Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക പിരിമുറുക്കം നേരിടുന്ന ഇന്ത്യൻ കമ്പനികളെ ചുളുവിലയ്ക്ക് ഏറ്റെടുക്കാനുള്ള നീക്കം തടുത്തതോടെ മുഖം കറുപ്പിച്ച് ചൈനീസ് ഭരണകൂടം; നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിലെ മാറ്റം സ്വതന്ത്ര വ്യാപാര തത്ത്വങ്ങളുടെ ലംഘനമെന്നും വിവേചനപരമെന്നും ഏംബസി; ഇന്ത്യയിലെ ആകെ നിക്ഷേപം 8 ബില്യൻ യുഎസ് ഡോളർ കവിഞ്ഞപ്പോൾ വരുത്തിയ മാറ്റം ചൈനീസ് നിക്ഷേപകർക്ക് വൻആഘാതമെന്നും പ്രതിഷേധം; അയൽക്കാരോട് വിട്ടുവീഴ്ച ഇല്ലെന്നുറച്ച് ഇന്ത്യയും

കോവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക പിരിമുറുക്കം നേരിടുന്ന ഇന്ത്യൻ കമ്പനികളെ ചുളുവിലയ്ക്ക് ഏറ്റെടുക്കാനുള്ള നീക്കം തടുത്തതോടെ മുഖം കറുപ്പിച്ച് ചൈനീസ് ഭരണകൂടം; നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിലെ മാറ്റം സ്വതന്ത്ര വ്യാപാര തത്ത്വങ്ങളുടെ ലംഘനമെന്നും വിവേചനപരമെന്നും ഏംബസി; ഇന്ത്യയിലെ ആകെ നിക്ഷേപം 8 ബില്യൻ യുഎസ് ഡോളർ കവിഞ്ഞപ്പോൾ വരുത്തിയ മാറ്റം ചൈനീസ് നിക്ഷേപകർക്ക് വൻആഘാതമെന്നും പ്രതിഷേധം; അയൽക്കാരോട് വിട്ടുവീഴ്ച ഇല്ലെന്നുറച്ച് ഇന്ത്യയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ഇന്ത്യയുടെ പുതിയ നയം ഡബ്ല്യുടിഒയുടെ സ്വന്തന്ത്ര വ്യാപാര തത്വങ്ങളുടെ ലംഘനമെന്ന് ചൈന. വിദേശ നിക്ഷേപ നയത്തിൽ വരുത്തിയ മാറ്റത്തോടെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈന അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികൾക്ക് നിക്ഷേപം ബുദ്ധിമുട്ടേറിയതായിരിക്കുകയാണ്. 2019 ഡിസംബറിലെ കണക്ക് പ്രകാരം ചൈനയുടെ ഇന്ത്യയിലെ ആകെ നിക്ഷേപം 8 ബില്യൻ യുഎസ് ഡോളർ കവിഞ്ഞു. ഇത് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മറ്റുരാജ്യങ്ങളേക്കാൾ വളരെ അധികമാണ്.

പുതിയ നയം ചൈനീസ് നിക്ഷേപകരിൽ ഉണ്ടാക്കുന്ന ആഘാതം വ്യക്തമാണ്. ചൈനീസ് നിക്ഷേപഫലമായി ഇന്ത്യയിലെ മൊബൈൽ ഫോൺ, ഗൃഹോപകരണ, അടിസ്ഥാന സൗകര്യ, ഓട്ടോമൊബൈൽ വ്യവസായങ്ങൾ വികസിക്കുകയും ധാരാളം തൊഴിലുകൾ സൃഷ്ടിക്കുന്നതിന് സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇരുരാഷ്ട്രങ്ങളുടെയും വളർച്ചയ്ക്ക് പരസ്പര പൂരകമായിരുന്നു ഈ നിക്ഷേപങ്ങൾ. കോവിഡ് 19 മഹാമാരിയെ നേരിടാനും ചൈനീസ് സ്ഥാപനങ്ങൾ ഉദാരമായി സംഭാവന നൽകിയിട്ടുണ്ടെന്നും ചൈനീസ് ഏംബസി വക്താവ് ജി റോങ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര കമ്പനികൾ ലോക് ഡൗൺ മൂലം പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് ഏറ്റെടുക്കൽ ഉൾപ്പടെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനാണ് ഇന്ത്യ നയത്തിൽ മാറ്റം വരുത്തിയത്. അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യയിൽ വിദേശ നിക്ഷേപം നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് ശനിയാഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇേന്റണൽ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്.ഇന്ത്യയിലെ യൂണികോൺ ക്ലബിലുള്ള 30 കമ്പനികളിൽ 18 ഉം ചൈനീസ് നിക്ഷേപമുള്ള കമ്പനികളാണ്. അതിനാൽ പുതിയ നീക്കം ചൈനീസ് നിക്ഷേപകർക്ക് തിരിച്ചടിയാകും. ഇതേ തുടർന്നാണ്് ചൈന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾ നേരിടുന്ന സാമ്പത്തിക പിരിമുറുക്കം മുതലെടുത്ത് ഓഹരികൾ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങൾക്കാണ്് കേന്ദ്രസർക്കാർ പൂട്ടിട്ടത്. ചൈന ഉൾപ്പെടെ എല്ലാ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും ഇന്ത്യയിൽ നേരിട്ടോ (എഫ്.ഡി.ഐ) അല്ലാതെയോ നിക്ഷേപിക്കാൻ ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം. നേരത്തേ ബംഗ്‌ളാദേശിനും പാക്കിസ്ഥാനും മാത്രമായിരുന്നു വിലക്ക്. മുംബൈ ആസ്ഥാനമായുള്ള മുൻനിര ഭവന വായ്പാ കമ്പനിയായ എച്ച്.ഡി.എഫ്.സിയിലെ ഓഹരി പങ്കാളിത്തം ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന 1.01 ശതമാനമായി ഉയർത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം എഫ്.ഡി.ഐ നയം തിരുത്തിയത്

.പത്തു ശതമാനമോ അതിലധികമോ ഓഹരികളിൽ നിക്ഷേപിക്കുമ്പോഴാണ് പുതിയ ചട്ടം ബാധകം. അതിനാൽ, എച്ച്.ഡി.എഫ്.സിയുടെ ഓഹരികൾ ചൈനീസ് ബാങ്ക് വാങ്ങിയതിൽ പ്രശ്നമില്ല.പ്രതിരോധം, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ആണവോർജ്ജം, ബഹിരാകാശം തുടങ്ങി 17 മേഖലകളിൽ നിക്ഷേപം നടത്താൻ ഏത് രാജ്യത്തു നിന്നുള്ളവരും കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം. നിക്ഷേപം രണ്ട് തരംഓട്ടോമാറ്റിക്, സർക്കാർ അംഗീകൃതം എന്നിങ്ങനെ ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്.ഡി.ഐ) രണ്ടു വഴികളുണ്ട്. ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് അയൽരാജ്യങ്ങൾ നിക്ഷേപം നടത്തിയിരുന്നത്. പ്രത്യേകിച്ച് ചൈന.എഫ്.ഡി.ഐ നയം തിരുത്തിയത് സ്റ്റാർട്ടപ്പുകളെ സാരമായി ബാധിക്കും. ഇന്ത്യയിലെ 30 യൂണികോൺ സ്റ്റാർട്ടപ്പുകളിൽ 18ലും ചൈനീസ് നിക്ഷേപമുണ്ട്. ഇത് ഏകദേശം 400 കോടി ഡോളർ (31,000 കോടി രൂപ) വരും

ബംഗ്ലാദേശ്, ചൈന, പാക്കിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാന്മർ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്നത്.നേരത്തെ, പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വിദ്ശ നിക്ഷേപങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പുതിയ നയം അനുസരിച്ച് അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളിലൂടെ ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP