Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുൽഭൂഷൺ ജാദവും മനുഷ്യനെന്ന് അവർ തിരിച്ചറിഞ്ഞു; പാക് ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനെ കാണാൻ ഭാര്യയ്ക്ക് അനുമതി; മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക് വിദേശകാര്യമന്ത്രാലയം

കുൽഭൂഷൺ ജാദവും മനുഷ്യനെന്ന് അവർ തിരിച്ചറിഞ്ഞു; പാക് ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനെ കാണാൻ ഭാര്യയ്ക്ക് അനുമതി; മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക് വിദേശകാര്യമന്ത്രാലയം

മറുനാടൻ മലയാളി ഡസ്‌ക്

ഇസ്ലാമാബാദ്: ചാരവൃത്ത് ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യയ്ക്ക് അനുമതി. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നു പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് കുൽഭൂഷണിന്റെ കുടുംബത്തിൽപ്പെട്ട ഒരാൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി ലഭിക്കുന്നത്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയുമായി നേരത്തേ കുൽഭൂഷൺ പാക്ക് സൈനിക മേധാവിക്ക് ദയാഹർജി നൽകിയിരുന്നു.

ചാരവൃത്തിയിലും ഭീകരപ്രവർത്തനത്തിലും തനിക്കു പങ്കുള്ളതായി ദയാഹർജിയിൽ കുൽഭൂഷൺ ജാദവ് ഏറ്റുപറഞ്ഞതായാണ് ഇക്കാര്യം പുറത്തുവിട്ട പാക്ക് സൈന്യത്തിന്റെ മാധ്യമ വിഭാഗം അവകാശപ്പെട്ടത്. വധശിക്ഷയ്‌ക്കെതിരെ കുൽഭൂഷൺ ജാദവ് ഉന്നത സൈനിക കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.

ചാരവൃത്തിയുടെയും ഭീകരപ്രവർത്തനത്തിന്റെയും പേരിൽ ഈ വർഷം ഏപ്രിലിലാണ് പാക്ക് സൈനിക കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാക്കിസ്ഥാനോട് നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ മുതൽ ജാദവിനെ കാണാൻ അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളെ പാക്കിസ്ഥാനിലെത്തിക്കാൻ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ വിസാ അപേക്ഷയോട് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവിന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തിപരമായി കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് 15 തവണ വിസാ അപേക്ഷകൾ നൽകിയെങ്കിലും അവയൊക്കെ നിരസിക്കപ്പെടുകയായിരുന്നു. ഇത് വിയന്നാ കൺവൻഷന്റെ ലംഘനമാണെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തിരുന്നു.

വിഷയത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതും ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റാൻ പാക്കിസ്ഥാൻ തയ്യാറായതെന്നാണ് വിവരങ്ങൾ/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP