Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശസ്ത്രക്രിയക്കു വിധേയനാകുന്ന നവാസ് ഷെരീഫിന് അന്വേഷണമറിയിച്ചു മോദിയുടെ ട്വീറ്റ്; തിരികെ വിളിച്ചു ഷെരീഫും; പത്താൻകോട്ട് ആക്രമണം രാജ്യങ്ങളുടെ ബന്ധത്തിൽ ആശങ്കയുണ്ടാക്കുമ്പോഴും സൗഹൃദത്തിന്റെ അതിരുകൾ ഭേദിച്ച് ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ

ശസ്ത്രക്രിയക്കു വിധേയനാകുന്ന നവാസ് ഷെരീഫിന് അന്വേഷണമറിയിച്ചു മോദിയുടെ ട്വീറ്റ്; തിരികെ വിളിച്ചു ഷെരീഫും; പത്താൻകോട്ട് ആക്രമണം രാജ്യങ്ങളുടെ ബന്ധത്തിൽ ആശങ്കയുണ്ടാക്കുമ്പോഴും സൗഹൃദത്തിന്റെ അതിരുകൾ ഭേദിച്ച് ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ

ന്യൂഡൽഹി: സൗഹൃദത്തിന്റെ അതിരുകൾ കടന്ന് ഇന്ത്യ-പാക് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ഷെരീഫും. ബ്രിട്ടനിൽ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനാകുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സർജറിക്കായി പ്രത്യേക മുറിയിലേക്കു കൊണ്ടുപോകും മുമ്പ് അദ്ദേഹം അവസാനമായി വിളിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്.

പത്താൻകോട്ട് ഭീകരാക്രമണവും മറ്റുമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ സൗഹൃദത്തിന്റെ ഇഴയടുപ്പം കാത്തു സൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ഫോൺ സന്ദേശമെന്നാണു രാഷ്ട്രതന്ത്രജ്ഞർ വിലയിരുത്തുന്നത്.

ശനിയഴ്ച ഷെരീഫിന് ആശംസകളും പെട്ടെന്നുള്ള സൗഖ്യവും നേർന്നു കൊണ്ട് മോദി ട്വിറ്ററിൽ സന്ദേശമയച്ചിരുന്നു. ഇതിനു പിന്നാലെ, ശസ്ത്രക്രിയാ മുറിയിലേക്കു കൊണ്ടുപോകുംമുമ്പ് മോദിയെ ഷെരീഫ് വിളിച്ചിരുന്നു. എത്രയും വേഗം സുഖം പ്രപിക്കട്ടെ എന്ന് മോദി ആശംസിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിൽ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്നു മടങ്ങും വഴി ലാഹോറിൽ അപ്രതീക്ഷിതമായി ഇറങ്ങി ഷരീഫുമായി ഏതാനും മാസം മുമ്പ് മോദി കൂടിക്കാഴ്ച നടത്തിത് ഇരുവരും തമ്മിൽ അടുത്ത സൗഹൃദം വളർത്തുന്നതിന് വഴിതെളിച്ചിരുന്നു. പത്താൻകോട്ടെ വ്യോമസേനാ കേന്ദ്രത്തിനു നേർക്കുണ്ടായ ഭീകരാക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ആശങ്കയുണ്ടാക്കിയെങ്കിലും മോദിയും ഷെരീഫും നല്ല സൗഹൃദം തുടരുന്നു എന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ് ഫോൺസംഭാഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP