Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കൊപ്പം പ്രസ്താവന ഇറക്കിയപ്പോൾ മലേഷ്യയുടെ നിലപാട് ആകാതിരിക്കാൻ കരുതലെടുത്ത് മഹാതീർ മുഹമ്മദ്; പാമോയിൽ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി മുട്ടൻ പണിയുമായി ഇന്ത്യ രംഗത്തിറങ്ങിയപ്പോൾ മലേഷ്യ നിലപാട് തണുപ്പിക്കുന്നു; കശ്മീർ വിഷയമോ പൗരത്വ നിയമഭേദഗതിയോ പരാമർശിക്കതെ മലേഷ്യൻ പ്രധാനമന്ത്രി; അവസരം മുതലെടുക്കാൻ മലേഷ്യയിലെത്തിയ ഉറ്റ സുഹൃത്ത് ഇമ്രാൻ ഖാന് നിരാശ മാത്രം ബാക്കി

പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കൊപ്പം പ്രസ്താവന ഇറക്കിയപ്പോൾ മലേഷ്യയുടെ നിലപാട് ആകാതിരിക്കാൻ കരുതലെടുത്ത് മഹാതീർ മുഹമ്മദ്; പാമോയിൽ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി മുട്ടൻ പണിയുമായി ഇന്ത്യ രംഗത്തിറങ്ങിയപ്പോൾ മലേഷ്യ നിലപാട് തണുപ്പിക്കുന്നു; കശ്മീർ വിഷയമോ പൗരത്വ നിയമഭേദഗതിയോ പരാമർശിക്കതെ മലേഷ്യൻ പ്രധാനമന്ത്രി; അവസരം മുതലെടുക്കാൻ മലേഷ്യയിലെത്തിയ ഉറ്റ സുഹൃത്ത് ഇമ്രാൻ ഖാന് നിരാശ മാത്രം ബാക്കി

മറുനാടൻ ഡെസ്‌ക്‌

ക്വാലാലംപുർ: ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരേ രംഗത്തുവന്ന ആദ്യ വിദേശരാജ്യങ്ങളിലൊന്നായിരുന്നു മലേഷ്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ മലേഷ്യ നടതത്തിയ ഇടപെടലിനോട് ശക്തമായ ഭാഷയിലാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചത്. മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതി നിർത്തി. പാമോയിൽ ഇറക്കുമതികൊണ്ട് പിടിച്ചുനിൽക്കുന്ന മലേഷ്യക്ക് താങ്ങാവുന്നതിലധികം വലിയ പ്രഹരമായിരുന്നു അത്. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തോട് ഏറ്റുമുട്ടാനുള്ള ശേഷിയില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മതിന് തുറന്നുപറയേണ്ടി വന്നു.

ഇന്ത്യയുടെ ശത്രുപക്ഷത്തായ മലേഷ്യയെ പാട്ടിലാക്കാമെന്ന പ്രതീക്ഷയോടെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോലാലംപുരിലെത്തിയത്. എന്നാൽ, ഇമ്രാനുമായിച്ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിൽ കശ്മീർ വിഷയമോ പൗരത്വ നിയമഭേദഗതിയോ പരാമർശിക്കാൻ മഹാതിർ തയ്യാറായില്ല. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കാനും ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കാനും ഈ രാജ്യങ്ങൾ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.

അതിന്റെ തുടർച്ചയാണ് മഹാതിറിന്റെ നിലപാടുമാറ്റമെന്നാണ് കരുതുന്നത്. സംയുക്ത പ്രസ്താവനയിൽ കശ്മീർ പ്രശ്‌നത്തിന്മേൽ മലേഷ്യയുടേതായി ഒരുവരി പോലും ചേർത്തിട്ടില്ല. '2019 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യൻ സർക്കാർ ജമ്മു കശ്മീരിൽ നടത്തിയ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികളെക്കുറിച്ച് ചർച്ചയിൽ പ്രധാനമന്ത്രിയോട് പാക്കിസ്ഥാൻ പ്രധാനമന്ത്രി സൂചിപ്പിച്ചു' എന്നാണ് ഇതുസംബന്ധിച്ച് സംയുക്തപ്രസ്താവനയിലുള്ള പരാമർശം.

കശ്മീർ പ്രശ്‌നത്തിലും പൗരത്വ നിയമ ഭേദഗതിയിലും എതിർനിലപാടെടുത്ത മഹാതിറിന്റെ നിലപാടുമാറ്റമാണ് സംയുക്ത പ്രസ്താവനയിൽ ഇക്കാര്യങ്ങൾ പരാമർശിക്കാതിരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യ പാമോയിൽ ഇറക്കുമതി നിർത്തലാക്കിയപ്പോൾ തിരിച്ചടിക്കാനില്ലെന്നാണ് മഹാതിർ പറഞ്ഞത്. മാത്രമല്ല, ഇന്ത്യയിൽനിന്നുള്ള പഞ്ചസാര ഇറക്കുമതി മലേഷ്യ കൂട്ടുകയും ചെയ്തു. എന്നിട്ടും ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നുകണ്ടാണ് പാക് പ്രധാനമന്ത്രിയുമൊന്നിച്ചുള്ള പ്രസ്താവനയിലും മലേഷ്യ അയഞ്ഞ നിലപാടെടുത്തത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് മലേഷ്യയുമായി ഇന്ത്യ ഇടഞ്ഞുതുടങ്ങിയത്. ഇന്ത്യ കാശ്മീർ കൈയടക്കിവെച്ചിരിക്കുകയാണെന്ന് യു.എൻ. ജനറൽ അസംബ്ലിയിൽ മഹാതിർ പറഞ്ഞതുമുതൽക്കാണിത്. ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചെങ്കിലും മഹാതിർ നിലപാട് മാറ്റാൻ തയ്യറായില്ല. ഇതോടെയാണ് പാമോയിൽ ഇറക്കുമതിയിൽ നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ തുനിഞ്ഞത്. പൗരത്വ വിഷയത്തിലും മഹാതിർ എർപ്പറിയിച്ചതോടെ, പാമോയിൽ ഇറക്കുമതി ഇന്ത്യ നിർ്ത്തി. അത് മലേഷ്യക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനവുമായി.

ഇന്ത്യ വെട്ടിക്കുറച്ചതിലൂടെയുണ്ടായ നഷ്ടം നികത്താൻ കൂടുതൽ പാമോയിൽ പാക്കിസ്ഥാൻ വാങ്ങാമെന്ന നിർദ്ദേശം ഇമ്രാൻ ഖാൻ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇത് ഫലവത്താകില്ലെന്ന് കണക്കുകൾ പറയുന്നു. 2019-ൽ ഇന്ത്യ മലേഷ്യയിൽനിന്ന് 44 ടൺ പാമോയിലാണ് ഇറക്കുമതി ചെയ്തത്. പാക്കിസ്ഥാൻ പത്തുലക്ഷം ടണ്ണും. പാക്കിസ്ഥാന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് മഹാതിർ തിരിച്ചറിഞ്ഞുവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP