Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപ് അയച്ച രണ്ട് സിംഹങ്ങളെ നേരിടാൻ മോദി നിയമിച്ചത് രണ്ട് പെൺസിംഹങ്ങളെ! അമേരിക്കൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തുമ്പോൾ ചർച്ച നയിക്കുന്നത് സുഷമാ സ്വരാജും നിർമലാ സീതാരാമനും; കീറാമുട്ടിയാകുന്നത് ഇറാനുമായുള്ള ബന്ധം; ഇറാനുവേണ്ടി അമേരിക്കയുടെ മുമ്പിൽ തലകുനിക്കാതിരിക്കാൻ യുദ്ധം ചെയ്യാനുറച്ച് വനിതാ മന്ത്രിമാർ

ട്രംപ് അയച്ച രണ്ട് സിംഹങ്ങളെ നേരിടാൻ മോദി നിയമിച്ചത് രണ്ട് പെൺസിംഹങ്ങളെ! അമേരിക്കൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തുമ്പോൾ ചർച്ച നയിക്കുന്നത് സുഷമാ സ്വരാജും നിർമലാ സീതാരാമനും; കീറാമുട്ടിയാകുന്നത് ഇറാനുമായുള്ള ബന്ധം; ഇറാനുവേണ്ടി അമേരിക്കയുടെ മുമ്പിൽ തലകുനിക്കാതിരിക്കാൻ യുദ്ധം ചെയ്യാനുറച്ച് വനിതാ മന്ത്രിമാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയുമായുള്ള ഉന്നത മന്ത്രിതല ചർച്ചയ്ക്ക് അരങ്ങൊരുങ്ങുമ്പോൾ കീറാമുട്ടിയായി നിൽക്കുന്നത് ഇറാനുമായുള്ള ബന്ധം. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ചർച്ചയ്ക്കായി എത്തുമ്പോൾ, ഇവരെ നേരിടാൻ ഇന്ത്യ രംഗത്തിറക്കുന്നത് കരുത്തുറ്റ രണ്ട് വനിതാ മന്ത്രിമാരെയാണ്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിർമലാ സീതാരാനമുമാകും നേർക്കുനേർ ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലിയാണ് അമേരിക്ക ഇന്ത്യയുമായി അഭിപ്രായവ്യത്യാസം പുലർത്തുന്നത്. ഇറാനുമേൽ ഉപരോധമുണ്ടായിരുന്നെങ്കിലും ബരാക് ഒബാമയുടെ കാലത്ത് ഇറാനിൽനിന്നുള്ള ഇറക്കുമതി ഘട്ടം ഘട്ടമായി കുറയ്ക്കണമെന്നതായിരുന്നു അമേരിക്കയുടെ നിർദ്ദേശം. ഓരോ ആറുമാസംകൂടുമ്പോഴും 20 ശതമാനം വീതം ഇറക്കുമതി കുറയ്ക്കുകയായിരുന്നു നിർദ്ദേശമെങ്കിൽ, ട്രംപ് ഭരണകൂടം ഇറാനിൽനിന്നുള്ള ഇറക്കുമതി പൂർണമായി നിർത്തണമെന്ന ആവശ്യമാണ് മുുന്നോട്ടുവെക്കുന്നത്.

ഇക്കാര്യത്തിൽ കഴിഞ്ഞമാസം ഇന്ത്യയും അമേരിക്കയും രണ്ടുവട്ടം ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 16-നായിരുന്നു അവസാന വട്ട ചർച്ച. ഈ രണ്ടുചർച്ചകളിലും നിർണായക വിഷയങ്ങളിൽ വ്യക്തതയുള്ള നിലപാടിലേക്കെത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഉന്നത മന്ത്രിതല ചർച്ച നടക്കുന്നത്. സെപ്റ്റംബർ ആദ്യം നടന്നേക്കുമെന്ന് കരുതുന്ന മന്ത്രിതല ചർച്ചയിൽ ഇറാൻ വിഷയം കൂടുതൽ വ്യക്തതയോടെ ചർച്ച ചെയ്യാനും പരിഹരിക്കാനുമാകുമെന്നുമാണ് പ്രതീക്ഷ.

നവംബർ നാലോടെ എല്ലാ രാജ്യങ്ങളും ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പൂർണമായും ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് അടുത്തിടെ അമേരിക്കയുടെ ഇറാൻ പ്രതിനിധിയായി നിയോഗിക്കപ്പെട്ട ബ്രയൻ ഹുക്ക് അഭിപ്രായപ്പെട്ടിരുന്നു. ഘട്ടം ഘട്ടമായി ഇറക്കുമതി കുറയ്ക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ അഞ്ചുമുതലാണ് അമേരിക്കൻ ഉപരോധം നിലവിൽവരിക. ഇറാന്റെ ഊർജമേഖലയെയും ഇറാൻ സെൻട്രൽ ബാങ്കുമായി നടക്കുന്ന ഇടാപാടുകളെയുമെല്ലാം ഉപരോധം ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എണ്ണ ഇറക്കുമതിയിൽ മാത്രമൊതുങ്ങുന്നതല്ല അമേരിക്കയുടെ ആവശ്യങ്ങളെന്ന സൂചനയും ഹുക്ക് നൽകുന്നു. ചബഹാർ തുറമുഖവും ഇറാനുമായുള്ള വ്യോമ ബന്ധവുമെല്ലാം ഘടകങ്ങളാണ്. ഇറാനുമേൽ അമേരിക്ക കൊണ്ടുവരുന്ന നിയന്ത്രണങ്ങളോട് ചൈന ഇതേവരെ പ്രതികരിച്ചിട്ടില്ല. യൂറോപ്യൻ യൂണിയനും ഇക്കാര്യത്തിൽ എതിരഭിപ്രായമുണ്ട്. ഇന്ത്യ പോലുള്ള പ്രമുഖ രാജ്യങ്ങളെ കൂടെ നിർത്തി ഇറാനുമേൽ സമ്മർദം ചെലുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP