Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ പരാമർശം അടിസ്ഥാന രഹിതം; ഇന്ത്യയുമായി എന്നും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാൻ

മോദിയുടെ പരാമർശം അടിസ്ഥാന രഹിതം; ഇന്ത്യയുമായി എന്നും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കു നേരെ ഒളിയുദ്ധം നടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ പ്രസ്താവനയെ അപലപിച്ച് പാക്കിസ്ഥാൻ. മോദിയുടെ പരാമർശം അടിസ്ഥാനരഹിതമാണെന്നും 

പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് തസ്‌നിം അസ്‌ലം പറഞ്ഞു.

ഇന്ത്യയുമായി എന്നും നല്ല ബന്ധത്തിനാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്. നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യ സന്ദർശിച്ചതും ഈ ലക്ഷ്യത്തോടെയാണ്. ആ സന്ദർശനം ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധത്തിൽ പുതിയ ഉണർവുണ്ടാക്കിയതാണെന്നും അസ്‌ലം ചൂണ്ടിക്കാട്ടി.

ഭീകര പ്രവർത്തനത്തെ എന്നും പാക്കിസ്ഥാൻ അപലപിച്ചിട്ടുണ്ട്. എല്ലാക്കാലത്തും ഭീകരതയ്ക്ക് ഏറ്റവും ഇരയായിട്ടുള്ളതും പാക്കിസ്ഥാനാണ്. ഇതുവരെ 55,000 പേർക്കാണ് ഭീകരതയുടെ ഫലമായി ജീവൻ നഷ്ടമായത്. അതിർത്തിയിലെ ഭീകരപ്രവർത്തനം നേരിടാൻ പാക്കിസ്ഥാൻ സൈന്യം സുസജ്ജമാണെന്നും അവർ വ്യക്കതമാക്കി.

ഇന്നലെ കാശ്മീർ സന്ദർശനത്തിനിടെ ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടാൻ ശേഷിയില്ലാത്തതിനാൽ പാക്കിസ്ഥാൻ ഒളിയുദ്ധം നടത്തുകയാണെന്ന് മോദി ആരോപിച്ചിരുന്നു. ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴോക്കെ പരാജയം രുചിക്കേണ്ടി വന്ന കാര്യം ഓർമ്മപ്പെടുത്തിയായിരുന്നു മോദിയുടെ പ്രസംഗം. ഇതിനെതിരെയാണ് ഇപ്പോൾ പാക്കിസ്ഥാൻ രംഗത്ത് വന്നിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP