Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ അത് നടപ്പില്ല; പാക്കിസ്ഥാന്റെയും മലേഷ്യയുടെയും പ്രചാരണങ്ങളെ ചെറുക്കാൻ വിദേശകാര്യമന്ത്രാലയം; പൗരത്വ നിയമഭേദഗതി ഏതെങ്കിലും മതത്തിനെതിരല്ല..ഭരണഘടനാ വിരുദ്ധവുമല്ല; വിഷയം ചർച്ച ചെയ്യാൻ ഒഐസി യോഗം ചേരുന്നതിനെ കുറിച്ചറിയില്ലെന്നും മന്ത്രാലയം; ഭേദഗതിക്കെതിരായ പ്രതിഷേധം പാക്കിസ്ഥാന് വളമാകുന്നുവെന്ന വിമർശനവുമായി പ്രധാനമന്ത്രി; പ്രതിഷേധക്കാർ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നില്ലെന്നും മോദി

മുസ്ലിം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ അത് നടപ്പില്ല; പാക്കിസ്ഥാന്റെയും മലേഷ്യയുടെയും പ്രചാരണങ്ങളെ ചെറുക്കാൻ വിദേശകാര്യമന്ത്രാലയം; പൗരത്വ നിയമഭേദഗതി ഏതെങ്കിലും മതത്തിനെതിരല്ല..ഭരണഘടനാ വിരുദ്ധവുമല്ല; വിഷയം ചർച്ച ചെയ്യാൻ ഒഐസി യോഗം ചേരുന്നതിനെ കുറിച്ചറിയില്ലെന്നും മന്ത്രാലയം; ഭേദഗതിക്കെതിരായ  പ്രതിഷേധം പാക്കിസ്ഥാന് വളമാകുന്നുവെന്ന വിമർശനവുമായി പ്രധാനമന്ത്രി; പ്രതിഷേധക്കാർ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നില്ലെന്നും മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മുസ്ലിം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെ, വിഷയം ഇന്ത്യയുടെ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മുസ്ലീങ്ങൾക്കെതിരുമാണെന്ന് അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ പ്രചാരണം നടത്തി വരികയാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യയുടെ ശ്രമം. നിയമ ഭേദഗതി ഏതെങ്കിലും മതത്തിനെതിരല്ല. ഭരണഘടനാ വിരുദ്ധവുമല്ല. ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളെ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങൾ യോഗം ചേരുന്നതിനെ കുറിച്ചറിയില്ലെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം പാക്കിസ്ഥാന് വളമാകുന്നുവെന്ന വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. പ്രതിഷേധക്കാർ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നില്ലെന്നും അവിടെ നിന്നെത്തുന്ന അഭയാർത്ഥികൾക്കെതിരെയാണ് ശബ്ദമുയർത്തുന്നതെന്നും നരേന്ദ്ര മോദി വിമർശിച്ചു.

കാശ്മീർ വിഷയം ചർച്ച ചെയ്യാനായി ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം വിളിക്കാൻ സൗദി അറേബ്യ തീരുമാനിച്ചത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാൽ ഒഐസി സമ്മേളനം ചേരുന്നത് പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വച്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ടു ചെയ്യുന്നത്. നേരത്തെ സൗദിയിൽ വച്ചായിരിക്കും സമ്മേളനം എന്നായിരുന്നു പുറത്തുവന്ന വിവരം. ഈ സമ്മേളനം ഇസ്ലാമാബിൽ വച്ചാണ് നടക്കുന്നതെന്നാണ് അറിയുന്നത്.

ഒഐസിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന സൗദി അറേബ്യ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പാക്കിസ്ഥാൻ സന്ദർശത്തിനിടെയാണ് കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഒഐസി സമ്മേളനം വിളിക്കുമെന്ന് ഉറപ്പുനൽകിയത്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി നടത്തിയ ചർച്ചകൾക്കിടെയായിരുന്നു സൗദി മന്ത്രിയുടെ വാഗ്ദാനം.ഏപ്രിലിൽ ഇസ്ലാമാബാദ് ഒഐസി സമ്മേളനത്തിന് വേദിയാകുമെന്ന് റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യയുടെ പുതിയ പൗരത്വ നിയമ ഭേദഗതിയും സമ്മേളനത്തിൽ ചർച്ചയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കശ്മീർ വിഷയത്തിൽ ഒഐസി അംഗങ്ങൾ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. ഒഐസി അംഗങ്ങളായ രാഷ്ട്രങ്ങൾ നേരത്തെ തന്നെ ഈ വിഷയത്തിൽ ചില പ്രസ്താവനകൾ പുറത്തിറക്കിയിരുന്നു. അതേസമയം ഇന്ത്യയുമായുള്ള സുഹൃദ് ബന്ധമുള്ള ഒഐസിയിലെ അംഗങ്ങളെ വസ്തുത ബോധ്യപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.

കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഒഐസി നടത്തുന്ന നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യൻ സർക്കാരിന്റെ തീരുമാനം. ഒഐസി അംഗങ്ങളായ മോറോക്കോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായും അറബ് രാജ്യങ്ങളുമായുമുള്ള ഇന്ത്യയുടെ ബന്ധം അടുത്ത കാലത്തായി ഏറെ മെച്ചപ്പെട്ട നിലയിലാണ്. ഒഐസിയിൽ അംഗങ്ങളായ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം ചേരാനാണ് തീരുമാനിച്ചിരുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രത്യേക തൽപ്പര്യ പ്രകാരമാണ് കാശ്മീർ വിഷയം ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ മലേഷ്യ ക്വാലാലംപൂരിൽ വിളിച്ചുചേർത്ത മുസ്ലിം ഉച്ചകോടിയിൽ നിന്നും പാക്കിസ്ഥാൻ പിന്മാറിയത് സൗദി അറേബ്യയുടെ കടുത്ത സമ്മർദ്ദങ്ങളുടെ ഫലായിട്ടായിരുന്നു. സൗദി നിലപാടിനപ്പം നിന്നതിന്റെ പ്രത്യുപകാരം എന്ന നിലയിൽ കാശ്മീർ വിഷയം ഒഐസി ചർച്ച ചെയ്യണമെന്ന നിലപാട് സൗദി അംഗീകരിക്കുകയായിരുന്നു എന്നാണ് സൂചന. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ അത് കടുത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ മലേഷ്യ വിളിച്ച മുസ്ലിം ഉച്ചകോടി ഒഐസിക്ക് ബദൽ എന്ന നിലയിലാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ യോഗത്തിനെതിരെ കടുത്ത വിമർശനമാണ് സൗദി അറേബ്യ ഉന്നയിച്ചത്. 57 അംഗ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്കു ബദലായി ക്വാലലംപുരിൽ നടന്ന ചതുർദിന ഉച്ചകോടിയിൽ പ്രമുഖ മുസ്ലിം രാജ്യങ്ങളായ ഇറാൻ, തുർക്കി, ഖത്തർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

മുസ്ലിം ഉച്ചകോടിയിൽ നിന്നും പിന്മാറിയതിന് ഉപകാര സ്മരണ എന്നോണമാണ് ഒഐസി കാശ്മീർവിഷയം ചർച്ചചെയ്യാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും മുസ്ലിംരാജ്യങ്ങൾ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട ഇന്ത്യയിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി നേരത്തെ രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ പുതിയ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ അറിയിച്ചു.

അയോധ്യ വിധി, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിലാണ് ഒഐസി ആശങ്ക പ്രകടിപ്പിക്കുന്നത്. 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. സൗദി അറേബ്യ, തുർക്കി, മലേഷ്യ, യുഎഇ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ പ്രധാനികൾ. കശ്മീർ വിഷയത്തിലും ഒഐസി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിഷയങ്ങൾ ഒഐസിയുടെ ജനറൽ സെക്രട്ടറിയേറ്റ് നിരീക്ഷിക്കുന്നുണ്ട്. മുസ്ലിങ്ങളുടെ സുരക്ഷ ഇന്ത്യൻ ഭറണകൂടം ഉറപ്പാക്കണം. മുസ്ലിം മതസ്ഥാപനങ്ങൾ സംരക്ഷിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു. വിവേചനം കൂടാതെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ ഇന്ത്യ പാലിക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നത് മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും മൊത്തത്തിൽ ബാധിക്കുമെന്നും ഒഐസി മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP