Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഉപരോധം നിലവിൽ വന്നതോടെ പണപ്പെരുപ്പവും പട്ടിണിയും തുടങ്ങിയതായി സൂചന; സ്ത്രീകൾ അടക്കം അനേകം പേർ തെരുവിൽ ഇറങ്ങി; സർക്കാർ വിരുദ്ധ പ്രക്ഷോഭമായി രൂപപ്പെടുന്നതായി സൂചന; ഇറാനെതിരെ ട്രംപിന്റെ കടുത്ത നിലപാട് ഗുണം ചെയ്യുന്നതായി സൂചന

ഉപരോധം നിലവിൽ വന്നതോടെ പണപ്പെരുപ്പവും പട്ടിണിയും തുടങ്ങിയതായി സൂചന; സ്ത്രീകൾ അടക്കം അനേകം പേർ തെരുവിൽ ഇറങ്ങി; സർക്കാർ വിരുദ്ധ പ്രക്ഷോഭമായി രൂപപ്പെടുന്നതായി സൂചന; ഇറാനെതിരെ ട്രംപിന്റെ കടുത്ത നിലപാട് ഗുണം ചെയ്യുന്നതായി സൂചന

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത നടപടി ഗുണം ചെയ്യുന്നുവെന്ന് ഇറാനിൽ നിന്നുമുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. യുഎസ് ഇറാന് മേലുള്ള ഉപരോധം പുനഃസ്ഥാപിച്ചതോടെ ഇറാനിൽ പണപ്പെരുപ്പവും പട്ടിണിയും തുടങ്ങിയെന്നാണ് സൂചന. ഇതിനെ തുടർന്ന് സ്ത്രീകൾ അടക്കം അനേകം പേർ രാജ്യമാകമാനം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങാനും തുടങ്ങിയിട്ടുണ്ട്. ഈ പ്രതിധേഷം ക്രമേണ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി രൂപപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇറാനെതിരെ ഉപരോധം ചുമത്തുമ്പോൾ ട്രംപ് ലക്ഷ്യമിട്ട രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇറാനിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ ഉടനടി മാറ്റം വരുത്തണമെന്നാണ് തെരുവുകളിലിറങ്ങിയ ഒരു ലക്ഷത്തോളം പേർ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അമേരിക്ക ചുമത്തിയിരിക്കുന്ന പുതിയ ഉപരോധം ഇറാന് മേൽ നിലവിൽ വന്നിരിക്കുന്നത്. അത് മുതൽ ഇവിടുത്തെ ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളും ഇരമ്പാൻ തുടങ്ങിയിരിക്കുകയാണ്. ഈ വിധത്തിൽ പ്രതിഷേധം വർധിച്ചിരിക്കുന്നതിനാൽ ഇറാനിയൻ ഭരണകൂടത്തിൽ അടുത്ത് തന്നെ മാറ്റം അനിവാര്യമായി വന്നിരിക്കുന്നുവെന്നാണ് വിദഗ്ദ്ധർ പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആരംഭിച്ച പ്രതിഷേധങ്ങൾ ഈ ആഴ്ചയും തുടരുകയാണെന്നതാണ് ഇതിന് കാരണം.

ഇറാൻ ഈ ഒരു സാഹചര്യത്തിൽ വിപ്ലവത്തിന്റെ വക്കിലെത്തിയിരിക്കുന്നുവെന്നാണ് ചില വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇതിനെ തുടർന്ന് ഇറാനിൻ കറൻസിയുടെ മൂല്യം ഇടിഞ്ഞ് താഴുകയും മറ്റ് സാമ്പത്തിക പ്രശ്നങ്ങൾ രാജ്യത്തെ വേട്ടയാടാൻ തുടങ്ങിയിട്ടുമുണ്ട്. പ്രതിഷേധത്തിനിറങ്ങിയവർ ഇറാനിലെ റോഡുകളിൽ ടയറുകളും പൊലീസ് വാഹനങ്ങളും അഗ്‌നിക്കിരയാക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധം അതിര് കടക്കുകയും ചെയ്തിരുന്നു.കടുത്ത പണപ്പെരുപ്പവും കറൻസി പ്രതിസന്ധിയും പരിഹരിക്കാനാവാത്തതിനാൽ ഇവിടുത്തെ കർക്കശമായ ഇസ്ലാമിക ഭരണകൂടം മാറിയേ മതിയാവൂ എന്നാണ് പ്രതിഷേധക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

2009ലും തങ്ങൾ പ്രതിഷേധിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോഴത്തെ പ്രതിഷേധം അതിൽ നിന്നും വ്യത്യസ്തമാണെന്നുമാണ് ദി നാഷണൽ കൗൺസിൽ ഓഫ് റിനൈസൻസ് ഓഫ് ഇറാനിലെ ഹനിഫ് ജസയെറി വെളിപ്പെടുത്തുന്നത്. നിലവിൽ രാജ്യത്തെ പ്രസിഡന്റിനെയും സുപ്രീം ലീഡറായ അലി ഖമെനിയെയും വധിക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ആദ്യം സാമ്പത്തിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും തിരിയുകയായിരുന്നുവെന്നും രാജ്യത്തെ ഭരണകൂടം ജനങ്ങളെ അടിച്ചമർത്തുന്നത് തുടരുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സ്ത്രീകളുടെ അവകാശം, സംസാര സ്വാതന്ത്ര്യം, മറ്റ് അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ തുടങ്ങിയവക്ക് വേണ്ടിയാണ് നിലവിൽ ജനം തെരുവിലിറങ്ങയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ജനം പുതിയ പ്രതിഷേധങ്ങളുടെ ഭാഗമായി ഉണർന്നിരിക്കുന്നുവെന്നും അതിനാൽ പുതിയൊരു വിപ്ലവത്തിന് സാധ്യതയേറിയിരിക്കുന്നുവെന്നും ജസയെറി വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP