1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
19
Friday

പാക്കിസ്ഥാന്റെ മുഖത്ത് മൂന്നാമത്തെ അടിയും ഏൽപിച്ച് ഇന്ത്യ; ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രത്തോടെ ഇറാനുമായി കൈകോർത്ത് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകും; യുദ്ധമെങ്കിൽ യുദ്ധം എന്ന തരത്തിൽ തന്നെ കൂടിയാലോചനകൾക്ക് ടെഹ്‌റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; സൗഹൃദരാഷ്ട്ര പദവി ഇല്ലാതാക്കിയും ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയും ഇരട്ട പ്രഹരം നൽകിയ ഇന്ത്യ ഇറാനുമായി ഒരുമിക്കുന്നത് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാൻ തന്നെ

February 17, 2019 | 12:53 PM IST | Permalink



പാക്കിസ്ഥാന്റെ മുഖത്ത് മൂന്നാമത്തെ അടിയും ഏൽപിച്ച് ഇന്ത്യ; ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രത്തോടെ ഇറാനുമായി കൈകോർത്ത് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകും; യുദ്ധമെങ്കിൽ യുദ്ധം എന്ന തരത്തിൽ തന്നെ കൂടിയാലോചനകൾക്ക് ടെഹ്‌റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; സൗഹൃദരാഷ്ട്ര പദവി ഇല്ലാതാക്കിയും ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയും ഇരട്ട പ്രഹരം നൽകിയ ഇന്ത്യ ഇറാനുമായി ഒരുമിക്കുന്നത് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാനെ ഞെട്ടിച്ച് വൻ നയതന്ത്ര നീക്കവുമായി ഇന്ത്യ. ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം പുറത്തെടുത്ത് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത ഇറാനുമായി കൈകോർക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാൻ സന്ദർശിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ എത്തിയ സുഷമ അവിടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തികച്ചും അപ്രതീക്ഷിതമായി ആണ് സുഷമയുടെ ടെഹ്‌റാൻ സന്ദർശനം.

പാക്കിസ്ഥാനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇറാൻ എന്നാണ് സൂചന. പാക്കിസ്ഥാന്റെ ഭീകരവാദം വളർത്തൽ തന്നെ അവരെയും പ്രകോപിപ്പിക്കുന്നത്. ഇതോടെ ഭീകര പ്രവർത്തനം വളർത്തുന്ന പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകി ഇറാൻ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. ഇന്ത്യക്ക് സമാനമായ സ്ഥിതിയിലാണ് പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇറാനും. അവിടെ ബലൂചിസ്ഥാൻ മേഖലയിലൂടെ നുഴഞ്ഞുകയറിയ ഭീകരർ ഇറാൻ സൈന്യമായ റവല്യൂഷണറി ഗാർഡിന് നേരെ ആക്രമണം നടത്തുകയും 27 ഭടന്മാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഇന്ത്യയെ അനുകൂലിച്ചും പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകിയും ഇറാനും രംഗത്തെത്തി.

ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായി ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാൻ സന്ദർശിച്ചിരിക്കുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയ സുഷമ ബൾഗേറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി ഇറാനിൽ ഇറങ്ങുകയായിരുന്നു. അതിനാൽ തന്നെ പാക്കിസ്ഥാന് എതിരെ ശക്തമായ നീക്കത്തിന് കൈകോർക്കാനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത് എന്ന സൂചനയാണ് പുറത്തുവരുന്നത്. അമേരിക്കയെ പോലും വെല്ലുവിളിക്കുന്ന രാജ്യമാണ് ഇറാൻ. അതിനാൽ തന്നെ പാക്കിസ്ഥാന് ഒരു പ്രഹരം കൊടുക്കുമ്പോൾ അത് കശ്മീർ അതിർത്തിയിൽ നിന്ന് മാത്രം ആവില്ലെന്നും വേണ്ടിവന്നാൽ ഇറാൻ അതിർത്തിയിലൂടെയോ ഇന്ത്യയുടെ മറ്റൊരു സൗഹൃദ രാഷ്ട്രമായ അഫ്ഗാൻ അതിർത്തിയിലൂടെയോ ആകാമെന്ന സന്ദേശം പാക്കിസ്ഥാന് ഇതോടെ നൽകുകയാണ് ഇന്ത്യ.

കശ്മീരിലെ പുൽവാമയിൽ 40 ഇന്ത്യൻ ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണം പാക്കിസ്ഥാൻ സഹായത്തോടെ നടന്നതിന് പിന്നാലെ അവർക്കെതിരെ തുടർച്ചയായ മൂന്നാം ദിവസവും നിർണായക നയതന്ത്ര നീക്കംനടത്തി പിടി മുറുക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനെ സൗഹൃദരാഷ്ട്ര പട്ടികയിൽ നിന്ന് വെള്ളിയാഴ്ച ഒഴിവാക്കിയ ഇന്ത്യ ശനിയാഴ്ച പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 200ശതമാനം ഇറക്കുമതി ചുങ്കവും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇതാ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി തന്നെ നേരിട്ട് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത ഇറാനിൽ എത്തി അവിടത്തെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു.

തീവ്രവാദികളെ തീർക്കാൻ കൈകോർക്കും

ഇറാൻ വിദേശകാര്യമന്ത്രിയുമായി അവർ നടത്തിയ ചർച്ചകൾക്ക് പിന്നാലെ മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചുനീക്കാൻ ഇന്ത്യയും ഇറാനും ഒരുമിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനം ഇറാനിൽ നിന്നുണ്ടായി. ബുധനാഴ്‌ച്ച തെക്കുകിഴക്കൻ ഇറാനിലുണ്ടായ ചാവേറാക്രമണത്തിൽ ഇറാൻ സൈന്യത്തിന്റെ ഭാഗമായ റവല്യൂഷണറി ഗാർഡിലെ 27 ഭടന്മാർ കൊല്ലപ്പെട്ടിരുന്നു. ചാവേർ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകളാണെന്നും തീവ്രവാദികളെ തുണയ്ക്കുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാൻ തുറന്നടിച്ചിരുന്നു.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചപ്പോഴാണ് സമാനമായ അവസ്ഥയിൽ ഇറാനും പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തേക്ക് വന്നത്. ഇതിന് പിന്നാലെയാണ് തീർത്തും അപ്രതീക്ഷിതമായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാനിലെത്തിയിരിക്കുന്നത്.

സുഷമയെ സ്വാഗതം ചെയ്ത ഇറാൻ വിദേശകാര്യസഹമന്ത്രി സയ്യീദ് അബ്ബാസ് അർഗാച്ചി ഇന്ത്യയും ഇറാനും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ട്വിറ്റിൽ കുറിച്ചു. മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചു നീക്കാൻ ഇരുരാജ്യങ്ങളും ഒത്തു ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച അർഗാച്ചി ഇത്തരം സംഭവങ്ങൾ ഇനി വച്ചു പൊറുപ്പിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സിആർപിഎഫ് ഭടന്മാർക്ക് നേരെ കശ്മീരിലെ പുൽവാമയിലുണ്ടായതിന് സമാനമായ ആക്രമണമാണ് ഇറാൻ സൈന്യത്തിന് നേരേ ബുധനാഴ്‌ച്ച ഉണ്ടായത്. ഗാർഡുകൾ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേർ ആക്രമണം നടന്നത്. വിശിഷ്ട സേനാ വിഭാഗമായ വിപ്ലവഗാർഡുകൾ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ നിയന്ത്രണത്തിലുള്ള സേനയാണ്. ഏതായാലും അമേരിക്ക ശത്രുരാഷ്ട്രമായി കാണുന്ന ഇറാനോട് ഇന്ത്യ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കൈകോർക്കാൻ തീരുമാനിച്ചത് ലോക രാഷ്ട്രങ്ങളും വലിയ കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് നോക്കിക്കാണുന്നത്.

ക്ഷമ കെട്ടിരിക്കുന്നു എന്ന് പാക്കിസ്ഥാന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്

ചാവേറുകളെ തുണയ്ക്കുന്ന പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ ശനിയാഴ്ചയാണ് രംഗത്തുവന്നത്. അതിർത്തിക്കടുത്ത് 27 റവല്യൂഷണറി ഗാർഡുകളെ ഭീകരർ വകവരുത്തിയതാണ് ഇറാന്റെ പ്രകോപനത്തിന് കാരണം. ഇറാന്റെ പ്രാദേശിക എതിരാളികളായ സൗദി അറേബ്യയ്ക്കും യുഎഇക്കും ഈ മുന്നറിയിപ്പുണ്ട്. ഇറാൻ സേനയെ ആക്രമിക്കുന്ന ഭീകരസംഘങ്ങളെ ഈ രാഷ്ട്രങ്ങൾ പിന്തുണയ്ക്കുവെന്നാണ് ആരോപണം. ഇത് തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും റവല്യൂഷണി ഗാർഡ്്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അലി ജാഫരി പറഞ്ഞു. ബുധനാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട റെവല്യൂഷണറി ഗാർഡുകളുടെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു കമാൻഡർ മേജർ മുഹമ്മദ് അലി ജഫാരിയുടെ പ്രസ്താവന. എന്നാൽ, മൂന്നുരാഷ്ട്രങ്ങളും ഇറാന്റെ ആരോപണം തള്ളി.

എന്തുകൊണ്ടാണ് പാക് സൈന്യവും സുരക്ഷാസേനയും ഈ വിപ്ലവ വിരുദ്ധ ഗ്രൂപ്പുകൾക്ക് താവളം ഒരുക്കുന്നത്? ഒരുസംശയവും വേണ്ടാ..പാക്കിസ്ഥാൻ ഇരട്ടി വില നൽകേണ്ടി വരും, ജാഫരി പറഞ്ഞു. സുന്നി മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട തീവ്രവാദികളാണ് ഇറാൻ റവല്യൂഷണറി ഗാർഡുകളുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടയ്ക്ക് ആറോ, ഏഴോ ചാവേർ ആക്രമണങ്ങൾ തടയാൻ കഴിഞ്ഞു. എന്നാൽ,ദൗർഭാഗ്യവശാൽ ബുധനാഴ്ച മാത്രം അതുസംഭവിച്ചു, ജാഫരി പറഞ്ഞു. വംശീയ ന്യൂനപക്ഷമായ ബലൂച്ചികൾക്ക് വേണ്ടി പോരാടുന്ന സുന്നി ഗ്രൂപ്പായ ജെയ്ഷ് അൽ അജൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

വഞ്ചകരായ സൗദി, യുഎഇ സർക്കാരുകൾ അറിയണം... ഇറാന്റെ ക്ഷമ കെട്ടിരിക്കുന്നു. ഒരു കാരണവശാലും ഇനി ഇസ്ലാം വിരുദ്ധ ക്രിമിനലുകൾക്കുള്ള നിങ്ങളുടെ രഹസ്യ പിന്തുണ ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല, ജാഫരി മുന്നറയിപ്പ് നൽകി. നമ്മുടെ രക്തസാക്ഷികളുടെ രക്തത്തിന് സൗദി, യുഎഇ സർക്കാരുകളോട് പകവീട്ടും. ഇതിനായി ഞങ്ങളുടെ കരങ്ങൾ കൂടുതൽ സ്വതന്ത്രമാക്കാൻ പ്രസിഡന്റ് ഹസൻ റൂഹാനിയോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്, ജാഫരി പറഞ്ഞു. പാക്കിസ്ഥാൻ രഹസ്യതാവളമാക്കിയാണ് ഭീകരർ പ്രവർത്തിക്കുന്നതെന്നും അവർക്കെതിരെ നടപടി എടുക്കണമെന്നും ഇറാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയുടേതും സമാനമായ അവസ്ഥയാണ്.

സൗഹൃദരാഷ്ട്ര പദവി ഒഴിവാക്കി; കൂടെ ഇരുട്ടടിയായി ഇറക്കുമതി ചുങ്കം കൂട്ടലും

പാക്കിസ്ഥാനെ സൗഹൃദരാഷ്ട്ര പദവിയിൽ നിന്ന് ഇന്ത്യ ഒഴിവാക്കുകയും ചെയ്തു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന നടപടികൾക്ക് ഇതോടെ ഇന്ത്യ തുടക്കം കുറിക്കുകയായിരുന്നു. ഇതിന്റെ അടുത്ത പടിയെന്നോണം ഇന്ന് പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തീരുവ ഒറ്റയടിക്ക് 200 മടങ്ങ് വർദ്ധിപ്പിക്കുകയായിരുന്നു. ഇതോടെ പാക് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ കമ്പോളസാധ്യത തീരെ ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാവുക.

ഇന്ത്യയിൽ തീവ്രവാദി ആക്രമണങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഈ സന്ദേശം ലോകമാകെ പടർന്നതോടെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ അനുകൂലിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ നിരവധി ലോക രാഷ്ട്രങ്ങൾ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളെല്ലാം പാക്കിസ്ഥാനെതിരെ നിലപാടെടുത്തു. ഇന്ത്യക്കൊപ്പമാണ് ഞങ്ങളെന്ന നിലപാടും സ്വീകരിച്ചു. ഭീകരപ്രവർത്തനത്തെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് അമേരിക്ക ശക്തമായ താക്കീതും നൽകി.

ഇത്തരത്തിൽ നയതന്ത്ര ഒറ്റപ്പെടുത്തലിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നതിനിടെയാണ് ഇപ്പോൾ പാക്കിസ്ഥാന് ഇരുട്ടടിയായി ഇന്ത്യ അടുത്ത നീക്കമായി കസ്റ്റംസ് തീരുവ ഒറ്റയടിക്ക് 200 മടങ്ങ് കൂട്ടുന്നത്. ഇതോടെ പാക് ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യയിൽ ആളില്ലാത്ത സ്ഥിതിയാകും. ലോകത്തെ ചൈനയുൾപ്പെടെ പാക്കിസ്ഥാനുമായി കൂടുതൽ സൗഹൃദം കൽപിക്കുന്ന പല രാജ്യങ്ങൾക്കും ശക്തമായ താക്കീതു കൂടിയാണ് ഇതെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.

ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ശനിയാഴ്ച വൈകീട്ട് ട്വിറ്ററിലൂടെ പാക്കിസ്ഥാന് ഇറക്കുമതി ചുങ്കം 200ശതമാനം കൂട്ടാൻ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്. യാതൊരു വിവേചനവും കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബദ്ധം ഉറപ്പാക്കുന്നതായിരുന്നു സൗഹൃദ രാഷ്ട്ര പദവി. ആദ്യഘട്ടമെന്ന നിലയിൽ ഇന്നലെ ഈ പദവിയിൽ നിന്ന് പാക്കിസ്ഥാനെ നീക്കിയതിന് പിന്നാലെയാണ് ഇന്ന് ഇറക്കുമതിച്ചുങ്കത്തിൽ ഇരട്ടപ്രഹരം നൽകിയിട്ടുള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലുള്ള രാജ്യമാണ് പാക്കിസ്ഥാൻ എന്നതിനാൽ ഇത്തരത്തിൽ ഇന്ത്യ സൃഷ്ടിക്കുന്ന വ്യാപാരപ്രഹരം അവർക്ക് സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ.

പ്രധാനമായും പഴവർഗങ്ങൾ, സിമന്റ്, തുകൽ, രാസവസ്തുക്കൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയാണ് ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇവയ്ക്കുള്ള ചുങ്കമാണ് ഉയരുക. ഇരു രാജ്യങ്ങളും തമ്മിൽ ശരാശരി പ്രതിവർഷം 200 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. അതേസമയം, ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിലും ഇത്തരത്തിൽ പാക്കിസ്ഥാൻ നിലപാടെടുത്തേക്കുമെന്ന സൂചനകളും വരുന്നുണ്ട്. പരുത്തി, ഡൈകൾ, രാസവസ്തുക്കൾ, പച്ചക്കറികൾ, ഇരുമ്പുരുക്ക് തുടങ്ങിയവയാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കുന്ന പ്രധാന വിഭവങ്ങൾ.

നയതന്ത്ര ലോകത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതാകും പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ഒറ്റയടിക്ക് 200 ശതമാനം കൂട്ടിയതോടെ എല്ലാ പാക് ഉത്പന്നങ്ങളും ഇനി കൂടിയ വിലയ്ക്കേ ഇന്ത്യയിൽ വിൽക്കാൻ കഴിയൂ. ഒരു തരത്തിൽ ഉപരോധത്തിന്റെ തന്നെ ഫലം ചെയ്യുന്ന നിലയിലാണ് ഇന്ത്യയുടെ പുതിയ നയതന്ത്ര നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനെല്ലാം പിന്നാലെയാണ് ഇറാനുമായി കൈകോർത്ത് പോർമുഖം ഇന്ത്യ വികസിപ്പിക്കുന്നതും. ഇത്തരത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നതോടെ പാക്കിസ്ഥാനെ ആദ്യം അങ്ങനെ ഒറ്റപ്പെടുത്താനും കൂടുതൽ പിന്തുണ ആർജിച്ച് ശക്തമായി തിരിച്ചടി നൽകാനുമാണ് ഇന്ത്യ ഒരുങ്ങുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കേസിൽ നിർണായകമായത് സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലങ്ങൾ തന്നെ; ഫാദർ കോട്ടൂരുമായുള്ള ബന്ധം നിഷേധിക്കാൻ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന സൂചന ലഭിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിൽ; ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിൽ കന്യകയല്ലെന്ന് തെളിഞ്ഞു; മാറിട പരിശോധനയും ലൈംഗികബന്ധം സ്ഥിരീകരിക്കാൻ തെളിവായി; സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചത് ഏത് ആശുപത്രിയിൽ വെച്ചെന്നത് ഇപ്പോഴും ദുരൂഹം
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
പലനാൾ കള്ളി സുജാത ഒരുനാൾ കുടുങ്ങിയപ്പോൾ കൈവിട്ട് പാർട്ടി! ഒറ്റപ്പാലം നഗരസഭയിലെ സന്ദർശകരുടെയും കൗൺസിലർമാരുടെയും പണം മോഷ്ടിക്കുന്നത് പതിവാക്കിയ കൗൺസിലറെ സിപിഎം പുറത്താക്കി; മോഷണ കേസിൽ പൊലീസ് പ്രതിചേർത്തതോടെ പാർട്ടി കൈയൊഴിഞ്ഞത് മൂന്നാം വാർഡ് കൗൺസിലറായ സുജാതയെ; ഉടൻ അറസ്റ്റെന്ന് വ്യക്തമാക്കി പൊലീസ്; പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയുടെ 30,000 രൂപ കാണാതായ സംഭവത്തിലെ ആന്റിക്ലൈമാക്‌സിൽ ഞെട്ടി സഖാക്കൾ
ഇന്ത്യയെ ആരെങ്കിലും ഇല്ലാതാക്കാൻ ശ്രമിച്ചാൽ അവരോട് എങ്ങനെ സന്ധി ചെയ്യും? ആർ എസ് എസുകാർ എന്താ ഇന്ത്യക്കാർ അല്ലെന്നാണോ പിണറായി പറയുന്നത്? രാഷ്ട്രത്തിന് വേണ്ടി സിവിൽ സർവ്വീസിൽ എത്തിയ താൻ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഖ്യത്തിലാകും; വൽസൻ തില്ലങ്കരിക്കൊപ്പം പരിവാർ വേദിയിൽ എത്തി ആർ എസ് എസ് മോഡലിൽ കൈ നെഞ്ചോട് ചേർത്ത് ആർ എസ് എസ് ഗണഗീതം ഏറ്റു ചൊല്ലി ഡിജിപി ജേക്കബ് തോമസ് കത്തിക്കയറിയത് ഇങ്ങനെ
'ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും; മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും; ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും; വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ അയർലണ്ടിനും കാനഡയ്ക്കും പിന്നാലെ ഓസ്‌ട്രേലിയയിലും വൻപ്രതിഷേധം; ആളൊന്നിന് 400 ഡോളർ ചുമത്തിയ ധ്യാനപരിപാടി വെള്ളത്തിൽ: ധ്യാനഗുരു ഡൊമിനിക് വാളമനാലിന്റെ പര്യടനം റദ്ദാക്കി
അപമാനിച്ചെന്ന പരാതി നൽകിയ വനിതാ നേതാവിനെ സംഘടനയ്ക്ക് പുറത്ത് നിർത്തിയ വില്ലാളി വീരൻ; അശ്ലീലം പോസ്റ്റ് ചെയ്ത അണ്ടർ സെക്രട്ടറിയെ തൊടാൻ കോടിയേരിക്ക് പോലും കൈവിറച്ചു; നമ്മൾ സഖാക്കൾ ഗ്രൂപ്പിൽ ചേരാൻ ക്യൂ നിൽക്കുന്ന സഖാക്കളുടെ ചിത്രവുമായി ട്രോളന്മാരുടെ കടന്നാക്രമണം; നമ്മൾ സഖാക്കൾ പൂട്ടിച്ച അണ്ടർ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റ് അസോസിയേഷനിലും കലാപം; സെക്രട്ടറിയേറ്റിലെ പ്രശ്‌നങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിനെക്കാൾ ഗുരുതരമോ?
ഫേസ്‌ബുക്ക് കാമുകിയെ കാണാൻ ലോഡ്ജിൽ മുറിയെടുത്തത് കാമുകനും സുഹൃത്തും; കോളജ് യൂണിഫോമിലെത്തിയ പെൺകുട്ടി മുറിയിൽ കണ്ടതോടെ പ്രശ്‌നം വഷളാക്കി യുവാക്കളെ മർദ്ദിച്ച് നാട്ടുകാർ; പൊലീസെത്തിയതോടെ തടിയൂരി കാമുകിയും; മർദനമേറ്റ യുവാക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ പൊലീസും മടങ്ങി; എടപ്പാളിൽ അരങ്ങേറിയത് വൻ നാടകീയ സംഭവങ്ങൾ  
കർക്കിടകത്തിലെ കാർമേഘങ്ങൾ മഴയായി തിമിർത്ത് പെയ്യുന്നു; മിക്ക ജില്ലകളിലും ലഭിക്കുന്നത് അതിതീവ്ര മഴ; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതീവ ജാഗ്രതാ നിർദ്ദേശം; മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം; പ്രളയത്തിനുള്ള സാധ്യത മുമ്പിൽ കണ്ട് രക്ഷാപ്രവർത്തനത്തിന് സജ്ജീകരണങ്ങൾ; വേനൽമഴയുടെ ചതിയും ഇടവപ്പാതിയുടെ കുറവും ഈ പേമാരി നികത്തുമെന്ന പ്രതീക്ഷയിൽ സർക്കാരും കെ എസ് ഇ ബിയും; ഞായാറാഴ്ച വരെ മഴ തുടരും
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി