Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്‌കൃതത്തിൽ സ്വാഗതം ഓതി ഐറിഷ് വിദ്യാർത്ഥികൾ; ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ മതേതര വിവാദം ഉണ്ടാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി; ചെറുപ്പക്കാരുടെ ഇന്ത്യയെ കുറിച്ച് വാചാലനായി മോദിയുടെ ഐറിഷ് സന്ദർശനം; ന്യൂയോർക്കിലും വൻ സ്വീകരണം

സംസ്‌കൃതത്തിൽ സ്വാഗതം ഓതി ഐറിഷ് വിദ്യാർത്ഥികൾ; ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ മതേതര വിവാദം ഉണ്ടാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി; ചെറുപ്പക്കാരുടെ ഇന്ത്യയെ കുറിച്ച് വാചാലനായി മോദിയുടെ ഐറിഷ് സന്ദർശനം; ന്യൂയോർക്കിലും വൻ സ്വീകരണം

ന്യൂയോർക്: അയർലണ്ട് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. വൻ സ്വീകരണമാണ് ന്യൂയോർക്കിൽ പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഐക്യരാഷ്ട്ര സഭയേയും ജി-4 രാജ്യങ്ങളുടെ ഉച്ചകോടിയും പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശ അജണ്ടയിലുണ്ട്. ഐറീഷ് സന്ദർശനവും ആവേശകരമായിരുന്നു. അറുപത് വർഷത്തിന് ശേഷം അയർലണ്ടിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയ്കക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിൽ യുവാവാക്കൾക്കുള്ള സാധ്യതയായിരുന്നു ഐറിഷ് ജനതയ്ക്ക് മുന്നിൽ മോദി അവതരിപ്പിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വാഗതമോതാൻ ഐറിഷ് കുരുന്നുകൾ എത്തിയത് സംസ്‌കൃതശ്ലോകവും ഗീതവുമായി.ഡബ്ലിനിലെ ഇന്ത്യൻ സമൂഹം നരേന്ദ്ര മോദിക്ക് ഒരുക്കിയ സ്വീകരണയോഗത്തിലായിരുന്നു വ്യത്യസ്തമായ ഈ അനുഭവം. സമ്മേളനവേദിക്ക് അടുത്തായുള്ള സെന്റ് ജോൺ സ്‌ക്കോട്ടസ് സ്‌ക്കൂളിലെ സംസ്‌കൃതം വിദ്യാർത്ഥികളാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഗാനോപഹാരം ഒരുക്കാനെത്തിയത്.വർഷങ്ങളായി സംസ്‌കൃതം പഠനവിഷയമായി സ്വീകരിച്ചിട്ടുള്ള സ്‌കൂളാണ് സെന്റ് ജോൺ സ്‌ക്കോട്ടസ് സ്‌കൂൾ.പ്രധാന മന്ത്രി ഗാനം ആസ്വദിക്കുകയും കുട്ടികളെയും അതിനായി അവരെ ഒരുക്കിയ അദ്ധ്യാപകരെയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇന്ത്യയിലായിരുന്നു കുരുന്നുകൾ ഇത്തരമൊരു വേദിയിൽ ശ്ലോകം ആലപിച്ചിരുന്നതെങ്കിൽ മതേതരത്വത്തിന്റെ പേരിൽ വിവാദങ്ങൾ ഉയരുമായിരുന്നുവെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്തു അദ്ദേഹം.

ഇന്ത്യയുടെ വളർച്ചയെക്കുറിച്ചാണ് ഇന്നു ലോകം സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ജനസംഖ്യയിൽ 65 ശതമാനം പേരും 35 വയസ്സിനു താഴെയുള്ളവരാണ്. അതിനാൽ ഇന്ത്യ ചെറുപ്പമാണ്. ഈ യുവാക്കളുടെ കരുത്തിലാണ് ഇന്ത്യയുടെ ഭാവി. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നാരു കണ്ടുവെന്നും മോദി ചോദിച്ചു. നിങ്ങളുടെ ഭരണത്തലവനുമായി നീണ്ട ചർച്ച നടത്തി. നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചു. അയർലൻഡിനും ഇന്ത്യയ്ക്കും പൊതുവായ അധിനിവേശ ചരിത്രമാണുള്ളത്. 2016 ൽ അയർലൻഡ് സ്വാതന്ത്ര്യം നേടിയതിന്റെ 100-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളിൽ ഇന്ത്യയും പങ്കുചേരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളുടെയും മൂല്യങ്ങൾ ഒന്നാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഇതു സഹായിക്കുമെന്നും മോദി പറഞ്ഞു. നിങ്ങളോടൊപ്പം ഒരുപാട് സമയം ചെലവഴിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ എന്റെ കയ്യിൽ വളരെ കുറച്ച് സമയം മാത്രമേ ഉള്ളൂ. അതിൽ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിയൊരു ഇന്ത്യൻ പ്രധാനമന്ത്രി അയർലൻഡ് സന്ദർശിക്കാൻ 60 വർഷങ്ങൾ വേണ്ടിവരില്ലെന്ന് അയർലൻഡിലെ ജനങ്ങൾക്ക് ഉറപ്പ് നൽകിയാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേയുള്ള ഹൃസ്വസന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെയാണ് ഡബ്ലിനിൽ എത്തിയത്. 'ദൃഢതയേറുന്ന ബന്ധങ്ങളും ആഴമുള്ള സഹകരണവുമായി ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക്' ഡബ്ലിൽ വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു. ഡബ്ലിൻ സിറ്റി സെന്ററിലെ ഗവൺമെന്റ് ബിൽഡിംഗിൽ ഐറിഷ് പ്രധാനമന്ത്രിയുമായി സ്വകാര്യ സംഭാഷണം, മോദിയുടെ ബഹുമാനാർത്ഥം കെന്നി ഒരുക്കുന്ന വിരുന്ന് എന്നിവയായിരുന്നു ഡബ്ലിനിൽ പ്രധാനമന്ത്രിയുടെ പരിപാടികൾ. ആറു പതിറ്റാണ്ടിന് ശേഷം അയർലണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം ഐറിഷ് പ്രധാനമന്ത്രിയുടെ ചെറിയ ഒരു സല്ക്കാരവും ഉണ്ടായിരുന്നു. പിന്നീട് നടന്ന സംയുക്ത പ്രസ്താവനയിൽ അയർലണ്ടിലെ പ്രധാനമന്ത്രിയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചാണ് മോദി മടങ്ങിയത്. മൊത്തം ഒന്നര മണിക്കൂർ സമയം മാത്രമാണ് മോദി ഐറിഷ് പ്രധാനമന്ത്രിയ്‌ക്കൊപ്പം ചിലവഴിച്ചത്.

ഏതാണ്ട് അഞ്ചു മണിക്കൂറാണ് അദ്ദേഹം ഡബ്ലിനിൽ ചെലവിട്ടത്. ഐറിഷ് പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിന് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ അയർലണ്ടുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തിന്റെ ആഴവും, ഇന്ത്യ അയർലണ്ടിൽ നിന്ന് ആഗ്രഹിക്കുന്നതെന്താണെന്നും മോദി വ്യക്തമാക്കി.ഇന്ത്യൻ സമൂഹത്തോട് യൂറോപ്പ് ഇപ്പോഴും പുലർത്തുന്ന ഒരു തരം അവഗണന മാറ്റാൻ സമയമായി എന്ന് ഐറിഷ് നേതാക്കളോട് പറയാൻ മോദി സമയം കണ്ടെത്തി. മാദ്ധ്യമങ്ങൾ പോലും മോദി വരുന്ന വിവരം അറിഞ്ഞത് ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു എന്നത് ഇതിനു മറുപുറമാണ്. പക്ഷെ കുറഞ്ഞ സമയം കൊണ്ട് ഐറിഷ് മാദ്ധ്യമങ്ങളുടെ സുഹൃത്താവാൻ അദ്ദേഹത്തിനു കഴിഞ്ഞു.ഇന്ത്യയെ യൂറോപ്പിന് പരിചയപ്പെടുത്താൻ നിയുക്തരായവർ അതിൽ വീഴ്‌ച്ച വരുത്തിയപ്പോൾ കിട്ടിയ സമയം കൊണ്ട് മോദിക്ക് ആവശ്യങ്ങൾ എണ്ണി പറയേണ്ടി വന്നു എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല.

ആഗോള ഭീഷണികളായ ഭീകരവാദവും, തീവ്രവാദവും തടയുന്നതിനും യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനും അയർലണ്ടിന്റെ സഹായം അദ്ദേഹം അഭ്യർത്ഥിച്ചു. എൻ എസ് ജി ഉൾപ്പടെയുള്ള ഇന്റർ നാഷണൽ എക്‌സ്‌പോർട്ട് കൺട്രോൾ റെഷീമുകളിലെ അംഗത്തിനും ഇന്ത്യൻ പ്രധാനമന്ത്രി അയർലണ്ടിന്റെ സഹായം തേടി. അയർലണ്ടിന്റെ വിസാ നിയമങ്ങളിൽ ഇന്ത്യൻ ഐ ടി സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യൂറോപ്പിലെയും ഏഷ്യയിലേയും സ്ഥിതിഗതികളും, ലോകം നേരിടുന്ന ഭീകര തീവ്രവാദ ഭീഷണികളും സംബന്ധിച്ച് വിപുലമായ കാഴ്ചപ്പാടുകൾ പങ്ക് വെക്കാൻ കഴിയുന്നതിലുള്ള സന്തോഷം അറിയിച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്.

രബിന്ദ്രനാഥ ടാഗോറും ഡബ്ല്യൂ ബി യീറ്റ്‌സും തമ്മിലുള്ള ബന്ധം മുതൽ സിസറ്റർ നിവേദിത ഇന്ത്യയ്ക്ക് തന്ന ആത്മീയമായ സംഭാനകൾ വരെയുള്ള കാര്യങ്ങൾ അയർലണ്ടിലേയും ഇന്ത്യയിലേയും ജനങ്ങൾ തമ്മിൽ രൂപപ്പെട്ടിരിക്കുന്ന ബന്ധത്തിന്റെ ഉദാഹണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 26000 ഇന്ത്യക്കാർ ഐറിഷ് ജനതയുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ച 1985 ൽ ബോംബ് സ്‌ഫോടനത്തിൽ തകർന്ന എയർ ഇന്ത്യയുടെ കനിഷക്ക വിമാനത്തിലെ യാത്രക്കാർക്ക് അന്ത്യനിദ്രകൊള്ളാൻ ഇടം നൽകിയതിന് അയർലണ്ടിനോട് നന്ദി അറിയിച്ചു. അയർലണ്ടും ഇന്ത്യയും യൂറോപ്പിലെയും ഏഷ്യയിലേയും അതിദ്രുതം വളരുന്ന രണ്ട് സാമ്പത്തിക ശക്തികളാണെന്നും, ഇത് ഇന്ത്യയും യൂറോപ്യൻ യൂണിയൻ ബ്രോഡ് ബേസ്ഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റമെന്റ് എഗ്രിമെന്റ് ചർച്ചകൾ തുടരുന്നതിന് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. അയർലണ്ടിന് ഇന്ത്യയെ പ്രയോജനപ്പെടുത്തുന്നതിന് സമാനമായി, ഇന്ത്യയെ സംബന്ധിച്ചിടത്തോളം യൂറോപ്പിലേക്കുള്ള വലിയ ഒരു വാതിലാണ് അയർലണ്ട് എന്നും തുറന്നു പറഞ്ഞാണ് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടുള്ള പ്രസംഗം അവസാനിപ്പിച്ചത്.

നേരത്തെ ഇന്ത്യയും അയർലണ്ടും പരസ്പരംഇരു രാജ്യങ്ങളിലേയ്ക്കും നേരിട്ട് വിമാനസർവീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഡബ്ലിനിലെ പാർലിമെന്റ് ഹൗസിൽഐറിഷ്പ്രധാനമന്ത്രി എണ്ട കെന്നിയുമായി നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകവേയാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെയും അയർലണ്ടിന്റെയും ടൂറിസം വളർച്ചയ്ക്ക് ഇത് കുതിപ്പ് നല്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ഐ ടി വ്യവസായത്തിന്റെയും ഡിജിറ്റൽ യുഗത്തിന്റെയും അവസരങ്ങളുടെ ഗുണ ഫലങ്ങൾമുതലെടുക്കുവാൻ ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇതിനു വേണ്ടി രൂപീകരിച്ചിരിക്കുന്ന വർക്കിങ് ഗ്രൂപ്പ് വികസനത്തിനുള്ള രൂപരേഖ തയാറാക്കുമെന്ന് മോദി പറഞ്ഞു. അയർലണ്ടിന്റെ വിസ നയം ഇന്ത്യയിൽ നിന്നുള്ള ഐടി കമ്പനികൾക്ക് ഗുണകരമായ വിധത്തിൽ പരിവർത്തനം ചെയ്യണമെന്നും പ്രധാനമന്ത്രി ഐറിഷ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP