Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാമാരിക്കിടയിലെ അമേരിക്കൻ വിലക്ക്; ഇന്ത്യയുമായി ചർച്ച നടത്തി ഇറാൻ; കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വിലക്കുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇറാൻ വിദേശകാര്യമന്ത്രി

മഹാമാരിക്കിടയിലെ അമേരിക്കൻ വിലക്ക്; ഇന്ത്യയുമായി ചർച്ച നടത്തി ഇറാൻ; കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വിലക്കുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇറാൻ വിദേശകാര്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തെഹ്‌റാൻ: കോവിഡ് വ്യാപന സാഹചര്യത്തിൽ അമേരിക്കയുടെ വിലക്കിനെ സംബന്ധിച്ച് ഇന്ത്യയുമായി ചർച്ചയ്‌ക്കൊരുങ്ങി ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ആണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തിയത്.അമേരിക്ക ഇറാനുമേൽ ചുമത്തിയ വിലക്കുകളെ പറ്റി ഇന്ത്യയുമായി ചർച്ച നടത്തിയതായി ജാവേദ് സരീഫ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനൊപ്പം അഫ്ഘാനിസ്താനിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ പറ്റിയും ഇരുനേതാക്കളും ചർച്ച നടത്തി.

എന്നാൽ ഇറാനുമായി കൊവിഡിനെ സംബന്ധിച്ച് ചർച്ച നടത്തി എന്നാണ് എസ്. ജയശങ്കർ അറിയിച്ചിരിക്കുന്നത്. യു.എസ് വിലക്കിനെ സംബന്ധിച്ച് ചർച്ച നടത്തിയ കാര്യം വ്യക്തമാക്കിയിട്ടില്ല. ഇറാനിൽ കൊവിഡ് ബാധിച്ച് 4600 പേരാണ് മരണപ്പെട്ടത്. 73000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയുടെ വിലക്കുകൾ മൂലം പ്രതിസന്ധി രൂക്ഷമായി എന്ന് ഇറാൻ നേരത്തെ ആരോപിച്ചിരുന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു. 24 മണിക്കൂറിനിടെ 1211 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10363 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർ രാജ്യത്തുകൊവിഡ് ബാധിച്ച് മരിച്ചു. 339 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച 1035 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP