ക്ക് എതിരെ യുദ്ധം ചെയ്യുന്നവരുടെ സുരക്ഷിത താവളമാണ് പാക്കിസ്ഥാനെന്ന് ലോകത്തോട് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ സഹായത്തോടെ പലതും ഡോവൽ സംഘടിപ്പിച്ചു. മോദിയുടെ യുഎഇ സന്ദർശനത്തോടെ എല്ലാം പൂർത്തിയായി. അറബ് ലോകത്ത് യുഎഇയിൽ പുതിയ പങ്കാളിയെ കണ്ടെത്തിയതോടെ ദാവൂദിന്റെ നീക്കവും വിശദാംശങ്ങളും ഡോവലിന്റെ കൈയിലെത്തി. എല്ലാം കൃത്യതയോടെ ഉറപ്പാക്കി. അങ്ങനെ പലതും വാർത്തകളായി എത്തി. അതിൽ ദാവൂദ് ഇബ്രാഹിം ഉറങ്ങുകയാണെന്ന് ഭാര്യ മെഹ്ജബീൻ ശൈഖ് കറാച്ചിയിലെ വസതിയിൽനിന്ന് ഇന്ത്യയിലെ വാർത്താചാനലിനോട് പറയുന്ന ഫോൺസംഭാഷണം ഉണ്ടായിരുന്നു. അതായത് ദാവൂദിന്റെ ഫോൺനമ്പർ പോലും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ കൈയിലുണ്ട്. ദാവൂദ് പാക്കിസ്ഥാനിലില്ലെന്ന് അവിടെ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വാദിച്ചാൽ ത്ൽസമയം വിളിച്ച് പൊളിക്കാനുള്ളതെല്ലാം ഡോവൽ കരുതിയിരുന്നു.

ഇന്റർപോളും ഇന്ത്യൻ അന്വേഷണ ഏജൻസികളും തേടുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഇപ്പോഴും കറാച്ചിയിൽ ഉണ്ടെന്ന് വ്യക്തമാകുന്ന തെളിവുകളാണ് രണ്ടുദിവസമായി പുറത്തുവരുന്നത്. ദാവൂദിന്റെ ഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖ 'ടൈംസ് നൗ'വാണ് ശനിയാഴ്ച പുറത്തുവിട്ടത്. ദാവൂദിന്റെ കറാച്ചിയിലെ വീട്ടിലെ ഫോൺബില്ലും യാത്രാരേഖകളും ഏറ്റവും പുതിയ ചിത്രവും കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യപാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ച കശ്മീരിനെച്ചൊല്ലി അലങ്കോലപ്പെടുന്നതിന് തൊട്ടുമുമ്പാണ് നാടകീയമായി പുതിയ തെളിവുകൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പാക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ചനടത്തുകയാണെങ്കിൽ നൽകാനായി ഇന്ത്യ തെളിവുകളുടെ സമാഹാരം (ഡോസിയർ) തയ്യാറാക്കിയിരുന്നു. ഇതിലെ വിവരങ്ങളിൽ ചിലതാണ് പുറത്തുവരുന്നതെന്നാണ് സൂചന. അതും ചർച്ച പൊളിയുമെന്ന് ഉറപ്പായതിന് ശേഷം. ഇതോടെ ചർച്ച നടന്നില്ലെങ്കിലും അതിന്റെ യഥാർത്ഥ കാരണം ലോകത്തെ അറിയിക്കാൻ ഇന്ത്യയ്ക്കായി.

ദാവൂദിന് പാക്കിസ്ഥാനിൽ ഒൻപത് വീടുണ്ടെന്നാണ് സർക്കാരിന്റെ വാദം. ഇതിൽ ഒരെണ്ണം മുൻ പാക്ക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോയുടെ വീടിനടുത്താണ് എന്നുമാണ് റിപ്പോർട്ട്. ദാവൂദിന് മൂന്ന് പാക്കിസ്ഥാൻ പാസ്‌പോർട്ടുകൾ ഉണ്ടെന്നും അദ്ദേഹവും കുടുംബവും നിരന്തരം യാത്ര ചെയ്യുന്നുണ്ടെന്നും പാക്കിസ്ഥാന് കൈമാറാനുള്ള രേഖയിൽ ഇന്ത്യ വ്യക്തമാക്കുന്നു. ദാവൂദ്, ഭാര്യ മെഹ്ജാബീൻ ഷെയ്ഖ്, മകൻ മൊയീൻ നവാസ്, പെൺമക്കളായ മഹ്‌റൂക്, മെഹ്‌റീൻ, മാസിയ എന്നിവർ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് നിലവിൽ താമസമെന്നാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ദാവൂദിന്റെ മകളായ മഹ്‌റൂകിനെ വിവാഹം കഴിച്ചിരിക്കുന്നത് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകൻ ജുനൈദാണ്. ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള 2015 ഏപ്രിൽ മാസത്തിലെ ടെലഫോൺ ബില്ലും ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.

ഡി.കമ്പനിയെന്ന അധോലോക സംഘത്തിന്റെ തലവൻ ദാവൂദെന്ന് തെളിയിക്കാനുള്ള രേഖകളും ഇന്ത്യയുടെ കൈയിലുണ്ട്. യുഎഇയിൽ നിന്നാണ് ഈ വിവരങ്ങൾ ഡോവലിന് കിട്ടിയത്. ഹവാല പണമിടപാട് മുതൽ ക്രിക്കറ്റ് വാതുവെപ്പിൽവരെ പങ്കാളിത്തം ദാവൂദിനുണ്ട്. 1993ൽ 257ലേറെപ്പേരുടെ മരണത്തിനിടയാക്കിയ മുംബൈസ്‌ഫോടനത്തിന്റെ സൂത്രധാരൻ അൽഖ്വെയ്ദയും ഒസാമ ബിൻ ലാദനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്ന് യു.എസ്. കണ്ടെത്തിയിട്ടുണ്ട്. ഇതും പാക്കിസ്ഥാന് കൈമാറാൻ ഇന്ത്യ കരുതിയിരുന്നു. ലോകത്തെ 11 കൊടുംകുറ്റവാളികളിലൊരാളെന്ന് 2011ൽ ഫോബ്‌സ് മാസിക വിശദീകരിച്ച വ്യക്തിയാണ് ദാവൂദ്. ഇന്റർപോളിന്റെ റെഡ്‌കോർണർ നോട്ടീസുള്ള കുറ്റവാളിയും. എന്നിട്ടും പാക്കിസ്ഥാനിലെ പരസ്യ ജീവിതം ദാവൂദിന് സാധ്യമാകുന്നത് പാക്കിസ്ഥാൻ സർക്കാരിന്റേയും ഐഎസ്‌ഐയുടേയും പിന്തുണയോടെയാണെന്നാണ് ഇന്ത്യയുടെ വാദം. അത് തെളിയിക്കുന്ന രേഖകൾ തന്നെയാണ് ഡോവലിന്റെ കൈയിലുള്ളതും.

ഇത്രയേറെ തെളിവുകളുമായി ഇന്ത്യ നീങ്ങുന്നതിനാൽ ഈ അടുത്ത കാലത്തൊന്നും പാക്കിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറാകില്ലെന്നാണ് സൂചന. ഏതായാലും കാശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ പാക്കിസ്ഥാൻ ഉന്നയിച്ചാലും ഈ വിവരങ്ങൾ ഇന്ത്യ പുറത്തുവിടും. ഭീകരവാദത്തെ പാക്കിസ്ഥാൻ താലോലിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്യും. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയുടെ സുഖജീവിതം മതി ഇത് തെളിയിക്കാനെന്നാണ് ഇന്ത്യയുടെ ഉറച്ച പ്രതീക്ഷ.

ദാവൂദിന്റെ ഫോണിന്റെ വിശദാംശങ്ങൾ

ഡോവലിന്റെ കൈയിലെ തുറുപ്പു ചീട്ട് ഫോണിന്റെ വിശദാംശങ്ങളായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വസതിയിലെ 2015 ഏപ്രിൽ മാസത്തെ ഫോൺബിൽ ഇന്ത്യ സംഘടിപ്പിച്ചു. ബിൽ ഭാര്യ മെഹ്ജബീന്റെ പേരിൽ. വിലാസം: ഡി.13, ബ്ലോക്ക്4, കറാച്ചി വികസന അഥോറിറ്റി, ഷെഡ്യൂൾ5, ക്ലിഫ്ടൺ. മൂന്ന് പാക്കിസ്ഥാനി പാസ്‌പോർട്ടുകളാണ് ദാവൂദിന്റെ പേരിലുള്ളത്. ഇവയുപയോഗിച്ച് ദാവൂദും ഭാര്യയും നാലുമക്കളും ഇടയ്ക്കിടെ ദുബായിൽ പോയിവരുന്നു. കറാച്ചിയിൽ രണ്ട് വസതികൾകൂടി ദാവൂദിനുണ്ട്. വിലാസം: ആറ് എ., ഖായാബേൻ തൻസീം, ഫേസ്5, ഡിഫൻസ് ഹൗസിങ് ഏരിയ. മോയിൻ പാലസ്, രണ്ടാം നില, അബ്ദുള്ള ഷാ ഘാസി ദർഗയ്ക്ക് സമീപം, ക്ലിഫ്ടൺ എന്നാണ് മൂന്നാമത്തെ വസതിയുടെ വിലാസം ദാവൂദിന്റെ പുതിയ ഫോട്ടോ. ക്ലീൻ ഷേവ്‌ചെയ്ത മുഖം. മുഖത്തിന്റെ രൂപമാറ്റത്തിന് ശസ്ത്രക്രിയ ചെയ്‌തെന്ന റിപ്പോർട്ടുകൾ ശരിയല്ല

പുറത്തു വന്ന ആദ്യത്തെ ഫോൺ സംഭാഷണം

റിപ്പോർട്ടർ: വലൈക്കും അസ്ലാം... മെഹ്ജബീൻ ശൈഖിനെ കിട്ടുമോ?
മെഹ്ജബീൻ: അതെ, ഞാനാണ്. ആരാണിത്?
റിപ്പോർട്ടർ: മാഡം കറാച്ചിയിലാണോ?
മെഹ്ജബീൻ: അതെ
റിപ്പോർട്ടർ: മാഡം, താങ്കൾ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയാണോ?
മെഹ്ജബീൻ: അതെ, അദ്ദേഹം ഉറങ്ങുകയാണ്

രണ്ടാമത്തെ ഫോൺ സംഭാഷണം

റിപ്പോർട്ടർ: ഹലോ... ദാവൂദിനോട് സംസാരിക്കണം. അദ്ദേഹമുണ്ടോ അവിടെ?
മെഹ്ജബീൻ: എനിക്കറിയില്ല, കുറച്ച് കഴിഞ്ഞ് വിളിക്കൂ

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സാമ്പത്തിക മാന്ദ്യം കൈയിൽ നിൽക്കാതായപ്പോൾ ശരണം മന്മോഹൻ സിങ്; ഓഹരി വിപണിയിൽ ഒറ്റയടിക്ക് കുതിപ്പിന് ഇടയാക്കിയ നിർമ്മലയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ മന്മോഹൻ മാജിക്; ജിഎസ്ടി സുഗമമാക്കിയതും വായ്പാ മേള സംഘടിപ്പിക്കലും മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം കരകയറില്ലെന്ന് വിദേശബാങ്കുകൾ ആശങ്കപ്പെടുമ്പോൾ പ്രതീക്ഷയായി സിങ്; മോദിയുടെ 'കോട്ടിട്ട് കുളിക്കുന്ന നേതാവ്' ബിജെപി സർക്കാറിന്റെ രക്ഷകനാകുമ്പോൾ
മൂന്ന് പേരു ചേർന്ന് യുവതിയെ തള്ളിയിട്ട് മർദ്ദിക്കുന്നു; അമ്മയെ തല്ലുന്നത് കണ്ട് പേടിച്ചു നിലവിളിച്ചു കുഞ്ഞുങ്ങൾ; എല്ലാം നടന്നത് ഹൈദ്രാബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസിന്റെ വീട്ടിൽ; മർദ്ദിച്ചത് ജഡ്ജിയും ചേർന്ന്; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ മർദ്ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അഴിഞ്ഞു വീണത് ഒരു ന്യായാധിപന്റെ മുഖംമൂടി; ഗാർഹിക പീഡനകേസിൽ വെട്ടിലായി ജസ്റ്റിസ് നൂതി റാം മോഹൻ റാവു
പെൻഷൻ കിട്ടിയ 1000 രൂപയിൽ 200 വീതം രണ്ട് മക്കൾക്കും കൊടുത്തിട്ടും മതിയാവാത്ത ഒരുത്തൻ 100 രൂപ കൂടി ചോദിച്ചു കൊത്തിയെടുത്തത് അപ്പന്റെ ജീവൻ തന്നെ; ഇരട്ട സഹോദരൻ ഉറങ്ങുമ്പോൾ മറ്റേയാൾ പിതാവിനെ ഭിത്തിയിൽ ഇടിച്ചും കഴുത്തിന് ഞെരിച്ചും കൊന്നു; സ്വാഭാവിക മരണമായി കണ്ടതുകൊലപാതകമായത് നാട്ടുകാരിൽ ഒരാൾക്ക് സംശയം തോന്നിയപ്പോൾ: പായിപ്പാട്ടെ ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിയുമ്പോൾ
പനി ബാധിച്ച മകന് ചികിത്സതേടി അച്ഛൻ എത്തിയതുകൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ; മൂന്നേ മുക്കാലിന് ഒപി ടിക്കറ്റെടുത്തെങ്കിലും ഡോക്ടറെ കണ്ടത് ആറു മണിക്ക്; ശുപാർശയുമായി എത്തിയവർ കൂളായി ഡോക്ടറെ കണ്ടു മടങ്ങുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്തു; ഒപ്പം ഫേസ്‌ബുക്കിൽ ലൈവുമിട്ടു; തന്റെ തലവട്ടം ഫോണിൽ കണ്ട വനിതാ ഡോക്ടർ പരാതി നൽകിയത് പിറ്റേന്ന്; അമിതാവേശത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഷൈജുവിനെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാക്കി; നിരപരാധിയെ തുറുങ്കിൽ അടച്ചതിൽ രോഷം ഇരമ്പുന്നു
ബിജെപി സ്ഥാനാർത്ഥി ഹരിക്ക് വോട്ടു ചോദിച്ചെത്തിയ പി സി ജോർജ്ജ് കടയുടമയുമായി കോർത്തു; വാക്കു തർക്കം മുറുകിയതോടെ ഭരണി എറിഞ്ഞുടച്ച് എംഎൽഎയുടെ അനുയായികൾ; കടയിലെ അലമാരയ്ക്കും കേടുപാടു വരുത്തി; കടയുടമ സിബിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; പാല ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജ് സ്‌റ്റൈൽ കൊട്ടിക്കലാശം ഇങ്ങനെ
ലഹരി മരുന്നു സാമ്രാജ്യത്തിലെ സർപ്പസുന്ദരിയായ ക്ലൗഡിയയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്‌ളാറ്റിൽ; നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ എത്തിയിരുന്ന സുന്ദരിയെ ലോകം നോക്കിയത് കൗതുകത്തോടെ; സിനലോവ കാർട്ടലെന്ന കൊടും മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായി മാറിയതും ഗുസ്മാന്റെ പ്രിയങ്കരിയായതും ചരിത്രം; യുവാക്കളുടെ ഹരമായത് സമൂഹമാധ്യമങ്ങളിലെ ചൂടൻ ചിത്രങ്ങളിലൂടെ; മെക്‌സിക്കൻ ചരിത്രത്തിലെ അധോലോക നായികയുടെ മരണം വൻ ദുരൂഹത അവശേഷിപ്പിച്ച്
അവസാന നിമിഷം വരെ കൈയും കെട്ടിയിരുന്ന ശേഷം ഒടുവിൽ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട് കൊടുത്താലും കോടതി ക്ഷോഭിക്കുമെന്നറിഞ്ഞ് മാപ്പപേക്ഷ കൂടി ചേർത്തു; എന്നിട്ടും കോടതി തണുത്തില്ലെങ്കിൽ സർക്കാരിന്റെ വാക്കു പാഴ് വാക്കാക്കി പൊളിക്കാനുള്ള കരാർ കൊടുത്തേ മതിയാകൂ; സർക്കാറിൽ വിശ്വസിച്ചു ഫ്ളാറ്റ് ഉടമകൾ കഴിയുന്നത് വെറുതേയാകും; പൊളിഞ്ഞടുങ്ങാൻ പോകുന്നത് ബ്ലെസ്സി, സൗബിൻ, മേജർ രവി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ 350 ഫ്ളാറ്റ് സമുച്ചയങ്ങൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ