Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ വളഞ്ഞാക്രമിക്കാൻ ചൈനയുടെ സഹായം വീണ്ടും ഉറപ്പ് വരുത്തി പാക്കിസ്ഥാൻ; ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കണ്ട ശേഷം അഴിച്ചുവിട്ടത് ഇന്ത്യയ്ക്കെതിരെയുള്ള ശകാരങ്ങൾ; ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ തകർക്കാൻ വീണ്ടും പദ്ധതികൾ ഒരുങ്ങുന്നതായി സൂചനകൾ; ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായി ചൈന മാറുന്നത് ഇങ്ങനെ

ഇന്ത്യയെ വളഞ്ഞാക്രമിക്കാൻ ചൈനയുടെ സഹായം വീണ്ടും ഉറപ്പ് വരുത്തി പാക്കിസ്ഥാൻ; ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കണ്ട ശേഷം അഴിച്ചുവിട്ടത് ഇന്ത്യയ്ക്കെതിരെയുള്ള ശകാരങ്ങൾ; ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ തകർക്കാൻ വീണ്ടും പദ്ധതികൾ ഒരുങ്ങുന്നതായി സൂചനകൾ; ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായി ചൈന മാറുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: പാക്കിസ്ഥാൻ ചൈനയ്ക്കൊപ്പം ചേർന്ന് ഇന്ത്യയ്ക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പാക്കിസ്ഥാന്റെ അഖണ്ഡതയും ബഹുമാന്യതയും കാത്ത് സൂക്ഷിക്കുന്നതിന് എല്ലാ വിധ പിന്തുണയും നൽകുമെന്നാണ് ചൈന ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ബീജിംഗിൽ വച്ച് നടന്ന ഉന്നതല ഉഭയകക്ഷി നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ചൈന ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയെ വളഞ്ഞാക്രമിക്കാൻ ചൈനയുടെ സഹായം വീണ്ടും ഉറപ്പ് വരുത്തുകയാണ് പാക്കിസ്ഥാൻ ഇപ്പോൾ ചെയ്തിരിക്കുന്നത്.

ഇരു രാജ്യങ്ങളിലെയും വിദേശ കാര്യമന്ത്രിമാർ കണ്ട ശേഷം അഴിച്ച് വിട്ടത് ഇന്ത്യയ്ക്കെതിരെയുള്ള ശകാരങ്ങളാണ്. ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ തകർക്കാൻ വീണ്ടും പദ്ധതികൾ ഒരുങ്ങുന്ന സൂചനകളും ഇതോടെ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായി ചൈന മാറുന്നത് ഇത്തരത്തിലാണ്. കാശ്മീർ പ്രശ്നത്തെ മുഖ്യ വിഷയമാക്കിയുള്ള ഉഭയകക്ഷി ചർച്ചകളാണ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറൈഷിയും ചൈനീസ് സ്റ്റേറ്റ് കൗൺസിലർ ആൻഡ് ഫോറിൻ മിനിസ്റ്ററായ വാൻഡ് യിയും നടത്തിയിരിക്കുന്നത്.

കാശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുമായുള്ള ഉരസലുകൾ മയപ്പെടുത്താൻ പാക്കിസ്ഥാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് വാൻഡ് ഇസ്ലാമാബാദിനെ ഈ ചർച്ചക്കിടെ പ്രശംസിക്കാനും മറന്നിട്ടില്ല. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെയ് ഇ മുഹമ്മദാണ് പുൽവാമയിൽ ആക്രമണം നടത്തിയിരിക്കുന്നത്. ജെയ്ഷ് ഇ മുഹമമദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായി യുഎൻ നടത്തിയ ശ്രമത്തെ കഴിഞ്ഞ ആഴ്ച ചൈന നാലാം വട്ടവും എതിർത്തിരുന്നു.

ലോകത്തിലും കാശ്മീർ മേഖലയിലും എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ചൈന പാക്കിസ്ഥാന് നൽകി വരുന്ന പിന്തുണ തുടരുമെന്നാണ് ഇന്നലെ വാൻഗ് ആവർത്തിച്ചിരിക്കുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ പാക്കിസ്ഥാൻ കടുത്ത നടപടികളെടുക്കണമെന്ന അന്താരാഷ്ട്ര സമ്മർദം ശക്തമാകുന്നതിനിടയിലാണ് ചൈന ഈ നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദം ഉറച്ച് തന്നെ തുടരുമെന്നാണ് വാൻഗ് ആവർത്തിച്ചിരിക്കുന്നത്.

ചൈന പാക്കിസ്ഥാൻ എക്കണോമിക് കോറിഡോറിന് ചൈന നൽകുന്ന പിന്തുണയ്ക്ക് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. പാക്ക് അധീന കാശ്മീരിലൂടെ സിപിഇസി കൊണ്ട് കൊണ്ട് പോകുന്നതിൽ ഇന്ത്യ ചൈനയോട് കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ എതിർപ്പ് രൂക്ഷമായിട്ടും ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനും കുരുക്കുന്നതിനും പാക്കിസ്ഥാനുമായി പ്രകോപനപരമായ നീക്കങ്ങളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP