Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം എപ്പോൾ വേണമെങ്കിലും കൊടുത്താൽ മതി; ഇന്ത്യയിൽ എത്തിക്കുന്നതിന്റെ വണ്ടിക്കൂലി അവർ മുടക്കും; വഴിയിൽ ഉണ്ടാകാനിടയുള്ള അപകടത്തിന്റെ ഇൻഷുറൻസും അവരെടുക്കും; വിലയാണെങ്കിൽ ഞെട്ടിക്കുന്ന കുറവ്; എന്നിട്ടും ഇറാന്റെ എണ്ണ വേണ്ടെന്ന് അമേരിക്ക പറഞ്ഞാൽ മോദി എന്തു ചെയ്യും? ഇന്ത്യയും അമേരിക്കയും തമ്മിൽ ഇറാൻ ബന്ധത്തിന്റെ പേരിൽ ഉരസുമ്പോൾ

പണം എപ്പോൾ വേണമെങ്കിലും കൊടുത്താൽ മതി; ഇന്ത്യയിൽ എത്തിക്കുന്നതിന്റെ വണ്ടിക്കൂലി അവർ മുടക്കും; വഴിയിൽ ഉണ്ടാകാനിടയുള്ള അപകടത്തിന്റെ ഇൻഷുറൻസും അവരെടുക്കും; വിലയാണെങ്കിൽ ഞെട്ടിക്കുന്ന കുറവ്; എന്നിട്ടും ഇറാന്റെ എണ്ണ വേണ്ടെന്ന് അമേരിക്ക പറഞ്ഞാൽ മോദി എന്തു ചെയ്യും? ഇന്ത്യയും അമേരിക്കയും തമ്മിൽ ഇറാൻ ബന്ധത്തിന്റെ പേരിൽ ഉരസുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമേരിക്കയുടെ ഉപരോധ ഭീഷണിയെത്തുടർന്ന് നിർത്തിവെച്ച ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടർന്നേക്കില്ലെന്ന് സൂചന. അതിശയിപ്പിക്കുന്ന വിലക്കുറവിൽ, ഇന്ത്യയിൽ എത്തിച്ചുകൊടുക്കാമെന്നതുൾപ്പെടെ വാഗ്ദാനങ്ങൾ പലതും ഇറാൻ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും അമേരിക്കയെ പിണക്കി അത്തരമൊരു കച്ചവടത്തിന് മോദി സർക്കാർ തുനിഞ്ഞേക്കില്ലെന്നാണ് സൂചന. വർഷങ്ങളായി ുടർന്നുവന്ന ഇറനിൽനിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കൻ ഭീഷണിയെത്തുടർന്ന് മെയ്‌ രണ്ടുമുതലാണ് ഇന്ത്യ നിർത്തിവെച്ചത്.

എന്നാൽ, ഇറാനിൽനിന്നുള്ള ഇറക്കുമതി നിർത്തിവെച്ചതിനെത്തുടർന്നുണ്ടായ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദീകരിക്കാൻ ഇന്ത്യൻ അധികൃതർക്കാവുന്നില്ല. പകരമൊരു സ്രോതസ്സ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് പ്രതിസന്ധി മൂർച്ഛിപ്പിക്കുന്നത്. മാത്രമല്ല, ചബഹാർ തുറമുഖമുൾപ്പെടെയുള്ള ഇന്ത്യ-ഇറാൻ സഹകരണവും ഇതോടെ പ്രതിസന്ധിയിലായി. ഇറാനിൽനിന്ന് വാതക പൈപ്പ് ലൈനിടാനുള്ള നീക്കങ്ങൾക്കും ഇത് തിരിച്ചടിയായിട്ടുണ്ട്.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതോടെ ഇന്ത്യക്കുണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യതയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂൺ 24-ന് ഇവിടെയെത്തുമ്പോൾ ഇന്ത്യ ഉന്നയിച്ചേക്കും. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ ഉലയ്ക്കാതെ ഇന്ത്യയ്ക്ക് ഏർപ്പെടാവുന്ന വ്യാപാര ബന്ധങ്ങളെക്കുറിച്ചും പോംപിയോയുടെ സന്ദർശന വേളയിൽ ഇന്ത്യ വ്യക്തത ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

മെയ് 14-ന് ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് എണ്ണ ഇറക്കുമതി സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചർച്ച നടത്തിയിരുന്നു. ഇറക്കുമതിക്ക് ഇറാൻ നൽകാനുദ്ദേശിക്കുന്ന ഇളവുകളും അദ്ദേഹം നിരത്തി. തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നാണ് സൂഷമ സ്വരാജ് അന്ന് മറുപടി നൽകിയത്. എന്നാൽ, ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

ഇറാനിലെ ഫർസാദ്-ബി ഗ്യാസ് ബ്ലോക്ക് വികസനവും ഇതോടെ നിലച്ചിരിക്കുകയാണ്. 2002-ലാണ് ഈ പദ്ധതി ഇന്ത്യക്ക് ലഭിക്കുന്നത്. ഒ.എൻ.ജി.സി. വിദേശ് ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഓയിൽ ഇന്ത്യ എന്നീ കമ്പനികൾക്കാണ് ഇവിടെ പര്യവേഷണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒ.എൻ.ജി.സി. വിദേശ് ലിമിറ്റഡിനും ഇന്ത്യൻ ഓയിൽ കോർപറേഷനും 40 ശതമാനം വീതമാണ് ഓഹരി. ഓയിൽ ഇന്ത്യയ്ക്ക് 20 ശതമാനം ഓഹരിയുമുണ്ട്.

പര്യവേഷണത്തിലൂടെ 2008-ൽ പ്രകൃതി വാതകം കണ്ടെത്തിയിരുന്നു. കൂടുതൽ പര്യവേഷം നടത്തുന്നതിന് ഇറാനുമായി പുതിയ കരാറിൽ ഏർപ്പെടേണ്ടതുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നതോടെ, ഫർസാദ്-ബി ബ്ലോക്കിന്റെ വികസനത്തിന് മറ്റു രാജ്യങ്ങളുമായി ഇറാൻ ചർച്ച തുടങ്ങിയതായും സൂചനയുണ്ട്. തദ്ദേശീയ കോൺട്രാക്ടർമാരെ ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കുന്ന കാര്യം ആലോചിക്കുന്നതായും ഇറാൻ പെട്രോളിയം മന്ത്രി ബിജാൻ സംഗനേ സൂചിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP