Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അൻവർ ഇബ്രാഹിം അറിയപ്പെട്ടിരുന്നത് മഹാതിറിന്റെ പിൻഗാമിയായി: പ്രധാനമന്ത്രിയാക്കാമെന്ന ധരണയിൽ അട്ടിമറിച്ച് പാർട്ടി; രാഷ്ട്രീയ നീക്കത്തിലൂടെ മഹാതിർ സഖ്യം വിട്ട് പ്രതിപക്ഷത്തോടപ്പം; മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചതോടെ ഏറെ നാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമം; വഴിയൊരുങ്ങുന്നത് പുതിയ സർക്കാർ രൂപീകരണത്തിലേക്ക്

അൻവർ ഇബ്രാഹിം അറിയപ്പെട്ടിരുന്നത് മഹാതിറിന്റെ പിൻഗാമിയായി: പ്രധാനമന്ത്രിയാക്കാമെന്ന ധരണയിൽ അട്ടിമറിച്ച് പാർട്ടി; രാഷ്ട്രീയ നീക്കത്തിലൂടെ മഹാതിർ സഖ്യം വിട്ട് പ്രതിപക്ഷത്തോടപ്പം; മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചതോടെ ഏറെ നാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമം; വഴിയൊരുങ്ങുന്നത് പുതിയ സർക്കാർ രൂപീകരണത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ക്വാലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു. മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറിയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാജാവിന് ഉച്ചയ്ക്ക് 1 മണിക്ക് രാജിക്കത്ത് നൽകിയെന്ന് മാത്രമാണ് മഹാതിറിന്റെ ഓഫീസ് നൽകിയ വിശദീകരണം. പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി പ്രഖ്യാപനം നടത്തിയത്. മഹാതിറിന്റെ പാർട്ടിയായ പ്രിബുമി ബെർസാതു മലേഷ്യ (പിപിബിഎം/ മലേഷ്യൻ ഐക്യ സ്വദേശി പാർട്ടി) ഭരണ സഖ്യമായ പാകാതൻ ഹാരാപൻ വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

പാർട്ടി പ്രസിഡന്റും മലേഷ്യൻ ആഭ്യന്തര മന്ത്രിയുമായ മുഹിയുദ്ദീൻ യാസിൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായിരുന്നു മഹതിർ മുഹമ്മദ്. കഴിഞ്ഞ ഒരാഴ്ചയായി ഇതേ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചതിതാവസ്ഥ തുടരുകയായിരുന്നു. സഖ്യപാർട്ടി നേതാവായ അൻവർ ഇബ്രാഹിമുമായുള്ള തർക്കമായിരുന്നു ഇതിന് കാരണം.

മലേഷ്യയിൽ അറുപത് വർഷമായി അധികാരത്തിലുള്ള നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോൽപ്പിച്ചാണ് 92കാരനായ മഹതിറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അധികാരത്തിലെത്തുന്നത്. 2016ലാണ് മഹതിർ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറിയത്. 222 സീറ്റുകളിൽ 113 സീറ്റുകൾ നേടിയാണ് അന്ന് മഹതിർ മുഹമ്മദ് അധികാരത്തിലെത്തിയത്. ദീർഘകാല രാഷ്ട്രീയ എതിരാളിയായിരുന്ന അൻവർ ഇബ്രാഹിമുമായി കൈകോർത്തായിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയം.

മഹാതിറിന് ശേഷം അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണയെ അട്ടിമറിച്ചുകൊണ്ടാണ് ഇപ്പോൾ മഹാതിർ സഖ്യം വിട്ട് പ്രതിപക്ഷ കക്ഷികളോട് കൂട്ട് ചേർന്ന് പുതിയ സർക്കാരുണ്ടാക്കാൻ പോകുന്നത്. അൻവർ ഇബ്രാഹിമിനെ ഒഴിവാക്കി പുതിയ സർക്കാർ രൂപവത്കരിക്കാനാണ് മഹാതീറിന്റെയും അനുയായികളുടെയും നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ക്വാലാലംപുരിൽ വിവിധ നേതാക്കളുടെ രഹസ്യയോഗവും നടന്നിരുന്നു. പികെആറിൽ അൻവറിനെ പിന്തുണയ്ക്കാത്തവരും യുഎംഎൻഒ നേതാക്കളും ഈ യോഗത്തിൽ പങ്കെടുത്തതായി അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ന്നു.

കൂടാതെ കുറച്ച് നാളുകൾക്ക് മുമ്പ് ഇന്ത്യൻ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെട്ട മലേഷ്യക്ക് കിട്ടിയത് എട്ടിന്റെ പണി കിട്ടിയിരുന്നു. പാമോയിൽ വാങ്ങുന്നത് നിർത്തിവച്ച ഇന്ത്യയുടെ നടപടിയോടെ മലേഷ്യ ഇന്ത്യൻ നിലപാടുകളുടെ വഴിയേ എത്തിയതും. ഈ വിഷയത്തിൽ ഇന്ത്യയെ അനുനയിപ്പിക്കുന്ന നിലപാടിലാണ് മലേഷ്യ നീങ്ങിയതും. ഇന്ത്യക്കെതിരെ പ്രതികാരമില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തങ്ങൾ വളരെ ചെറിയ രാജ്യമാണെന്നും ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്നും അദ്ദേഹം ലങ്കാവി ദ്വീപ് സന്ദർശനത്തിനിടെ വ്യക്തമാക്കി വന്നിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP