Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിന് മുമ്പിൽ തലയെടുപ്പോടെ ഇന്ത്യയുടെ യുദ്ധ ഹെലികോപ്ടറുകൾ; അഫ്ഗാനിലെ താലിബാൻ സേനയെ മുട്ടു കുത്തിച്ചത് ഇന്ത്യൻ ഹെലികോപ്ടർ എന്ന് യുഎൻ കമാണ്ടർ; പ്രതിരോധത്തിന്റെ കരുത്തുമായി കൂടുതൽ എണ്ണം ചോദിച്ച് സഖ്യസേന; ഒരേ സമയം ആയുധങ്ങളേയും സൈനികരേയും വഹിക്കുന്ന എംഐ 35 ഹെലികോപ്ടർ ഇന്ത്യയുടെ അഭിമാനം ഉയർത്തിയത് ഇങ്ങനെ

ലോകത്തിന് മുമ്പിൽ തലയെടുപ്പോടെ ഇന്ത്യയുടെ യുദ്ധ ഹെലികോപ്ടറുകൾ; അഫ്ഗാനിലെ താലിബാൻ സേനയെ മുട്ടു കുത്തിച്ചത് ഇന്ത്യൻ ഹെലികോപ്ടർ എന്ന് യുഎൻ കമാണ്ടർ; പ്രതിരോധത്തിന്റെ കരുത്തുമായി കൂടുതൽ എണ്ണം ചോദിച്ച് സഖ്യസേന; ഒരേ സമയം ആയുധങ്ങളേയും സൈനികരേയും വഹിക്കുന്ന എംഐ 35 ഹെലികോപ്ടർ ഇന്ത്യയുടെ അഭിമാനം ഉയർത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളെ മുട്ടുകുത്തിച്ച് ഇന്ത്യയുടെ എംഐ35 ഹെലികോപ്റ്ററുകൾ. താലിബാൻ തീവ്രവാദികൾക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യ നൽകിയ മൂന്ന് മൾട്ടി റോൾ ഹെലികോപ്റ്ററുകൾ അഫ്ഗാൻ സൈന്യത്തിന്റെ മൂന്നേറ്റത്തെ മികച്ച രീതിയിൽ സഹായിക്കുന്നതായി അമേരിക്കയും സമ്മതിച്ചു. അഫ്ഗാൻ വായു സേനയുടെ കരുത്ത് ഇതോടെ കൂടിയെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

വർഷങ്ങളായി ഇന്ത്യ ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത എം.ഐ 35 കോപ്ടറുകൾ യുദ്ധ മേഖലകളിലേക്ക് സൈനികരെ കൊണ്ടുപോകാൻ കൂടിയുള്ളവയാണ്. ആയുധ ശേഖരവും വഹിക്കാനാവും. ഇതോടെ വനമേഖലയിൽ അതി ശക്തമായ ആക്രമണം നടത്താനും ഭീകരരെ തുരത്താനും അഫ്ഗാൻ സേനയ്ക്കായി. വലിയ നാശം താലിബാന് വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സഹകരണം അഫ്ഗാന് നൽകിയ സൈനിക കരുത്ത് തുറന്നു സമ്മതിച്ച് അഫ്ഗാനിലെ യു.എസ് ഫോഴ്‌സ് മേധാവി ജനറൽ ജോൺ കാംബെൽ രംഗത്തെത്തിയത്.

നാലാമത് ഒരു എംഐ35 വിമാനംകൂടി അഫ്ഗാൻ സൈന്യത്തിന് ലഭിക്കുന്നതോടെ തീവ്രവാദികൾക്കെതിരെ മികച്ച പ്രതിരോധം തീർക്കാൻ സൈന്യത്തിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഐ 24 മോഡൽ ഹെലികോപ്റ്ററിന്റെ വ്യത്യാസം വരുത്തി നിർമ്മിച്ചതാണ് എംഐ 35. ജനുവരിയിൽ മൂന്ന് എംഐ 35 വിമാനങ്ങളാണ് അഫ്ഗാന് ഇന്ത്യ നൽകിയത്. ഒരേസമയം പ്രഹരശേഷിയുള്ള ആയുധങ്ങളും സൈന്യത്തെയും വഹിക്കാൻ കഴിവുള്ളതാണ് വിമാനങ്ങൾ. മലനിരകളിൽ എവിടേയും ഇറക്കാൻ ഹെലികോപ്ടറിനാകും. അതുകൊണ്ട് തന്നെ സൈനിക വിന്യാസവും എളുപ്പമായി.

അഫ്ഗാൻ പോരാട്ട മേഖലയിൽ ഇന്ത്യ ന്യൽകിയ ഹെലികോപ്ടറുകൾ തീവ്രവാദികൾക്ക് പേടിസ്വപ്‌നമാകുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ സഹായത്തിൽ അഫ്ഗാനിലെ ജനങ്ങളും സർക്കാരും യു.എസും നന്ദിയറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഫ്ഗാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യ മൂന്ന് യുദ്ധ ഹെലികോപ്റ്ററുകൾ അഫ്ഗാന് നൽകിയത്. നാലാമത്തെ വിമാനവും ഉടൻ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ കൂടുതൽ സൈനിക സഹകരണം അഫ്ഗാനിൽ ഇന്ത്യയിലൂടെ ഉറപ്പാക്കാനാണ് അമേരിക്കയുടെ നീക്കം. യുഎന്നും ഈ ഹെലികോട്‌റിനെ അംഗീകരിക്കുകയാണ്.

ആയുധങ്ങളും ഹെലികോപ്ടറുകളും അടക്കമുള്ള സൗകര്യങ്ങൾ ഇന്ത്യ നൽകാൻ തയ്യാറാണെന്ന് അഫ്ഗാനേയും അറിയിച്ചിട്ടുണ്ട്. അഫ്ഗാൻ പാർലമെന്റ് കെട്ടിടവും ഇന്ത്യയാണ് നിർമ്മിച്ച് നൽകിയത്. ഇതിന്റെ ഉദ്ഘാടനത്തിന്‌ എത്തിയപ്പോഴാണ് ഹെലികോപ്ടറുകൾ ഇന്ത്യ നൽകിയത്. ഇത്തരം അത്യാധുനിക സംവിധാനമുണ്ടെങ്കിൽ തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ അഫ്ഗാൻ സേനയ്ക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും. ഇതിനുള്ള തെളിവാണ് ഇപ്പോഴത്തെ മുന്നേറ്റങ്ങളെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

ഇത്തരം സഹകരണത്തിന് ഇന്ത്യയും തയ്യാറാണ്. അഫ്ഗാനിലെ തീവ്രവാദത്തെ ചെറുക്കുന്നത് സാഫ് മേഖലയിലെ ഭീകരർക്ക് കനത്ത ആഘാതമാകും. ഇത് ലക്ഷ്യമിട്ട് തന്നെയാണ് അഫ്ഗാനിലെ ഇന്ത്യയുടെ ഇടപെടലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP