Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ കണ്ണീരൊഴുക്കുന്നത് വ്യർഥം; കശ്മീരിനായി അവകാശവാദം ഉന്നയിക്കാൻ പാക്കിസ്ഥാന് അർഹതയില്ലെന്ന് പ്രതിരോധമന്ത്രി; പാക്കിസ്ഥാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പാക് അധിനിവേശ കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പീഡനങ്ങളിലുമെന്ന് രാജ്‌നാഥ് സിങ്; വ്യോമപാതകൾ അടച്ചത് ഔദ്യോഗികമായി അറിയിക്കാതെ; പാക് നേതാക്കളുടെ പ്രസ്താവനകൾ ആശങ്കാജനകം; എന്തും നേരിടാൻ ഇന്ത്യ തയ്യാറെന്ന് വിദേശകാര്യമന്ത്രാലയം; കശ്മീരിൽ ഉറച്ച നിലപാടുമായി ഇന്ത്യ

പാക്കിസ്ഥാൻ കണ്ണീരൊഴുക്കുന്നത് വ്യർഥം; കശ്മീരിനായി അവകാശവാദം ഉന്നയിക്കാൻ പാക്കിസ്ഥാന് അർഹതയില്ലെന്ന് പ്രതിരോധമന്ത്രി; പാക്കിസ്ഥാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പാക് അധിനിവേശ കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പീഡനങ്ങളിലുമെന്ന് രാജ്‌നാഥ് സിങ്; വ്യോമപാതകൾ അടച്ചത് ഔദ്യോഗികമായി അറിയിക്കാതെ; പാക് നേതാക്കളുടെ പ്രസ്താവനകൾ ആശങ്കാജനകം; എന്തും നേരിടാൻ ഇന്ത്യ തയ്യാറെന്ന് വിദേശകാര്യമന്ത്രാലയം; കശ്മീരിൽ ഉറച്ച നിലപാടുമായി ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ലേ: പാക്കിസ്ഥാന് വീണ്ടും മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിനായി അവകാശവാദം ഉന്നയിക്കാൻ പാക്കിസ്ഥാന് അർഹതയില്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. കാശ്മീരിനെ രാജ്യാന്തര തലത്തിൽ ചർച്ചയാക്കാനുള്ള പാക് ശ്രമങ്ങൾ പൊലിഞ്ഞിരുന്നു. ഇനി ചർച്ച പാക് അധിനിവേശ കാശ്മീരിൽ മാത്രമാണെന്നും നേരത്തെ രാജ്‌നാഥ് സിങ് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ പാക് പല പ്രകോപനങ്ങളും നടത്തി. അതിന് ശേഷവും ഇന്ത്യൻ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കുയാണ് രാജ്‌നാഥ്. കൃത്യമായ വാക്കുകളാണ് പ്രതിരോധമന്ത്രി ഉപയോഗിക്കുന്നത്.

രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് പിറകെ പാക്കിസ്ഥാൻ നിലപാടുകളിൽ അതിശക്തമായ പ്രതിഷേധവുമായി ഇന്ത്യയും രംഗത്ത് എത്തി. വ്യോമപാതകൾ അടച്ചത് പാക്കിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഇന്ത്യ വിശദീകരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുള്ള നേതാക്കൾ പ്രകോപനപരമായാണ് പ്രതികരിക്കുന്നതെന്നും ഇന്ത്യ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആശങ്കാജനകമായ പ്രസ്താവനകൾ ഒഴിവാക്കണം. കച്ചിൽ ഭീകരർ നുഴഞ്ഞു കയറിയതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സുസജ്ജമാണമെന്നും പറഞ്ഞു. ഇന്ത്യയെ വെല്ലുവിളിക്കാൻ നേരത്തെ ബാലസ്റ്റിക് മിസൈൽ പരീക്ഷണം പാക്കിസ്ഥാൻ നടത്തിയിരുന്നു.

ഇതിന് ശേഷമാണ് കടുത്ത ഭാഷയിൽ വിമർശനവുമായി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തന്നെ രംഗത്ത് വന്നത്. ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമല്ലാതിരുന്ന കശ്മീരിന്റെ പേരിലുള്ള അവകാശവാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനായി പാക്കിസ്ഥാൻ കണ്ണീരൊഴുക്കുന്നത് വ്യർഥമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ലേയിൽ നടന്ന 26-മത് കിസാൻ- ജവാൻ വിഗ്യാൻ മേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിനെ സംബന്ധിച്ച് നിർണായക തീരുമാനമെടുത്തതിനെ തുടർന്ന് മോദിസർക്കാരിനെതിരെ പാക്കിസ്ഥാൻ അനാവശ്യ പ്രകോപനങ്ങൾക്ക് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ടതിന് ശേഷം ആ രാജ്യത്തിന്റെ സ്വത്വത്തെ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമാണ്. അയൽരാജ്യവുമായി മികച്ച ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റിയയക്കുന്ന രാജ്യവുമായുള്ള സൗഹൃദം അസാധ്യമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. പാക് അധിനിവേശ കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളിലും പീഡനങ്ങളിലും പാക്കിസ്ഥാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. കശ്മീർ വിഷയത്തിൽ ലോകരാഷ്ട്രങ്ങളുടെ പിന്തുണ പാക്കിസ്ഥാന് ലഭിക്കില്ലെന്നും രാജ് നാഥ് സിങ് പറഞ്ഞു.

പാക് അധിനിവേശ കശ്മീർ മാത്രമാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ ചർച്ച ചെയ്യാനുള്ള വിഷയമെന്ന് നേരത്തെ രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു, ആർട്ടിക്കിൾ 370 നീക്കം ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് റ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായിത്തീർന്നിരിക്കുകയാണ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് യുഎസും അഭിപ്രായപ്പെട്ടിരുന്നു. പാക് പ്രകോപനത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാവികസേന മേധാവി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ച് മേഖലയിൽ പാക് മറൈൻ കമാന്റോകൾ നുഴഞ്ഞു കയറിയതായി സൂചന പുറത്തുവന്നിരുന്നു. കച്ചിലെ മുന്ദ്ര, കാണ്ട്ല തുറമുഖങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കച്ചിലെ അദാനി പോർട്ട് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസാധാരണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗുജറാത്തിലെ മറൈൻ കൺട്രോൾ ബോർഡിനെ വിവരമറിയിക്കാനും നിർദ്ദേശമുണ്ട്. അതേസമയം, അതിർത്തിയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തി. 300 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഗസ്തവി മിസൈലാണ് ബാകിസ്ഥാൻ പരീക്ഷിച്ചത്. മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് പാക്കിസ്ഥാൻ സൈനീക വക്താവ് വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. ബലൂചിസ്ഥാനിലെ സോന്മിയാനി ടെസ്റ്റിങ് റേഞ്ചിൽ വച്ചാണ് പരീക്ഷണം നടത്തിയത്. എന്നാൽ ഇതിന് സ്ഥിരീകരണമില്ലെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.

പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധമുണ്ടെന്ന് ഇന്ത്യ അറിയിക്കുന്നതും വ്യക്തമായ സന്ദേശം നൽകാനാണ്. നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാക് മന്ത്രിമാർ നടത്തുന്നത്. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. വ്യോമപാതകൾ അടച്ചെന്ന് ഇന്ത്യയെ പാക്കിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാക്കിസ്ഥാന്റെ മിസൈൽ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ ഇന്ത്യ സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഐക്യരാഷ്ട്രസഭക്ക് നമൽകിയ പരാതിക്ക് കടലാസിന്റെ വില പോലുമില്ല. കച്ചിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമില്ലെന്നും രവീഷ് കുമാർ പറഞ്ഞു.

ഒക്ടോബറിനു ശേഷം ഇന്ത്യാ-പാക് യുദ്ധം നടക്കാൻ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് ഷെയ്ഖ് റഷീദ് അഹമ്മദ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാക്കിസ്ഥാൻ ഭീഷണിയുയർത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP