Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇറാനുമായുള്ള എണ്ണക്കച്ചവടം കുറയ്ക്കാൻ തീരുമാനിച്ച ഇന്ത്യക്ക് ട്രംപിന്റെ വക കൈക്കൂലി; നാറ്റോ സഖ്യ രാജ്യങ്ങൾക്ക് തുല്യമായി ഇന്ത്യയുടെ സ്ഥാനം ഉയർത്തി അമേരിക്ക; സ്ട്രറ്റേജിക് ട്രേഡ് ഓതറൈസേഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ സാങ്കേതിക വിദ്യ കൈമാറ്റം എളുപ്പമാകും; അമേരിക്കയ്ക്ക് ഒപ്പം ഉറച്ച് നിന്ന് ലോകനേതൃത്വം പങ്കിടാൻ ഇന്ത്യ

ഇറാനുമായുള്ള എണ്ണക്കച്ചവടം കുറയ്ക്കാൻ തീരുമാനിച്ച ഇന്ത്യക്ക് ട്രംപിന്റെ വക കൈക്കൂലി; നാറ്റോ സഖ്യ രാജ്യങ്ങൾക്ക് തുല്യമായി ഇന്ത്യയുടെ സ്ഥാനം ഉയർത്തി അമേരിക്ക; സ്ട്രറ്റേജിക് ട്രേഡ് ഓതറൈസേഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ സാങ്കേതിക വിദ്യ കൈമാറ്റം എളുപ്പമാകും; അമേരിക്കയ്ക്ക് ഒപ്പം ഉറച്ച് നിന്ന് ലോകനേതൃത്വം പങ്കിടാൻ ഇന്ത്യ

മറുനാടൻ മലയാളി ഡസ്‌ക്

വാഷിങ്ടൺ ഡി.സി: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് വഴിയൊരുക്കി അമേരിക്ക, നാറ്റോയിൽ(നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗമല്ലാത്ത ഇന്ത്യയെ സഖ്യകക്ഷികൾക്കൊപ്പം പരിഗണിക്കുന്നതിന് അമേരിക്ക തീരുമാനിച്ചു. ഇതോടെ നാറ്റോ കക്ഷികൾക്ക് വിൽക്കുന്ന സാങ്കേതിക വിദ്യകളും മറ്റും സ്വന്തമാക്കുന്നത് ഇന്ത്യയ്ക്ക് എളുപ്പമാകും. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ (എസ്.ടി.എ - 1) വിഭാഗത്തിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നത്. 29 ലോക രാജ്യങ്ങളുള്ള നാറ്റോ സഖ്യത്തിൽ ഇന്ത്യ ഉൾപ്പെടുന്നില്ലെങ്കിലും അവർക്ക് തുല്യമായ പരിഗണനയാണ് ട്രംപ് ഇന്ത്യക്ക് നൽകുന്നത്. 27 യൂറോപ്പ്യൻ രാജ്യങ്ങളും 2 നോർത്തമേരിക്കൻ രാജ്യങ്ങളുമാണ് നാറ്റോ സഖ്യത്തിലുള്ളത്.

ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ നിന്നും അമേരിക്കയുടെ നിർദ്ദേശപ്രകാരമുള്ള ഇന്ത്യയുടെ പിന്മാറ്റത്തിന് പകരമായി ആണ് ഇത്ര വലിയ അംഗീകാരം ഇന്ത്യക്ക് അമേരിക്ക നൽകുന്നത് എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് മുതൽ ഇറാന്റെ മേൽ വീണ്ടും തങ്ങൾ ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നതിനാൽ ലോക രാജ്യങ്ങൾ ഇറാനുമായുള്ള വ്യാപാരം വെട്ടിക്കുറയ്ക്കണമെന്ന താക്കീത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറച്ച് ദിവസം മുമ്പ് ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മെയ്മാസത്തെ ഇറക്കുമതിയെക്കാൾ 12 ശതമാനം കുറവാണ് ജൂണിൽ ഇന്ത്യൻ റിഫൈനർമാർ ഇറക്കുമതി ചെയ്തത്.

ചൈന കഴിഞ്ഞാൽ ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ റിഫൈനർമാരാണ്. ഇറാനുമായി ഒപ്പ് വച്ചിരുന്ന 2015ല ആണവക്കരാറിൽ നിന്നും യുഎസ് പിന്മാറിയതിനെ തുടർന്ന് തന്നെ ഇന്ത്യൻ റിഫൈനർമാർ ഇറാനിയൻ എണ്ണ വാങ്ങുന്നത് കുറച്ചിരുന്നു. ഇറാന് മേൽ അമേരിക്കയുടെ ആദ്യ സെറ്റ് ഉപരോധം ഓഗസ്റ്റ് ആറിനാണ് നിലവിൽ വരാൻ പോകുന്നത്. തുടർന്ന് പ്രധാനമായും പെട്രോളിയം മേഖലയിൽ വരുന്ന ഉപരോധം നവംബർ നാലിനായിരിക്കും പ്രാബല്യത്തിൽ വരുന്നത്. ജൂണിൽ ഇന്ത്യൻ റിഫൈനർമാർ 664,000 ബാരൽ പെർ ഡേ (ബിപിഡി) ഇറാനിയൻ ഓയിലായിരുന്നു വാങ്ങിയത്

2016ൽ ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചിരുന്നു. ഇതോടെ അമേരിക്കയിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാനുള്ള അവസരം ഇന്ത്യയ്ക്ക് കൈവന്നിരുന്നു. ഇപ്പോഴത്തെ തീരുമാനത്തോടെ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ലൈസൻസ് വേണമെന്നുള്ളത് ഒഴിവാകും. മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്യും.

ആകാശ ആക്രമണങ്ങളെ ചെറുക്കാൻ ഡൽഹിയിൽ മിസൈൽ കവചമൊരുക്കാൻ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് അമേരിക്കയുടെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ക്രൂയിസ് മിസൈൽ ആക്രമണം പോലും തടയാൻ സഹായിക്കുന്ന അമേരിക്കയുടെ നസംസ് (നാഷണൽ അഡ്‌വാൻസ്ഡ് സർഫേസ് ടു എയർ മിസൈൽ സിസ്റ്റം 2 എന്ന ആധുനിക പ്രതിരോധ സംവിധാനം 100 കോടി ഡോളറിനാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിന് അനുമതി നൽകിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP