Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരുമക്കളെ കൊന്നതിന്റെ രോഷം തീർക്കാൻ ഇന്ത്യൻ ഭടന്മാരെ ആക്രമിക്കാൻ മസൂദ് അസർ ഉത്തരവിട്ടത് മാരകരോഗം ബാധിച്ച് റാവൽപിണ്ടി ആശുപത്രിയിൽ കഴിയവേ; ജെയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് വീണ്ടും പച്ചക്കൊടി; അമേരിക്കൻ നിലപാടിന് പിന്നാലെ ചൈനയും അയയുന്നതായി റിപ്പോർട്ടുകൾ; ഇക്കുറി ഇന്ത്യയുടെ നിലപാട് രണ്ടുംകൽപിച്ചെന്ന് തന്നെ

മരുമക്കളെ കൊന്നതിന്റെ രോഷം തീർക്കാൻ ഇന്ത്യൻ ഭടന്മാരെ ആക്രമിക്കാൻ മസൂദ് അസർ ഉത്തരവിട്ടത് മാരകരോഗം ബാധിച്ച് റാവൽപിണ്ടി ആശുപത്രിയിൽ കഴിയവേ; ജെയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് വീണ്ടും പച്ചക്കൊടി; അമേരിക്കൻ നിലപാടിന് പിന്നാലെ ചൈനയും അയയുന്നതായി റിപ്പോർട്ടുകൾ; ഇക്കുറി ഇന്ത്യയുടെ നിലപാട് രണ്ടുംകൽപിച്ചെന്ന് തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ചാവേറാക്രമണം നടത്താൻ ഭീകരർക്ക് ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ നിർദ്ദേശം നൽകിയത് പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽ കഴിയവെയാണെന്ന് റിപ്പോർട്ട്. പുൽവാമയിൽ സിആർപിഎഫ്. വാഹനവ്യൂഹത്തിനുനേരെ ചാവേറാക്രമണം നടത്താൻ നിർദ്ദേശം നൽകുന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മാരകരോഗം ബാധിച്ച് റാവൽപിണ്ടി ആശുപത്രിയിൽ കഴിയുന്ന ഭീകരനേതാവ് തീർത്തും ദുർബലമായ ശബ്ദത്തിലാണ് സന്ദേശത്തിൽ സംസാരിക്കുന്നത്.

കഴിഞ്ഞവർഷം ഒക്ടോബറിൽ മരുമകൻ ഉസ്മാനെ കൊലപ്പെടുത്തിയതിന് പകരം ചോദിക്കണമെന്നാണ് സന്ദേശത്തിൽ മസൂദ് അസർ ആവശ്യപ്പെടുന്നത്. ഈ യുദ്ധത്തിൽ മരണത്തെക്കാൾ ആനന്ദകരമായി മറ്റൊന്നുമില്ലെന്നും മസൂദ് പറയുന്നുണ്ട്. ചിലരിതിനെ ഭീകരതയെന്നും പാപമെന്നും സമാധാനത്തിന് വിഘാതമെന്നുമൊക്കെ വിളിക്കും. അതൊന്നും കണക്കിലെടുക്കാതെ അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടേയിരിക്കുകയെന്നും സന്ദേശത്തിൽ പറയുന്നു.

നാലുമാസമായി റാവൽപിണ്ടി ആശുപത്രിയിൽ ചികിത്സയിലാണ് മസൂദ് അസർ. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ കഴിഞ്ഞ ആറ് യോഗങ്ങളിലും ഇയാൾ പങ്കെടുത്തിട്ടില്ല. പുൽവാമയിൽ ചാവേറാക്രമണം നടക്കുന്നതിന് എട്ടുദിവസം മുമ്പാണ് മസൂദിന്റെ ശബ്ദസന്ദേശം ഭീകരർക്ക് ലഭിക്കുന്നത്. മറ്റു ഭീകരസംഘടനകളോട് തന്റെ പദ്ധതി മസൂദ് വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് കരുതുന്നത്.

തന്റെ മരുമകൻ മുഹമ്മദ് ഉമെയ്‌റിനെയും അബ്ദുൾ റഷീദ് ഘാസിയെയുമാണ് ശബ്ദസന്ദേശം പ്രചരിപ്പിച്ച് യുവാക്കളുടെ മനസ്സുമാറ്റാൻ മസൂദ് അസർ നിയോഗിച്ചത്. ജമ്മുകശ്മീരിൽ 60-ഓളം ജയ്‌ഷെ ഭീകരരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 35 പേർ പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയവരാണ്. ശേഷിച്ചവർ നാട്ടുകാരും.

ചൈന പുനരാലോചിക്കുന്നു

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചെറുത്തിരുന്ന ചൈന ഇപ്പോൾ നിലപാട് മയപ്പെടുത്തി തുടങ്ങി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനാവില്ലെന്നാണ് പുൽവാമയിൽ ചാവേറാക്രമണം നടന്നതിന് പിന്നാലെ ചൈന പ്രതികരിച്ചത്. ഭീകരാക്രമണത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം അപലപിച്ചെങ്കിലും അതിൽ മസൂദ് അസറിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ പലതവണ യു.എൻ. രക്ഷാസമിതിയിൽ ഉയർത്തിയിട്ടുണ്ടെങ്കിലും ചൈനയുടെ സഹായത്തോടെയാണ് പാക്കിസ്ഥാൻ അതിനെ ചെറുത്തിരുന്നത്. പാക്കിസ്ഥാനെ നിരാശപ്പെടുത്തി അതത്തരമൊരു നിലപാടെടുക്കാൻ ഇപ്പോഴും ചൈന തയ്യാറായിരുന്നില്ല. എന്നാൽ, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അയച്ച സന്ദേശത്തിലാണ് മാറിചിന്തിക്കലിന്റെ സൂചനയുള്ളത്.

സിആർപിഎഫ് ജവാന്മാരുടെ മരണത്തിൻ അനുശോചനം രേഖപ്പെടുത്തുന്ന സന്ദേശത്തിൽ, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയിലെ ചർച്ചയിൽ കൂടുതൽ യാഥാർഥ്യബോധത്തോടെ ചൈന പങ്കെടുക്കുമെന്ന് വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയടക്കമുള്ള എല്ലാവരുടെയും നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും വാങ് യി പറയുന്നുണ്ട്. ചൈന നിലപാട് മയപ്പെടുത്തിയെന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു.

നിലപാട് കർക്കശമാക്കി ഇന്ത്യ

മസൂദ് അസർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ശക്തമായി ഉന്നയിക്കാൻ തന്നെയാണ് ഇന്ത്യയുടെ നിലപാട്. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയുടെ കരിമ്പട്ടികയിൽ മസൂദ് അസറിനെയും ഉൾപ്പെടുത്താൻ എല്ലാ രാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ അവരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ വ്യക്തമാക്കി. ഈ സംഘടനയെ നയിക്കുന്നത് ആഗോള ഭീകരനായ മസൂദ് അസറാണെന്നും മസൂദിന് പാക്കിസ്ഥാനിൽ പൂർണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അയച്ച സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞവർഷം മസൂദ് അസർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ഉന്നയിച്ചിരുന്നില്ല. പുൽവാമ ആക്രമണത്തോടെ ഈ നിലപാടിൽ മാറ്റം വരികയാണ്. എല്ലാ രാജ്യങ്ങളും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരസംഘടനകളെയും നിരോധിക്കാൻ ആന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP